നിധി ചാല സുഖമാ
ത്യാഗരാജസ്വാമികൾ രചിച്ച അതിപ്രസിദ്ധമായ ഒരു കർണ്ണാടകസംഗീതകൃതിയാണ് നിധി ചാല സുഖമാ (Nidhichala sukhama). കല്യാണി രാഗത്തിൽ രചിച്ച ഈ കൃതിയിൽ സമ്പത്ത് നേടുന്നതാണോ രാമനെ ഭജിക്കുന്നതാണോ കൂടുതൽ സുഖം എന്ന് അന്വേഷിക്കുന്നു.
വരികൾ
തിരുത്തുകപല്ലവി
തിരുത്തുകനിധിചാല സുഖമാ രാമുനി സ-
ന്നിധിസേവ സുഖമാ നിജമുഗബൽക്കു മനസാ---
അനുപല്ലവി
തിരുത്തുകദധിനവനീതക്ഷീരമുലു രുചിയോദാശ-
രഥിധ്യാനഭജനസുധാരസരുചിയോ?
ചരണം
തിരുത്തുകദമശമമനു ഗഗാസ്നാനമു സുഖമാ കർ-
ദ്ദമദുർവ്വിഷയകൂപസ്നാനമു സുഖമാ
മമതാബന്ധനയുത നരസ്തുതി സുഖമാ
സുമതിത്യാഗരാജനതുനി കീരത്തനസുഖമാ.
അർത്ഥം
തിരുത്തുകസത്യസന്ധമായി പറയൂ മനസേ, ഏതാണ് പൂർണ്ണമായ സുഖം: രാമന്റെ ദർശനവും അവിടത്തെ നാമങ്ങളും ധ്യാനങ്ങളോ അതോ കുറെ ധനം ഉണ്ടാക്കുന്നതോ? ഏതാണ് കൂടുതൽ രുചികരം: പാലിന്റെയും വെണ്ണയുടെയും തൈരിന്റെയും രുചിയോ അതോ രാമനെ ആരാധിക്കുമ്പോൾ ലഭിക്കുന്ന അമൃതുസമാനമായ രുചിയോ? ഗംഗയിൽ കുളിക്കുമ്പോൾ ലഭിക്കുന്ന സുഖമോ അതോ ഈ ലൗകികലോകത്തെ മാലിന്യമാർന്ന കിണറിൽക്കിടന്നു പുളയ്ക്കുമ്പോൾ ലഭിക്കുന്ന സുഖമോ? രാമന്റെ നാമം ഭജിക്കുമ്പോൾ ലഭിക്കുന്ന സുഖത്തിന്റെ അടുത്തെത്തുമോ ഏതെങ്കിലും നൈമിഷികജീവിയായ മനുഷ്യന്റെ നാമം സ്തുതിക്കുമ്പോൾ?[1]
പശ്ചാത്തലം
തിരുത്തുകത്യാഗരാജസ്വാമികൾ തന്നെസ്തുതിച്ച് പാടണമെന്ന് തഞ്ചാവൂരിലെ ശരഭോജി രാജാവിന് ഒരാഗ്രഹം തോന്നി. പ്രതിഫലമായി ധാരാളം സ്വർണ്ണവും വാഗ്ദാനം ചെയ്തുകൊണ്ട് തന്റെ ഉദ്യോഗസ്ഥരെ അദ്ദേഹം സ്വാമികളുടെ അടുത്തേക്ക് അയച്ചു. എന്നാൽ അവരുടെ മുന്നിൽ ആദ്ദേഹം ഈ പാട്ടു പാടുകയും അവർ മടങ്ങിപ്പോയെന്നുമാണ് കഥ. പിന്നീട് ത്യാഗരാജൻ പാടുന്നതുകേൾക്കാൻ രാജാവ സ്വാമികളുടെ വീട്ടിലേക്ക് വരികയാണ് ഉണ്ടായതത്രേ.[2]
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- എം.എസ്. സുബ്ബുലക്ഷ്മി ആലപിക്കുന്നത്
- http://sahityam.net/wiki/Nidhi_chala_sukhama Archived 2016-05-06 at the Wayback Machine.