നിഝും ദ്വീപ്
നിഝും ദ്വീപ് ബംഗ്ലാദേശിലെ ഒരു ചെറു ദ്വീപ് ആകുന്നു. ബംഗ്ലാദേശിലെ നവ്‌ഖാലി ജില്ലയിലാണ് ഉൾപ്പെട്ടിരിക്കുന്നത്. നിശ്ശബ്ദ ദ്വീപ് എന്നാണിതിന്റെ പേരിന്റെ അർഥം.14,050 acres (5,686 hectares), ആണു വിസ്തൃതി. 21 0 1 / to 22 0 6 /North latitude and 90 0 3 / to 91 0 4 / East longitude ആണ് സ്ഥാനം. [1]
Nijhum Island | |
---|---|
Country | ![]() |
Administrative District | Noakhali District |
വിസ്തീർണ്ണം | |
• ആകെ | 163.45 കി.മീ.2(63.11 ച മൈ) |
• ഭൂമി | 38.65 കി.മീ.2(14.92 ച മൈ) |
• ജലം | 124.81 കി.മീ.2(48.19 ച മൈ) |
ജനസംഖ്യ | |
• ആകെ | 1,536 |
സമയമേഖല | UTC+6 (BST) |
അനേകം ദേശാടനപ്പക്ഷികൾ വന്നു പോകുന്ന സ്ഥലമാണിത്. നിബിഡ വനമുണ്ടെങ്കിലും അതിന്റെ പരിപാലനം നടക്കുന്നില്ല.
ജനസംഖ്യതിരുത്തുക
2001ൽ ഇവിടെ 15,670 പേർ താമസിച്ചിരുന്നു. മത്സ്യബന്ധനം, കൃഷി, കാലി വളർത്തൽ എന്നിവയാണ് പ്രധാന ജോലി. പ്രകൃതിദുരന്തങ്ങൾ കാരണം ഇവിടം ജീവിതം ദുസ്സഹമാണ്.
ജീവജാലങ്ങൾതിരുത്തുക
ബംഗ്ലാദേശ് വനംവകുപ്പ് ഇവിടെ കണ്ടൽച്ചെടികൾ വച്ചു പിടിപ്പിച്ചിട്ടുണ്ട്. ആറ്റുകൈതയും ഇവിടെ ധാരാളം കാണാം. 5000 വരുന്ന മാനുകൾ ഇവിടത്തെ പ്രധാന ആകർഷണമാണ്. വൈദ്യുതി ലഭ്യമല്ലാത്തതിനാൽ ജനറേറ്ററുകളെ ആശ്രയിക്കുന്നു. [2]
അവലംബംതിരുത്തുക
- ↑ S M Mahfuzur Rahman (2003). "Nijhum Dwip". എന്നതിൽ Sirajul Islam (സംശോധാവ്.). Banglapedia: National Encyclopedia of Bangladesh. Asiatic Society of Bangladesh. മൂലതാളിൽ നിന്നും 24 June 2008-ന് ആർക്കൈവ് ചെയ്തത്.
- ↑ Rahman, Mizanur (10 April 2010). "Offshore Nijhum island: Overcoming climate change impact". The Daily Star. ശേഖരിച്ചത് 14 June 2015.