നിത ടാൽബോട്ട്
നിത ടാൽബോട്ട് (ജനനം: അനിത സോകോൽ,[1] ഓഗസ്റ്റ് 8, 1930) ഒരു അമേരിക്കൻ നടിയാണ്. ഹൊഗാൻസ് ഹീറോസ് എന്ന 1967-68 സീസണിലെ കോമഡി പരമ്പരയിലെ അഭിനയത്തിന്റെപേരിൽ മികച്ച സഹനടിക്കുള്ള എമ്മി അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ടിരുന്നു.
നിത ടാൽബോട്ട് | |
---|---|
ജനനം | അനിത സൊകോൽ ഓഗസ്റ്റ് 8, 1930 ന്യൂയോർക്ക് നഗരം, ന്യൂയോർക്ക്, യു.എസ്. |
തൊഴിൽ | നടി |
സജീവ കാലം | 1949–1997 |
ജീവിതപങ്കാളി(കൾ) | Thomas A. Geas (m. 1961; div. 19??) |
കുട്ടികൾ | 1 |
സിനിമാരംഗം
തിരുത്തുകന്യൂയോർക്ക് സംസ്ഥാനത്തെ ന്യൂയോർക്ക് നഗരത്തിൽ ജനിച്ച ടാൽബോട്ട് 1949 ൽ പുറത്തിറങ്ങിയ ഇറ്റ്സ് എ ഗ്രേറ്റ് ഫീലിംഗ് എന്ന സിനിമയിൽ മോഡലായി അഭിനയിച്ചു. എ വെരി സ്പെഷ്യൽ ഫേവർ (1965) എന്ന സിനിമയിലെ സ്നേഹത്തിനു ദാഹിക്കുന്ന സ്വിച്ച്ബോർഡ് ഓപ്പറേറ്റർ മുതൽ ബക്ക് ആന്റ് ദ പ്രീച്ചർ (1972) എന്ന ചിത്രത്തിലെ മൂർച്ചയുള്ള നാവുള്ള മാഡം എസ്തർ വരെയുള്ള വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ അവർ തന്റെ അഭിനയശേഷി തെളിയിച്ചിരുന്നു. ബ്രൈറ്റ് ലീഫ് (1950), ദിസ് കുഡ് ബി ദി നൈറ്റ് (1957), ഐ മാരിഡ് എ വുമൺ (1958), ഹുസ് ഗോട്ട് ദ ആക്ഷൻ? (1962), ഗേൾ ഹാപ്പി (1965), ദ ഡേ ഓഫ് ദ ലോക്കസ്റ്റ് (1975), സീരിയൽ (1980), ചെയിൻഡ് ഹീറ്റ് (1983) ഫ്രറ്റേണിറ്റി വേക്കേഷൻ (1985) പപ്പറ്റ് മാസ്റ്റർ II (1991) തുടങ്ങിയ ചിത്രങ്ങളിലും അവർ പ്രത്യക്ഷപ്പെട്ടിരുന്നു.
സ്വകാര്യജീവിതം
തിരുത്തുകനിത ടാൽബോട്ട് നടൻ ഡോൺ ഗോർഡനെയും (1954 സെപ്റ്റംബർ 7 മുതൽ 1958 ഏപ്രിൽ 11 വരെ; വിവാഹമോചനം നേടി), നടൻ തോമസ് എ. ഗിയാസിനെയും (1961 ഓഗസ്റ്റ് 13 മുതൽ വിവാഹമോചനം വരെ - അജ്ഞാതമായത്) വിവാഹം കഴിച്ചിരുന്നു. രണ്ടാമത്തെ ഭർത്താവ് തോമസ് ഗിയാസുമായുള്ള (1934-2010) ബന്ധത്തിൽ അവർക്ക് നിക്കോൾ ആൻഡ്രിയ ഗിയാസ് (ജനനം 1962) എന്ന പേരുള്ള ഒരു മകളുണ്ട്. ടാൽബോട്ടിന്റെ മൂത്ത സഹോദരി ഗ്ലോറിയ സ്റ്റോണും (ജനനം: ഗ്ലോറിയ സോകോൾ, ജനുവരി 5, 1929 - മെയ് 13, 2014) ഒരു നടിയായിരുന്നു.
അവലംബം
തിരുത്തുക- ↑ Mark, Norman (February 10, 1973). "Star of New Comedy Series Enjoys Talking". Pottstown Mercury. Pennsylvania, Pottstown. Chicago Daily News Service. p. 29. Retrieved June 9, 2017 – via Newspapers.com.