നികിത പോർവാൾ
നികിതാ പൊർവാൾ 2024-ലെ ഫെമിന മിസ് ഇന്ത്യ വേൾഡ് കിരീടം നേടിയ ഇന്ത്യൻ സൗന്ദര്യമത്സര ജേതാവാണ്. 2026-ലെ മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് നികിത മത്സരിക്കും.[1]
സൗന്ദര്യമത്സര ജേതാവ് | |
ജനനം | ഉജ്ജയിൻ, മധ്യപ്രദേശ്, ഇന്ത്യ | 17 ജൂലൈ 2000
---|---|
അംഗീകാരങ്ങൾ | ഫെമിന മിസ്സ് ഇന്ത്യ 2024 (വിജയി) മിസ്സ് വേൾഡ് 2026 (പ്രഖ്യാപിക്കും) |
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
തിരുത്തുകമധ്യപ്രദേശിലെ ഉജ്ജയിനിലാണ് നികിത ജനിച്ചതും വളർന്നതും. ഉജ്ജയിനിലെ കാർമൽ കോൺവെൻ്റ് സീനിയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ഇപ്പോൾ ബറോഡയിലെ മഹാരാജ സയാജിറാവു സർവകലാശാലയിൽ ഉന്നത വിദ്യാഭ്യാസം നേടുകയാണ് നികിത. 18-ാം വയസ്സിൽ ടിവി അവതാരകയായി നികിത തൻ്റെ തൊഴിൽ ആരംഭിച്ചു. നാടക പശ്ചാത്തലമുള്ള നികിത, 60-ലധികം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്, കൂടാതെ "കൃഷ്ണ ലീല" എന്ന പേരിൽ 250 പേജുള്ള ഒരു നാടകത്തിൻ്റെ രചയിതാവ് കൂടിയാണ്. നിലവിൽ, അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച ഒരു ഫീച്ചർ ഫിലിമിൽ ഒരു പ്രധാന വേഷം നികിത ചെയ്തിട്ടുണ്ട്.[2]
അവലംബങ്ങൾ
തിരുത്തുക- ↑ "ഐശ്വര്യ റായ് റോൾ മോഡൽ; 2024ലെ മിസ് ഇന്ത്യ കിരീടം ചൂടി നികിത പോർവാൾ". manoramaonline. 17 October 2024.
- ↑ "മിസ് ഇന്ത്യ കിരീടംചൂടി നികിത; സിനിമയിലെത്തിയത് നാടകത്തിൽനിന്ന്, നായികയാകുന്ന ചിത്രം ഉടൻ". mathrubhumi.com. 17 October 2024.