നാൻസി ടാൽബോട്ട് ക്ലാർക്ക്
1852-ൽ ബിരുദം നേടിയ എലിസബത്ത് ബ്ലാക്ക്‌വെല്ലിന് ശേഷം അമേരിക്കയിൽ ഒരു അംഗീകൃത (വിഭാഗീയമല്ലാത്ത അല്ലെങ്കിൽ അലോപ്പതി) മെഡിക്കൽ സ്ഥാപനത്തിൽ നിന്ന് മെഡിക്കൽ ബിരുദം നേടിയ രണ്ടാമത്തെ വനിതയാണ് നാൻസി എലിസബത്ത് ടാൽബോട്ട് ക്ലാർക്ക് ബിന്നി (ജീവിതകാലം: മേയ് 22, 1825 - ജൂലൈ 28, 1901) [1].കൂടാതെ വെസ്റ്റേൺ റിസർവ് കോളേജിന്റെ ക്ലീവ്‌ലാൻഡ് മെഡിക്കൽ കോളേജ് എന്നറിയപ്പെട്ടിരുന്ന കേസ് വെസ്റ്റേൺ റിസർവ് യൂണിവേഴ്സിറ്റി മെഡിക്കൽ സ്കൂളിൽ നിന്ന് മെഡിക്കൽ ബിരുദം നേടിയ ആദ്യ വനിതയുമാണ്.
നാൻസി ടാൽബോട്ട് ക്ലാർക്ക്, M.D. | |
---|---|
ജനനം | May 22, 1825 |
മരണം | ജൂലൈ 28, 1901 | (പ്രായം 76)
അറിയപ്പെടുന്നത് | Second woman in the United States to graduate medical school |
Medical career | |
Profession | Physician |
1825 മെയ് 22 ന് മസാച്ചുസെറ്റ്സിലെ ഷാരോണിൽ ജോസിയ ടാൽബോട്ടിന്റെയും മേരി റിച്ചാർഡ്സ് ടാൽബോട്ടിന്റെയും മകളായി അഞ്ച് ആൺകുട്ടികളുടെയും അഞ്ച് പെൺകുട്ടികളുടെയും ഏഴാമത്തെ കുട്ടിയായി നാൻസി ജനിച്ചു. 1845-ൽ, അവർ ദന്തഡോക്ടർ ചാമ്പ്യൻ ക്ലാർക്കിനെ വിവാഹം കഴിച്ചു. തുടർന്ന് ഒരു വർഷത്തിനുള്ളിൽ മരിച്ചു. അവരുടെ ഭർത്താവ് 1848 മാർച്ചിൽ ടൈഫോയ്ഡ് പനി ബാധിച്ച് മരണത്തിന് കീഴടങ്ങി.[2] അവർ ക്ലീവ്‌ലാൻഡിലേക്കുള്ള വഴി കണ്ടെത്തി. അവിടെ ഡീൻ ഡെലാമറ്ററിന്റെ നേതൃത്വത്തിൽ 1852-ൽ ക്ലീവ്‌ലാൻഡ് മെഡിക്കൽ കോളേജിലെ ആദ്യത്തെ വനിതാ ബിരുദധാരിയായി.
ക്ലാർക്ക് മസാച്യുസെറ്റ്സിലേക്ക് മടങ്ങി. അവിടെ 1852 ഏപ്രിൽ മുതൽ 1854 ഓഗസ്റ്റ് വരെ ബോസ്റ്റണിൽ മെഡിസിൻ പരിശീലിച്ചുവെങ്കിലും ഒരു സ്ത്രീയായതിനാൽ മസാച്യുസെറ്റ്സ് മെഡിക്കൽ സൊസൈറ്റിയിൽ പ്രവേശനം നേടുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് അവർ നിർത്തി. 1856-ൽ അവർ ബോസ്റ്റണിലെ ആമോസ് ബിന്നിയെ വിവാഹം കഴിക്കുകയും ആറ് കുട്ടികളുണ്ടാകുകയും ചെയ്തു. കുടുംബത്തെ വളർത്തിയ ശേഷം, 1874-ൽ ബോസ്റ്റണിൽ സ്ത്രീകൾക്കായി ഒരു സൗജന്യ ഡിസ്പെൻസറി തുറന്ന് അവർ വൈദ്യശാസ്ത്രത്തിലേക്ക് മടങ്ങി.
നാൻസി 1901-ൽ മരിച്ചു. കേംബ്രിഡ്ജിലെ മൗണ്ട് ഓബർൺ സെമിത്തേരിയിൽ അടക്കം ചെയ്തു.
അവലംബം
തിരുത്തുക- ↑ WAITE, FREDERICK C. (17 December 1931). "Dr. Nancy E. (Talbot) Clark". New England Journal of Medicine. 205 (25): 1195–1198. doi:10.1056/NEJM193112172052507.
- ↑ "Nancy Talbot Clark and her sisters at Western Reserve in the 1850s: pioneers of medical education of American women". 17 March 2015.