നാഷണൽ ഡാർക്ക്-സ്കൈ വീക്ക്
നാഷണൽ ഡാർക്ക്-സ്കൈ വീക്ക്(National dark sky week) (NDSW), ഏപ്രിലിലെ അമവാസി വരുന്ന ആഴ്ച ആചരിക്കുന്നു.,[1] ആ ആഴ്ച ലോകത്തെ മുഴുവൻ ജനതയും വിളക്കണച്ച് പ്രകാശമലിനീകരണമില്ലാത്ത ആകാശത്തിന്റെ രാത്രിദൃശ്യം ആസ്വദിക്കും. വെർജീനിയായിലെ മിഡ്‌ലോത്തിയനിലെ ഹൈസ്ക്കൂൾ വിദ്യാർത്ഥിയായിരുന്ന ‘’’ജെന്നിഫർ ബർലൊ’’’യാണ് 2003ൽ പരിപാടി തുടങ്ങിയത്. അതിന്റെ പ്രചാരവും പങ്കെടുക്കലും ഒറോ കൊല്ലം ചെല്ലുംതോറും കൂടി വരുന്നു. [2] [3]
നാഷണൽ ഡാർക്ക്-സ്കൈ വീക്ക് (NDSW) | |
---|---|
സ്ഥിതി/പദവി | Active |
തരം | ജ്യോതിശാസ്ത്രം സംബന്ധിച്ച പരിപാടികൾ |
ആവർത്തനം | ഏപ്രിലിൽ അമാവാസി വരുന്ന ആഴ്ച |
സ്ഥലം (കൾ) | ലോകം മുഴുവൻ |
ഉദ്ഘാടനം | 2003 |
സ്ഥാപകൻ | ജെനിഫർ ബാർലൊ |
ഏറ്റവും പുതിയ ഇവന്റ് | 2015 |
Website | http://www.darksky.org |
ലക്ഷ്യം
തിരുത്തുക- ഈ പരിപാടിയുടെ ലക്ഷ്യങ്ങൾ ഇവയൊക്കെയാണ്.
- താൽക്കാലികമായി പ്രകാശമലിനീകരണം കുറക്കുകയും രാത്രിയിലെ ആകാശത്തിൽ അതിന്റെ ഫലത്തെപറ്റി ബോധവൽക്കരണം നടത്തലും.*
- ആകാശത്തേക്കു പോകുന്ന പ്രകാശത്തേക്കാൾ താഴേക്കു പതിക്കുന്ന പ്രകാശസംവിധാനത്തെ പ്രോൾസാഹിപ്പിക്കുക.
- ജ്യോതിശാസ്ത്ര പഠനത്തെ പ്രോൽസാഹിപ്പിക്കുക.
- "രാത്രിയിലെ ആകാശത്തിന്റെ ബ്രഹത്തായ സൗന്ദര്യം ഒരു സമ്മാനമാണ്. പാഴായ വെളിച്ചത്തിൽ മറച്ചുവയ്ക്കാനുള്ളതല്ല. പ്രപഞ്ചത്തിന്റെ അത്ഭുതമായ ഈ സൗന്ദര്യം ഭാവി തലമുറയ്ക്ക് നഷ്ടപ്പെടരുത്.” ജെനിഫർ ബാർലൊ [4]
പങ്കാളിത്തം
തിരുത്തുക- ഈ പരിപാടിയിൽ താത്പര്യമുള്ള പങ്കാളികൾ മുറിയ്ക്കുള്ളിലേയും പുറത്തേയും ആവശ്യമില്ലാത്ത വെളിച്ചം കെടുത്തി, രാത്രിയിലെ ആകാശത്തിലെ പ്രകാശമലിനീകരണം കുറയ്ക്കുന്നു. അന്തരാഷ്ട്ര ഇരുണ്ട ആകാശ സംഘടന പുറത്തെ പ്രകാശമലിനീകരണത്തിനെതിരെ മുൻകരുതലെടുക്കാൻ പ്രോത്സാഹിപ്പിക്കുന്നു. [5]
- ആവശ്യമുള്ളപ്പോൾ മാത്രം പുറത്തെ വിളക്കുകൾ ഉപ്യോഗിക്കുക.
- പ്രത്യേകസ്ഥലങ്ങളിലേക്ക് മാത്രമായി വെളിച്ചം ഉപയോഗിക്കുക.
- ആവശ്യത്തി പ്രകാശമുള്ള വിളക്കുകൾ ഉപയോഗിക്കുക.
- നീലവെളിച്ചത്തിന്റെ ഉപയോഗം കുറയ്ക്കുക.
- താഴേക്ക് പ്രകാശം വീഴ്ത്തുന്ന വിളക്കുകൾ ഉപയോഗിക്കുക.
തരങ്ങൾ
തിരുത്തുകപ്രകാശമലിനീകരണം എന്നത് വ്യാപകാർഥമുള്ള ഒരു പദമാണ്, രാത്രിയിലെ ആകാശത്തെ പ്രകാശമാനമാക്കുന്ന കൂടുതലായുള്ള കൃത്രിമ പ്രകാശമാണ്. അവ താഴെ പറയുന്ന തരങ്ങളാണ്.
- ആകാശദീപ്തി, രാത്രിയിലെ ആകാശത്തെ മുഴുവനായി കാണാൻ പറ്റാതാക്കുന്ന, പട്ടണങ്ങളുടെ മുകളിൽ അന്തരീക്ഷത്തിലെ ജലകണങ്ങളിൽ തട്ടി പ്രതിഫലിക്കുന്ന പ്രക്കാം ഉണ്ടാക്കുന്ന ഒരുതരം മങ്ങിയ ശോഭ.[6]
- ആവശ്യമില്ലാത്ത ഇടങ്ങളിലേക്ക് പരിധി ലംഘിച്ചു വരുന്ന പ്രകാശം. ഒരു ഉദാഹരണം, നക്ഷത്രങ്ങളെ കാണാതാക്കുന്നാകാശത്തേക്കും ചുറ്റിലുൻ പ്രകാശം പരത്തുന്ന തെരുവു വിളക്കുകൾ. [7]
- സുരക്ഷയ്ക്കും കാര്യപ്രാപ്തിയ്ക്കും ആവശ്യമുള്ളതിലും കുടുതൽ പ്രകാശം
- പട്ടണങ്ങളിലും റോഡരുകിലും ഉള്ള അലങ്കോലമായ വെളിച്ചം
- മനുഷ്യന്റെ കാഴ്ചയ്ക്ക് താൽക്കാലികമായി ബുദ്ധിമുട്ടുണ്ടാക്കുന്ന കടിനപകാശം (glare).
അവലംബം
തിരുത്തുക- ↑ "What Is National Dark Sky Week?". Wise Geek. Conjecture Corporation. Retrieved 25 December 2013.
- ↑ "Jennifer Barlow: Dark-sky Devotee - Sky & Telescope". Sky & Telescope (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2015-12-06.
- ↑ Bobra, Monica. "Jennifer Barlow: Dark-sky Devotee". Sky & Telescope. Sky Publishing of New Track Media. Archived from the original on 2013-12-27. Retrieved 2017-06-09.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;S&T2
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Outdoor Lighting Basics". International Dark-Sky Association. Archived from the original on 2015-10-10. Retrieved 2015-10-22.
- ↑ "What is sky glow? | Light Pollution | Lighting Answers | NLPIP". www.lrc.rpi.edu. Retrieved 2015-11-23.
- ↑ "Light Pollution Impacts Animals and Environment". physics.fau.edu. Archived from the original on 2016-11-21. Retrieved 2015-10-22.