നിതിൻ തിമ്മയ്യ

ഇന്ത്യൻ ഫീൽഡ് ഹോക്കി താരം

ഇന്ത്യൻ ഹോക്കി ടീമിലെ ഒരു പ്രമുഖ കളിക്കാരനാണ് നിതിൻ തിമ്മയ്യ. ഹോക്കിയിൽ ഫോർവേഡ് കളിക്കാരനാണ് ഇദ്ദേഹം. ഇദ്ദേഹത്തിന്റെ ഇളയ സഹോദരൻ നിക്കിൻ തിമ്മയ്യയും ഇന്ത്യൻ ഹോക്കി കളിക്കാരനാണ്.[1]

നിതിൻ തിമ്മയ്യ
Personal information
Born (1988-12-08) 8 ഡിസംബർ 1988  (35 വയസ്സ്)
Kodagu district, Karnataka, India
Playing position Forward
National team
India
Infobox last updated on: 8 July 2016

ആദ്യകാല ജീവിതം തിരുത്തുക

1988 ഡിസംബർ 8ന് കർണാടകയിലെ കുടക് ജില്ലയിൽ ജനിച്ചു.

നേട്ടങ്ങൾ തിരുത്തുക

  • 36 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നായി അഞ്ച് ഗെളുകൾ നേടിയിട്ടുണ്ട് നിതിൻ തിമ്മയ്യ.
  • ഹോക്കി ഇന്ത്യ ലീഗിൽ ഉത്തർപ്രദേശ് വിസാഡ്‌സിന് വേണ്ടി കളിച്ചിട്ടുണ്ട്.
  • 2013 ഓഗസ്റ്റ് 24 മുതൽ മലേഷ്യയിൽ നടന്ന എട്ടാമത് ഏഷ്യാ കപ്പ് ഹോക്കി ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ അംഗമായിരുന്നു.
ഈ ടൂർണമെന്റിൽ ഗ്രൂപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന് വേണ്ടി 25ാം മിനിറ്റിൽ നിതിൻ തിമ്മയ്യ ഒരു ഫീൽഡ് ഗോൾ നേടി. ഇത് നിതിൻ തിമ്മയ്യയുടെ ആദ്യ അന്താരാഷ്ട്ര ഗോളായിരുന്നു.ഈ മത്സരത്തിൽ ബംഗ്ലാദേശിനെ ഒന്നിനെതിരെ ഒൻപത് ഗോളുകൾക്ക്  ഇന്ത്യ പരാജയപ്പെടുത്തി. * ഈ ടൂർണമെന്റിൽ ഫൈനലിൽ ഇന്ത്യ കൊറിയയോട് തോറ്റു. 55ാം മിനിറ്റിൽ റിവേഴ്‌സ് ഫ്‌ലിക്കിലൂടെ നിതിൻ തിമ്മയ്യ ഗോൾ നേടി.
  • 2014ൽ ഇഞ്ചിയോണിൽ നടന്ന പുരുഷ ഹോക്കിയൽ ഗ്രൂപ്പ് ബി മത്സരത്തിൽ പാകിസ്താന് മുന്നിൽ തോൽവി സമ്മതിച്ച ഇന്ത്യൻ ടീമിലെ ഏക ഗോൾ നേടിയത് (2-1) നിതിൻ തിമ്മയ്യയായിരുന്നു.
  • ചാമ്പ്യൻസ് ട്രോഫിക്കും ഓസ്‌ട്രേലിയൻ പര്യടനത്തിനുമുള്ള ഇന്ത്യൻ ടീമിൽ 2012 നവംബറിൽ അംഗമായി

അവലംബം തിരുത്തുക

  1. "Thimmaiah brothers aspire to steer UP Wizards to top position". The Times of India. Retrieved 27 July 2016.
"https://ml.wikipedia.org/w/index.php?title=നിതിൻ_തിമ്മയ്യ&oldid=2787382" എന്ന താളിൽനിന്ന് ശേഖരിച്ചത്