നിക്കോള ജാക്സൺ
ഒരു ബ്രിട്ടീഷ് മുൻ മത്സര നീന്തൽതാരമാണ് നിക്കോള ക്ലെയർ ജാക്സൺ (ജനനം: 19 ഫെബ്രുവരി 1984) [2]. അവർ റിലേ മത്സരങ്ങളിൽ രണ്ട് ലോക ചാമ്പ്യൻഷിപ്പുകൾ നേടിയിരുന്നു.
വ്യക്തിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | Nicola Clare Jackson | |||||||||||||||||||||||||||||||||||||
National team | യുണൈറ്റഡ് കിങ്ഡം | |||||||||||||||||||||||||||||||||||||
ജനനം | 19 ഫെബ്രുവരി 1984 | |||||||||||||||||||||||||||||||||||||
ഉയരം | 1.75 മീ (5 അടി 9 ഇഞ്ച്)[1] | |||||||||||||||||||||||||||||||||||||
ഭാരം | 52 കി.ഗ്രാം (115 lb; 8.2 st) | |||||||||||||||||||||||||||||||||||||
Sport | ||||||||||||||||||||||||||||||||||||||
കായികയിനം | Swimming | |||||||||||||||||||||||||||||||||||||
Strokes | Freestyle, butterfly | |||||||||||||||||||||||||||||||||||||
Club | Derwentside ASC | |||||||||||||||||||||||||||||||||||||
Medal record
|
നീന്തൽ ജീവിതം
തിരുത്തുക1999-ൽ 4 × 200 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിൽ ജാക്സൺ ലോക ഷോർട്ട് കോഴ്സ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി. അടുത്ത വർഷം, 2000 ഫിന വേൾഡ് നീന്തൽ ചാമ്പ്യൻഷിപ്പിൽ (25 മീറ്റർ) 50 മീറ്റർ ബട്ടർഫ്ലൈയിൽ വെങ്കലവും ഗ്രേറ്റ് ബ്രിട്ടന്റെ 4 × 200 മീറ്റർ ഫ്രീസ്റ്റൈൽ റിലേ ടീമിന്റെ ഭാഗമായി സ്വർണ്ണ മെഡലും നേടി.[3]ആറാം സ്ഥാനത്തെത്തിയ ഗ്രേറ്റ് ബ്രിട്ടന്റെ 4 × 200 മീറ്റർ ഫ്രീസ്റ്റൈൽ റിലേ ടീമിലെ അംഗമായി ജാക്സൺ സിഡ്നിയിൽ 2000-ലെ സമ്മർ ഒളിമ്പിക്സിൽ നീന്തി.[1] 2001-ലെ ലോക അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പിൽ 4 × 200 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിൽ ഒരു ലോംഗ് കോഴ്‌സ് ചാമ്പ്യൻഷിപ്പിൽ അവരുടെ ഏക അന്താരാഷ്ട്ര മെഡൽ നേടി.[4]
1999-ൽ എഎസ്‌എ ദേശീയ ബ്രിട്ടീഷ് ചാമ്പ്യൻഷിപ്പിൽ 50 മീറ്റർ ബട്ടർഫ്ലൈ കിരീടം നേടി.[5]ജാക്സൺ ഡർഹാം സർവകലാശാലയിൽ (കോളിംഗ്വുഡ് കോളേജ്) നിന്ന് വിദ്യാഭ്യാസം നേടി. [6] നിക്കോള ബ്രിട്ടീഷ് നീന്തൽ താരം ജോവാൻ ജാക്സന്റെ സഹോദരിയാണ്.
അവലംബം
തിരുത്തുക- ↑ 1.0 1.1 "Nicola Jackson Biography and Olympic Results". Archived from the original on 18 April 2020. Retrieved 5 January 2010.
- ↑ "British Olympic Association". Archived from the original on 2010-02-24. Retrieved 5 January 2010.
- ↑ "The Road to Athens- Nicola Jackson". Retrieved 5 January 2010.
- ↑ "History of FINA - Women's Events" (PDF). Retrieved 5 January 2010.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ ""For the Record." Times, 10 July 1999, p. 36". Times Digital Archive.
- ↑ "Sport". Durham University Weblines (via Internet Wayback Machine). September 2001. Archived from the original on 2002-12-25. Retrieved 17 May 2019.