നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ

നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (ചുരുക്കെഴുത്ത് എൻ.സി.ബി ) കേന്ദ്ര സർക്കാരിന്റെ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഒരു കേന്ദ്ര നിയമ നിർവ്വഹണ ഏജൻസിയും രഹസ്യാന്വേഷണ ഏജൻസിയുമാണ്. നാർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ടിലെ വ്യവസ്ഥകൾ പ്രകാരം മയക്കുമരുന്ന് കടത്തും നിയമവിരുദ്ധ വസ്തുക്കളുടെ ഉപയോഗവും നേരിടാൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Narcotics Control Bureau
നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ
{{{logocaption}}}
ചുരുക്കംഎൻ.സി.ബി
ആപ്തവാക്യംIntelligence, Enforcement, Coordination
അധികാരപരിധി
ദേശീയ ഏജൻസി
(പ്രവർത്തന അധികാരപരിധി)
ഇന്ത്യ
കേന്ദ്ര ഏജൻസി
(പ്രവർത്തന അധികാരപരിധി)
ഇന്ത്യ
പ്രവർത്തനപരമായ അധികാരപരിധിഇന്ത്യ
നിയമപരമായ അധികാര പരിധിഇന്ത്യയിലുടനീളം
ഭരണസമിതിആഭ്യന്തര മന്ത്രാലയം - ഇന്ത്യ
പൊതു സ്വഭാവം
പ്രവർത്തന ഘടന
അവലോകനം ചെയ്യുന്നത്ഭാരത സർക്കാർ
ആസ്ഥാനംന്യൂഡൽഹി
കേന്ദ്ര മന്ത്രി ഉത്തരവാദപ്പെട്ട
മേധാവി
  • സത്യ നാരായൺ പ്രധാൻ ഐപിഎസ്, ഡയറക്ടർ ജനറൽ

1986-ൽ സ്ഥാപിതമായ ഈ ഏജൻസിക്ക്, സംസ്ഥാന സർക്കാരുകളുമായും മറ്റ് കേന്ദ്ര വകുപ്പുകളുമായും ഏകോപിപ്പിക്കുന്നതിനും മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ അന്താരാഷ്ട്ര ബാധ്യതകൾ നടപ്പിലാക്കുന്നതിനും അന്താരാഷ്ട്ര, വിദേശ മയക്കുമരുന്ന് നിയമ നിർവ്വഹണ ഏജൻസികളെ സഹായിക്കുന്നതിനും ഉത്തരവാദിത്തമുണ്ട്. [1] [2]


മയക്കുമരുന്ന് കടത്ത് ചെറുക്കുന്നതിനും നിയമവിരുദ്ധമായ വസ്തുക്കളുടെ ദുരുപയോഗം തടയുന്നതിനുമുള്ള രാജ്യത്തിന്റെ ചുമതലപ്പെട്ട മയക്കുമരുന്ന് നിയമ നിർവഹണ ഏജൻസിയും രഹസ്യാന്വേഷണ ഏജൻസിയുമാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി).

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് എൻ.സി.ബി പ്രവർത്തിക്കുന്നത്. ഒരു ഐ.പി.എസ് അല്ലെങ്കിൽ ഐ.ആർ.എസ് ഓഫീസറായിരിക്കും എൻ.സി.ബിയുടെ ഡയറക്ടർ ജനറലായി നിയമിതിനാകുന്നത്. ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിലാണ് എൻ.സി.ബി. പ്രവർത്തിക്കുന്നത്. എൻ.സി.ബിയുടെ ആസ്ഥാനം ന്യൂഡൽഹിയാണ്.

പ്രവർത്തനങ്ങൾ

തിരുത്തുക

അഖിലേന്ത്യ തലത്തിൽ മയക്കുമരുന്ന് കടത്ത് ചെറുക്കുക എന്നതാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ മുഖ്യ ഉദ്ദേശം. അതുകൊണ്ട് തന്നെ കസ്റ്റംസ്, സെൻട്രൽ എക്സൈസ്/ജിഎസ്ടി, സംസ്ഥാന പോലീസ്, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ പോലുള്ള ഏജൻസികളുമായും മറ്റു ദേശീയ തലത്തിലും സംസ്ഥാന തലത്തിലുമുള്ള ഏജൻസികളുമായുംമായി അടുത്ത സഹകരണത്തോടെ പ്രവർത്തിക്കുന്നു. മയക്കുമരുന്ന് കടത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയിലെ മയക്കുമരുന്ന് വിരുദ്ധ ഏജൻസികളിലെ ഉദ്യോഗസ്ഥർക്ക് എൻസിബി സഹായങ്ങളും പരിശീലനവും നൽകുന്നു.

  1. "Narcotics Control Bureau". National Informatics Center. Archived from the original on 2009-04-10. Retrieved 2009-07-19.
  2. "Narcotics Control Bureau - Ministry of Finance" (PDF). National Informatics Center. Archived from the original (PDF) on 2011-07-16. Retrieved 2009-07-19. {{cite journal}}: Cite journal requires |journal= (help)