നിധീരി ജോൺ വക്കീൽ
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ രാക്ഷ്ട്രീയ സമൂഹിക നേതാവും, അഭിഭാഷകനും, നിയമസഭാ സാമാജികനും എന്ന നിലയിൽ തിരുവിതാംകൂറിൽ ശ്രദ്ധേയനായിരുന്നു നിധീരി ജോൺ വക്കീൽ (1872-1934)[1]
ജീവിത രേഖ
തിരുത്തുകതിരുവിതാംകൂർ നിയമസഭയിലേക്കു 2 തവണ തിരഞ്ഞെദടുക്കപ്പെട്ടു. തിരുവിതാംകൂറിലെ സുപ്രധാന ജനാധിപത്യ പ്രക്ഷോഭങ്ങളായ പൗര സമത്വ പ്രസ്ഥാനത്തിലും, നിവർത്തന പ്രക്ഷോഭത്തിലും സജീവമായി പങ്കെടുത്തു. അഖില കേരള കത്തോലിക്ക കോൺഗ്രസ്, കേരള കത്തോലിക്കാ വിദ്യാർഥി സംഘടന എന്നിവയുടെ ആദ്യ സംസ്ഥാന പ്രെസിഡന്റ് ആയിരുന്നു. റവന്യൂ-ദേവസ്വം വിഭജന കമ്മീഷൻ അംഗം, എലക്ഷൻ ട്രിബ്യൂണൽ ജഡ്ജ്, തുടങ്ങി നിരവധി സർക്കാർ സമിതികളിൽ പ്രവർത്തിച്ചു. മദ്യ വർജ്ജന പ്രക്ഷൊഭത്തിലും മുന്നിൽ നിന്നു. കോട്ടയം പബ്ലിക് ലൈബ്രറി സ്ഥാപിക്കുന്നതിനു മുൻ കൈ എടുത്തു. മരണം വരെ പബ്ലിക് ലൈബ്രറി മാനേജിങ്ങ് കമ്മിറ്റി അംഗമായിരുന്നു.
അവലംബം
തിരുത്തുക- ↑ Dr. Kurias Kumbalakkuzhi (1998): "Nidheeri John Vakkeel", Current Books, Kottayam