സൗദി അറേബ്യയിൽ തദ്ദേശീയരായ പൗരന്മാർക്ക്‌ ജോലി നൽകുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ സമ്പ്രദായമാണ് നിതാഖാത്ത്‌. പത്തിൽ താഴെ പേർ ജോലിചെയ്യുന്ന സ്ഥാപനങ്ങളിൽ നിർബന്ധമായും ഒരു സ്വദേശിയെയെങ്കിലും ജോലിക്ക് വെക്കണമെന്ന് ഈ ഉത്തരവ് നിഷ്കർഷിക്കുന്നു.[1] നിതാഖാത്ത്‌ സമ്പ്രദായം നടപ്പാക്കുന്നതിനായി വ്യാപാര - വ്യവസായ സ്‌ഥാപനങ്ങളെ പച്ച, മഞ്ഞ, ചുവപ്പ്‌, ബ്ലൂ എന്നിങ്ങനെ നാലു വിഭാഗമായി തിരിച്ചിട്ടുണ്ട്‌.

വിശദാംശങ്ങൾ

തിരുത്തുക
  • ചുവപ്പ്‌ - തദ്ദേശീയർക്ക് ജോലി നൽകാതെ നിയമലംഘനം നടത്തുന്നവരെ ചുവപ്പ്‌ പട്ടികയിലാണ് ഉൾപ്പെടുത്തുക. ഇതിൽ പെട്ടാൽ പിന്നീട്‌ തൊഴിലാളികളുടെ ജോലി ചെയ്യുന്നതിനുള്ള പെർമിറ്റ്‌ പുതുക്കാനോ താമസ രേഖയായ ഇഖാമ പുതുക്കുന്നതിനോ സാധിക്കില്ല .
  • പച്ച - തദ്ദേശീയർക്ക് ജോലി നൽകിയാൽ പച്ച വിഭാഗത്തിൽ ഉൾപ്പെടാം. അങ്ങനെയുള്ള സ്‌ഥാപനങ്ങൾക്കു നിയമസഹായമുണ്ടാകും.
  • മഞ്ഞ വിഭാഗത്തിലുളളവർക്ക് സ്വദേശിവത്ക്കരണം നടത്തി പച്ച വിഭാഗത്തിൽ ഇടം നേടാനുളള അവസരം നൽകുന്നുമുണ്ട്. [2]

നിതാഖാത്ത് പദ്ധതിയുടെ ഭാഗമായി ഇതുവരെ നാല് ലക്ഷം സ്വദേശികൾക്ക് തൊഴിലവസരം ലഭിച്ചുവെന്ന് കരുതുന്നു.

  1. "നിതാഖാത്ത് ശക്തമാക്കിയാൽ 84 ശതമാനം സ്ഥാപനങ്ങളും പൂട്ടും". ദേശാഭിമാനി. 29 മാർച്ച് 2013. {{cite news}}: |access-date= requires |url= (help)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-03-30. Retrieved 2013-03-29.
"https://ml.wikipedia.org/w/index.php?title=നിതാഖാത്ത്&oldid=3805608" എന്ന താളിൽനിന്ന് ശേഖരിച്ചത്