നിമ്ർ അൽ നിമ്ർ
സൗദി അറേബ്യയിലെ ഷിയാ വിഭാഗത്തിലെ പ്രമുഖ പണ്ഡിതനായിരുന്നു നിമ്ർ അൽ നിമ്ർ(1959 – 2 ജനു: 2016).സൗദി അറേബ്യൻ പ്രവിശ്യയായിരുന്ന അൽ- അവാമിയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തന കേന്ദ്രം.[1] സൗദി ഭരണകൂടത്തിന്റെ കടുത്ത വിമർശകനായിരുന്ന നിമർ സൗദി ഭരണകൂടത്തിന്റെ ഷിയാ വിരുദ്ധപ്രവൃത്തികളെ നിശിതമായി വിമർശിച്ചുപോന്നു, കിഴക്കൻ പ്രവിശ്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി അചഞ്ചലമായ നിലപാടു സ്വീകരിച്ചിരുന്ന അദ്ദേഹം സ്വാതന്ത്ര്യത്തിനു വേണ്ടിപോരാടാൻ യുവജനങ്ങളെ ആഹ്വാനം ചെയ്തിരുന്നു.
വിചാരണയും ശിക്ഷയും
തിരുത്തുക2014 ഒക്ടോബർ 15 നു പ്രത്യേക കോടതി കലാപങ്ങൾക്ക് പ്രേരിപ്പിച്ചു എന്ന ആരോപണത്താൽ നിമറിനു വധശിക്ഷ വിധിക്കുകയും 2015 ഒക്ടോബർ 25 നു അപ്പീൽ കോടതി ശിക്ഷ ശരിവയ്ക്കുകയും ചെയ്തു.തുടർന്ന് 2016 ജനുവരി 2 നു നിമ്ർ അടക്കം 47 പേരുടെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.[2]
അവലംബം
തിരുത്തുക- ↑ Gfoeller, Michael (2008-08-23). "Meeting with controversial Shi'a sheikh Nimr". WikiLeaks. WikiLeaks cable: 08RIYADH1283. Archived from the original on 2012-01-23. Retrieved 2012-01-23.
- ↑ "Saudi Shia cleric Nimr al-Nimr 'sentenced to death'". BBC News. 2014-10-15. Archived from the original on 2014-10-15. Retrieved 2014-10-15.