നാഷണൽ അസ്സസ്‌മെന്റ് ആന്റ് അക്രെഡിറ്റേഷൻ കൗൺസിൽ
(നാഷണൽ അസ്സസ്‌മെന്റ് ആന്റ് അക്രെഡിറ്റേഷൻ കൗൺസിൽ (NAAC) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിലെ ഉപരിപഠന കലാശാലകളെ പഠനമികവ് മുതലായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വർഗ്ഗീകരിക്കുന്നതിന് ഇന്ത്യാ ഗവണ്മെന്റ് ചുമതലപ്പെടുത്തിയിട്ടുള്ള സ്ഥാപനമാണ് നാഷണൽ അസ്സസ്‌മെന്റ് ആന്റ് അക്രെഡിറ്റേഷൻ കൗൺസിൽ അഥവാ NAAC. ബാംഗ്ലൂർ ആസ്ഥാനമാക്കി ഇന്ത്യാ ഗവണ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന യു.ജി.സി.യുടെ സഹായത്തോടെയാണ് ഇത് പ്രവർത്തിക്കുന്നത്.
നാഷണൽ അസ്സസ്‌മെന്റ് ആന്റ് അക്രെഡിറ്റേഷൻ കൗൺസി राष्ट्रीय मूल्यांकन एवं प्रत्यायन परिषद | |
NAAC ലോഗോ NAAC ലോഗോ | |
ഏജൻസി അവലോകനം | |
---|---|
രൂപപ്പെട്ടത് | 1994 |
അധികാരപരിധി | ഇന്ത്യാ ഗവണ്മെന്റ് |
ആസ്ഥാനം | ബാഗ്ലൂർ |
മേധാവി/തലവൻമാർ | പ്രൊ. H. A. രംഗനാഥ്, ഡയറക്ടർ ഡോ.ലതാ പിള്ള, അഡ്വൈസർ |
വെബ്‌സൈറ്റ് | |
www |
ചരിത്രം
തിരുത്തുകദേശീയ വിദ്യാഭ്യാസ നയം (1986) ന്റെ ശുപാർശ അനുസരിച്ച് 1994-ലാണ് NAAC സ്ഥാപിതമായത്. ഭാരതത്തിലെ കലാശാലകളെ വർഗ്ഗീകരിക്കുകയും അതുവഴി മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുകയും ചെയ്യുന്നതിനായി ഒരു സ്വതന്ത്ര ഏജൻസി സ്ഥാപിക്കുകയും ചെയ്യുക എന്നത് ഈ നയത്തിന്റെ മുഖ്യലക്ഷ്യമായിരുന്നു.[1][2]. തുടർന്ന് 1994-ൽ ബാംഗ്ലൂർ ആസ്ഥാനമാക്കി NAAC രൂപീകരിക്കപ്പെട്ടു.
അവലംബം
തിരുത്തുക- ↑ "NAAC - An Overview", National Assessment and Accreditation Council, archived from the original on 2012-03-25, retrieved 2012-04-10
- ↑ "ഭാരതത്തിലെ ഉന്നത വിദ്യാഭ്യാസം". Government of India Ministry of Human Resource Development Department of Higher Education. Archived from the original on 2011-07-18.