നാൻസി അജ്റാം
നാൻസി അജ്റാം (അറബിക് : نانسي نبيل عجرم) ഒരു ലബനീസ് ഗായികയാണ്. 1983 മെയ് 16 ന് ബെയ്റൂട്ടിൽ ജനിച്ചു. മൂന്നുതവണ വേൾഡ് മ്യൂസിക് അവാർഡ് ലഭിച്ചിട്ടുണ്ട്.[1] പിതാവിൻറെ പിന്തുണയിൽ കുട്ടിക്കാലത്തുതന്നെ അവർ സംഗീതം അഭ്യസിക്കുകയും സ്റ്റേജ് പ്രോഗ്രാമുകൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു. പതിനഞ്ചാമത്തെ വയസിൽ ആദ്യ സ്റ്റുഡിയോ ആൽബം പുറത്തിറക്കി.[2] സംഗീതലോകത്തെ മുന്നേറ്റം ആരംഭിച്ചത് അറിയപ്പെടുന്ന നിർമ്മാതാവായിരുന്ന ജിജി ലമാറായുമായി സഹകരിച്ചു പ്രവർത്തിക്കുന്ന കാലത്തായിരുന്നു. ഇക്കാലത്ത് റിലീസ് ചെയ്ത “അഖാസ്മാക് ആഹ്”, “യാ സലാം” തുടങ്ങിയ ആൽബങ്ങൾ വമ്പൻ ഹിറ്റായിരുന്നു. 2004 ൽ രണ്ടാമത്തെ ഇൻറർനാഷണൽ ബെസ്റ്റ് സെല്ലറായ "Ah W Noss" വലിയ ഹിറ്റായിരുന്നു. "Ah W Noss", "Lawn Ouyounak", "Inta Eih" എന്നിവ പുറത്തിറങ്ങിയതിനുശേഷം നാൻസി പശ്ചിമേഷ്യയിലെ “പോപ്പ് ഐക്കൺ” ആയി മാറി.
നാൻസി അജ്‍റാം نانسي نبيل عجرم | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Nancy Nabil Ajram |
ജനനം | Achrafieh, Beirut, Lebanon | മേയ് 16, 1983
ഉത്ഭവം | Beirut, Lebanon |
വിഭാഗങ്ങൾ |
|
തൊഴിൽ(കൾ) | Singer |
ഉപകരണ(ങ്ങൾ) | Vocals |
വർഷങ്ങളായി സജീവം | 1998–present |
ലേബലുകൾ | |
Spouse(s) | Fadi El Hachem (m. 2008) |
വെബ്സൈറ്റ് | Officiawebsite |