നിക്ക് കസാവെറ്റസ്
നിക്കോളാസ് ഡേവിഡ് റോളണ്ട് കസാവെറ്റസ് (ജനനം: മെയ് 21, 1959)[1] ഒരു അമേരിക്കൻ നടനും സംവിധായകനും എഴുത്തുകാരനുമാണ്. ഷീ ഈസ് സോ ലൗലി (1997), ജോൺ ക്യൂ (2002), ദ നോട്ട്ബുക്ക് (2004), ആൽഫ ഡോഗ് (2006), മൈ സിസ്റ്റേഴ്സ് കീപ്പർ (2009) തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പിതാവ് ജോൺ കാസവെറ്റസ് സംവിധാനം ചെയ്‌ത ഹസ്ബൻഡ്‌സ് (1970) എന്ന ചിത്രത്തിലെ അപ്രധാന വേഷം, ദി വ്രെയ്ത്ത് (1986), ഫേസ്/ഓഫ് (1997), ബ്ലോ (2001) എന്നിവയാണ് അദ്ദേഹത്തിന്റെ അഭിനയശേഷി പ്രകടമായ മറ്റു ചിത്രങ്ങൾ.
നിക്ക് കസാവെറ്റസ് | |
---|---|
ജനനം | നിക്കോളാസ് ഡേവിഡ് റോളണ്ട് കസാവെറ്റസ് മേയ് 21, 1959 |
തൊഴിൽ |
|
സജീവ കാലം | 1970–ഇതുവരെ |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | 3 |
മാതാപിതാക്ക(ൾ) | |
കുടുംബം |
|
ആദ്യകാലം
തിരുത്തുകഗ്രീക്ക്-അമേരിക്കൻ അഭിനേതാവും ചലച്ചിത്രസംവിധായകനുമായിരുന്ന ജോൺ കാസവെറ്റസിന്റെയും നടി ജെന റോളണ്ട്സിന്റെയും പുത്രനായി ന്യൂയോർക്ക് നഗരത്തിലാണ് കാസവെറ്റ്സ് ജനിച്ചത്.[2][3] കുട്ടിക്കാലത്ത്, പിതാവിന്റെ ഹസ്ബൻഡ്സ് (1970) എന്ന സിനിമയിൽ അദ്ദേഹം വേഷമിട്ടു. യൗവനത്തിന്റെ ഭൂരിഭാഗവും സിനിമാ വ്യവസായ മേഖലയിൽ ചുറ്റിക്കറങ്ങിയ അദ്ദേഹം ആദ്യകാലത്ത് ഈ മേഖലയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്ന് തീരുമാനിച്ചു. പകരം ബാസ്‌ക്കറ്റ്ബോൾ സ്‌കോളർഷിപ്പിൽ സിറാക്കൂസ് യൂണിവേഴ്‌സിറ്റിയിൽ ചേർന്ന അദ്ദേഹത്തിന് സംഭവിച്ച ഒരു പരിക്ക് അത്‌ലറ്റിക് ജീവിതം അവസാനിപ്പിച്ചതിന് കാരണമാകുകയും ഒടുവിൽ മാതാപിതാക്കളുടെ പൂർവ്വ വിദ്യാലയമായിരുന്ന ന്യൂയോർക്കിലെ അമേരിക്കൻ അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്‌സിൽ ചേരാൻ തീരുമാനിക്കുകയും ചെയ്തു.[4]
ഫേസ്/ഓഫ്, ദി വ്രെയ്ത്ത്, ലൈഫ്, ക്ലാസ് ഓഫ് 1999 II: ദി സബ്സ്റ്റിറ്റ്യൂട്ട്, ബാക്ക്‌സ്ട്രീറ്റ് ഡ്രീംസ്, ദി ആസ്ട്രോനട്ട്സ് വൈഫ് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടു.[5] ജോൺ ക്യു, ആൽഫ ഡോഗ്, ഷീ ഈസ് സോ ലൗലി, അൺഹുക്ക് ദ സ്റ്റാർസ്, ദ നോട്ട്ബുക്ക്, മൈ സിസ്റ്റേഴ്സ് കീപ്പർ തുടങ്ങി നിരവധി ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ബ്ലോ[6] എന്ന ചിത്രത്തിൻറെ തിരക്കഥാ രചനയിൽ പങ്കാളിയായ അദ്ദേഹം "വാട്ട് ഗോസ് എറൗണ്ട്... കംസ് എറൗണ്ട്" എന്ന ജസ്റ്റിൻ ടിമ്പർലേക്ക് മ്യൂസിക് വീഡിയോയ്ക്ക് സംഭാഷണം എഴുതുകയും ചെയ്തു.[7]
അവലംബം
തിരുത്തുക- ↑ "Nick Cassavetes". NNDB. Retrieved 2009-09-19.
- ↑ "Nick Cassavetes." Contemporary Theatre, Film and Television. Vol. 76. Gale, 2007. Gale Biography In Context. Web. 21 Mar. 2011.
- ↑ "Nick Cassavetes". NNDB. Retrieved 2009-09-19.
- ↑ "Nick Cassavetes". VideoDetective.com. Archived from the original on 2010-04-02. Retrieved 2009-09-10.
- ↑ "Nick Cassavetes". NNDB. Retrieved 2009-09-19.
- ↑ "Nick Cassavetes". VideoDetective.com. Archived from the original on 2010-04-02. Retrieved 2009-09-10.
- ↑ "What Goes Around, Comes Around". JustinTimberlake.com. Archived from the original on 2009-10-05. Retrieved 2009-09-19.