നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ

2005 ജൂൺ 1-ന്, നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ രൂപീകരിക്കാൻ ഇന്ത്യാ ഗവൺമെന്റ് ഉത്തരവിട്ടു.

രംഗരാജൻ കമ്മീഷന്റെ ശുപാർശ പ്രകാരം, 2005 ജൂണിൽ രൂപീകരിച്ച ഒരു സ്വയംഭരണ സ്ഥാപനമാണ് "നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ (NSC)." നിലവിൽ NSC യുടെ തലവൻ,പ്രൊഫ ബിമൽ കുമാർ റോയിയാണ്.[1] 2019 ജൂലൈ 15-ന് മൂന്ന് വർഷത്തേക്ക് കമ്മീഷൻ ചെയർപേഴ്സണായി നിയമിതനായി. ഡോ. കിരൺ പാണ്ഡ്യ, പ്രൊഫ. പുലക് ഘോഷ് എന്നിവരാണ് കമ്മീഷനിലെ മറ്റ് അംഗങ്ങൾ.

നീതി ആയോഗിന്റെ നിലവിലെ സിഇഒ അമിതാഭ് കാന്ത്, എക്‌സ് ഒഫീഷ്യോ അംഗമാണ്. ഇന്ത്യയുടെ ചീഫ് സ്റ്റാറ്റിസ്റ്റിഷ്യനും, സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന്റെ സെക്രട്ടറിയുമായ ഡോ. ജി പി സാമന്തയാണ് കമ്മീഷന്റെ സെക്രട്ടറി. കമ്മീഷൻ ചെയർപേഴ്സൺ സംസ്ഥാന മന്ത്രി പദവിയും, കമ്മീഷൻ അംഗങ്ങൾക്ക് ഇന്ത്യാ ഗവൺമെന്റ് സെക്രട്ടറിക്ക് തുല്യമായ പദവിയും ഉണ്ട്. ചെയർപേഴ്‌സണും അംഗങ്ങളും അധികാരം ഏറ്റെടുത്തുകഴിഞ്ഞാൽ ആപേക്ഷിക സുരക്ഷയും ലഭിക്കുന്നു,

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 145 അനുസരിച്ച്, സുപ്രീം കോടതി അന്വേഷണം നടത്തിയ ശേഷം, അവരെ നീക്കം ചെയ്യണമെന്ന് റിപ്പോർട്ട് ചെയ്യ്താൽ മാത്രമേ രാഷ്ട്രപതിക്ക് അവരെ നീക്കം ചെയ്യാൻ കഴിയൂ. ഡാറ്റ ശേഖരണവുമായി ബന്ധപ്പെട്ട് രാജ്യത്തെ സ്റ്റാറ്റിസ്റ്റിക്കൽ ഏജൻസികൾ നേരിടുന്ന പ്രശ്നങ്ങൾ കുറയ്ക്കുക എന്നതാണ് ലക്ഷ്യം.

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (CSO), നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷൻ (NSSO) തുടങ്ങിയ സ്റ്റാറ്റിസ്റ്റിക്കൽ ഏജൻസികൾ, കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകളിൽ നിന്ന് ഡാറ്റ ശേഖരിക്കുന്നതിൽ നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നു. എന്നാൽ NSC പോലുള്ള ഒരു സ്വയംഭരണ സ്ഥാപനത്തിന് കാര്യങ്ങൾ ഏകോപിപ്പിക്കാൻ കൂടുതൽ കഴിയുമെന്ന് കരുതപ്പെടുന്നു. സർക്കാർ പുറത്തുവിട്ട കണക്കുകളിൽ പൊതുജനവിശ്വാസം പുനഃസ്ഥാപിക്കുന്നതിന് നിഷ്പക്ഷമായ വിവരങ്ങളുടെ ശേഖരണം ഉറപ്പാക്കുന്നതിന് ഇത് പ്രത്യേക ഊന്നൽ നൽകും. [2]


NSC-യുടെ നിലവിലെ അംഗങ്ങൾ :

നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ
Position Name of the Member
ചെയർമാൻ പ്രൊഫ. ബിമൽ കുമാർ റോയ്
അംഗം ഡോ. കിരൺ പാണ്ഡ്യ
അംഗം പുലക് ഘോഷ്
എക്സ് ഒഫീഷ്യോ അംഗം അമിതാഭ് കാന്ത്, നീതി ആയോഗ് CEO
NSC യുടെ സെക്രട്ടറി ഡോ.എ.എസ്. ജി.പി. സാമന്ത, ചീഫ് സ്റ്റാറ്റിസ്റ്റിഷ്യൻ ഓഫ് ഇന്ത്യ & സെക്രട്ടറി MOSPI

ഇന്ത്യയുടെ ചീഫ് സ്റ്റാറ്റിസ്റ്റിഷ്യൻ

തിരുത്തുക
  1. പ്രണാബ് സെൻ - ഇന്ത്യയിലെ ആദ്യത്തെ ചീഫ് സ്റ്റാറ്റിസ്റ്റിഷ്യൻ [3]
  2. ടി സി എ അനന്ത്
  3. പ്രവീൺ ശ്രീവാസ്തവ
  4. ഡോ.ജി.പി.സാമന്ത

റഫറൻസുകൾ

തിരുത്തുക
  1. "Bimal Kumar Roy To Be New Chairman Of National Statistical Commission". Retrieved 2022-06-19.
  2. "2020 ജൂൺ 29 സ്റ്റാറ്റിസ്റ്റിക്സ് ദിനം ആയി ആഘോഷിക്കുന്നു". Retrieved 2022-06-19.
  3. "Dr. Pronab Sen". Retrieved 2022-06-19.