നാഷണൽ ഇൻഫർമാറ്റിക്സ് സെൻറർ (എൻ.ഐ.സി)

ഇന്ത്യയിലെ സർക്കാർ മേഖലയിൽ വിവര സാങ്കേതിക സേവനങ്ങൾക്കും ടെലികമ്യൂണിക്കേഷൻ സാങ്കേതികവിദ്യക്കും അടിസ്ഥാന സൗകര്യമൊരുക്കുന്ന ഇന്ത്യാ ഗവൺമെന്റിന്റെ പ്രധാന ശാസ്ത്ര സാങ്കേതിക സംഘടനയാണ് നാഷണൽ ഇൻഫർമാറ്റിക്സ് സെൻറർ (എൻ.ഐ.സി). ഇന്ത്യൻ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ ഭാഗമായി 1976 ലാണ് എൻ.ഐ.സി സ്ഥാപിതമായത്. [1]

നാഷണൽ ഇൻഫർമാറ്റിക്സ് സെൻറർ
ചുരുക്കപ്പേര്NIC
രൂപീകരണം1976
ആസ്ഥാനംNew Delhi
Location
  • In all States and Districts of India
പ്രവർത്തിക്കുന്ന പ്രദേശങ്ങൾIndia
Director General
Neeta Verma
മാതൃസംഘടനMinistry of Electronics and Information Technology
Staff
Around 6000
വെബ്സൈറ്റ്www.nic.in

പ്രവർത്തനങ്ങൾ തിരുത്തുക

ദേശീയ, സംസ്ഥാന, ജില്ലാ തലങ്ങളിൽ സർക്കാർ വകുപ്പുകളിൽ ഇ-ഗവേണൻസ് ആപ്ലിക്കേഷനുകൾ നിർമ്മിച്ച് നടപ്പാക്കുന്നതിലും, സർക്കാർ സേവനങ്ങളുടെ മെച്ചപ്പെടുത്തൽ, സുതാര്യത എന്നിവ നടപ്പാക്കുന്നതിലും എൻ.ഐ.സി പ്രധാന പങ്ക് വഹിക്കുന്നു. മിക്കവാറും എല്ലാ ഇന്ത്യൻ സർക്കാർ വെബ്‌സൈറ്റുകളുംഎൻ.ഐ.സി വികസിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. [2] സൈബർ സെക്യൂരിറ്റി ശക്തിപ്പെടുത്തി രാഷ്ട്രസുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് എൻ.ഐ.സി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്. നിലവിൽ ഇന്ത്യയിലെ പ്രധാനപ്പെട്ട എല്ലാ സർക്കാർ ഓഫീസുകളുടെയും വകുപ്പുകളുടെയും മുഴുവൻ ആശയവിനിമയവും എൻഐസി വഴിയാണ് നടക്കുന്നത്. [3]

അടുത്തിടെ എൻ.ഐ.സി രൂപപ്പെടുത്തിയ സംവിധാനം ഉപയോഗിച്ച്, ഡാറ്റ സംഭരണത്തിനു പുറമെ ആവശ്യമായ ഫയലുകൾ വേഗത്തിൽ തെരഞ്ഞെടുക്കാനും മറ്റു ഡിപ്പാർട്ടുകളുമായി പങ്കിടാനുമെല്ലാം ക്ലൗഡ് വഴി സാധിക്കുന്നു. ഇത് സർക്കാർ സംവിധാനത്തെ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ സഹായിക്കുകയും ദേശ സുരക്ഷ ഉറപ്പാക്കാൻ സാധിക്കുകയും ചെയ്യും. [4]

അവലംബം തിരുത്തുക