ഗുലാൻ പരിശ് അഥവാ തുറുപ്പുകളി വിഭാഗത്തിൽപ്പെട്ട ഒരു ചീട്ടുകളിയാണ് നാൽപ്പത്. ആറുപേർ രണ്ടു സംഘങ്ങളായാണ് സാധാരണ നാൽപ്പത് കളിക്കുന്നത്. ഇരുപത്തിയെട്ടിന്റെ ഒരു വികസിതരൂപമായി ഇതിനെ കണക്കാക്കാം. ഇരുപത്തിയെട്ടിനുപയോഗിക്കുന്ന 32 ചീട്ടുകൾക്കു പുറമേ നാലു ചിഹ്നങ്ങളുടേയും ഓരോ ഗുലാൻ[൧] കൂടി കൂട്ടിച്ചേർത്ത് ആകെ 36 ചീട്ടുകളുപയോഗിച്ചാണ് നാൽപ്പത് കളിക്കുന്നത്. ചീട്ടുകളുടെ ആകെ വില 40 ആയിരിക്കും.

നാൽപ്പത്
ഗുലാൻ പരിശിലെ ഒരു രീതി
ഉദ്ഭവംഇന്ത്യ
തരംപിടുത്തം അടിസ്ഥാനമാക്കി
കളിക്കാർ6
ആവശ്യമുള്ള കഴിവുകൾഓർമ്മശക്തി, കൗശലം
ചീട്ടുകളുടെ എണ്ണം36
ചീട്ടിന്റെ തരംആംഗ്ലോ-അമേരിക്കൻ
കളിദിശഅപ്രദക്ഷിണദിശ
ചീട്ടുവില (വലുതു മുതൽ ചെറുതു വരെ)J 9 A 10 K Q 8 7
കളിസമയം5 മിനിട്ട്
ആകസ്മികതമദ്ധ്യമം
ബന്ധപ്പെട്ട കളികൾ
ഇരുപത്തിയെട്ട്, അമ്പത്തിയാറ്, ബെലോട്ട്, ജാസ്സ്

ചീട്ടുകളും വിലകളും

തിരുത്തുക
ചീട്ട് വില മറ്റു വിവരങ്ങൾ
  ഗുലാൻ അഥവാ ജാക്കി (J) 3 ഓരോ ചിഹ്നത്തിന്റേയും രണ്ടു ഗുലാനുകൾ വീതം ഈ കളിയിൽ ഉപയോഗിക്കുന്നു.[൧] ഒരേ ചിഹ്നത്തിന്റെ തന്നെ രണ്ടു ഗുലാനുകളും ഒരു കളിയിലിറങ്ങുകയാണെങ്കിൽ ക്രമത്തിൽ ആദ്യത്തെ ഗുലാൻ ഇട്ടയാൾക്ക് പിടി ലഭിക്കുന്നു.
  9 2
  ഏയ്സ് (A) 1 പത്തിനും ഏയ്സിനും ഒരേ വിലയാണെങ്കിലും രണ്ടും ഒരുമിച്ച് വരുമ്പോൾ മുൻതൂക്കം ഏയ്സിനായിരിക്കും
  10
  രാജ (K) 0 ഈ ചീട്ടുകൾക്കൊന്നും വിലയില്ലെങ്കിലും ഇവ ഒരുമിച്ച് വന്നാൽ ഇടത്തേയറ്റത്തെ നിരയിൽ മുകളിൽ നിന്ന് താഴേക്കുള്ള ക്രമത്തിലായിരികും മുൻതൂക്കം
  റാണി (Q)
  8
  7

കളിരീതി

തിരുത്തുക
പ്രധാന ലേഖനം: ഗുലാൻ പരിശ്#കളിരീതി

പങ്കാളികൾ ഒന്നിടവിട്ട് വട്ടത്തിലിരുന്നാണ് കളിയാരംഭിക്കുന്നത്.[൨] മൂമ്മൂന്നു ചീട്ടുകൾ വീതമായി എല്ലാ ചീട്ടുകളും ഇട്ടുകഴിഞ്ഞതിനു ശേഷമാണ് ലേലമാരംഭിക്കുന്നത്. ആറു ചീട്ടുകളാണ് ഒരാൾക്ക് ലഭിക്കുക. കൈവിളിക്കാരന്റെ കുറഞ്ഞ വിളി 20 ആണ്. 30 ആണ് ഈ കളിയിലെ ഓണേഴ്സ്. ആദ്യവട്ടവിളിക്കുശേഷം മുപ്പതുമുതൽ രണ്ടാമതും ലേലം വിളിക്കാം.

ഗുലാൻ പരിശിലെ മറ്റു കളികളിലെന്ന പോലെ ലേലം വിളിച്ച് നിശ്ചയിക്കുന്നയത്രയും പോയിന്റുകൾ കളിച്ച് നേടുക എന്നതാണ് വിജയലക്ഷ്യം. വിളിച്ചയാൾ രഹസ്യമായാണ് തുറുപ്പ് കമിഴ്ത്തുന്നത്.

കുറിപ്പുകൾ

തിരുത്തുക
  • ^ ഒരു പെട്ടി ചീട്ടുമാത്രം ലഭ്യമായുള്ളപ്പോൾ നാലു ചിഹ്നങ്ങളുടേയും 3 ആണ് ഗുലാനായി ഉപയോഗിക്കുന്നത്. തുറുപ്പുകളികളിൽ, ഒരു പെട്ടി ഉപയോഗിച്ച് കളിക്കുമ്പോൾ പകരം ഉപയോഗിക്കുന്ന ചീട്ടുകളെക്കുറിച്ച് ഇവിടെ കാണുക.
  • ^ പങ്കാളികളേയും ആദ്യം കൈവിളി വിളിക്കേണ്ടയാളേയും നിശ്ചയിക്കാനുള്ള ഏയ്സ് അടിക്കുന്ന രീതി ഇവിടെയുമുണ്ട്
"https://ml.wikipedia.org/w/index.php?title=നാൽപ്പത്_(ചീട്ടുകളി)&oldid=1936273" എന്ന താളിൽനിന്ന് ശേഖരിച്ചത്