നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്

ഇന്ത്യയിൽ പി.എച്ച്.ഡി. ഗവേഷണത്തിന് പ്രവേശനം ലഭിക്കുന്നതിനും സർവ്വകലാശാലാതലത്തിൽ അധ്യാപകമേഖലയിൽ ജോലിയിൽ പ്രവേശിക്കുന്നതിനും വേണ്ടി ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ വിജയിച്ചിരിക്കേണ്ട ദേശീയ നിലവാരത്തിലുള്ള യോഗ്യതാപരീക്ഷയാണ് "ദേശീയ യോഗ്യതാ പരീക്ഷ" അഥവാ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (NET). ഹ്യുമാനിറ്റീസ്, ആർട്സ് വിഷയങ്ങളിലെ വിദ്യാർത്ഥികൾക്കായി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനാണ് (UGC) യു.ജി.സി.-നെറ്റ് എന്ന പേരിൽ ഈ പരീക്ഷ നടത്തുന്നത്. എന്നാൽ സയൻസ്, എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കായി കൗൺസിൽ ഓഫ് സയന്റിഫിക് ആന്റ് ഇന്റസ്ട്രിയൽ റിസർച്ചും (CSIR) യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനും ചേർന്ന് സി.എസ്.ഐ.ആർ-യു.ജി.സി-നെറ്റ് എന്ന പേരിലാണ് പരീക്ഷ നടത്തുന്നത്. സിബിഎസ്ഇ നടത്തുന്ന 2017 ലെ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് പരീക്ഷാഹാളിൽ പ്രവേശിക്കുമ്പോൾ ഹാഫ് സ്ലീവ് വരെയുള്ള വസ്ത്രങ്ങളേ ധരിക്കാൻ പാടുള്ളുവെന്നു സിബിഎസ്ഇയുടെ നിർദ്ദേശമുണ്ടായിരുന്നു.[1]

2017 നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷാഫലം ജൂൺ 23 നു പ്രഖ്യാപിച്ചിരുന്നു. [2][3]

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക