നാളികേര മതം
1963ൽ തെക്കൻ വിയറ്റ്‌നാമിൽ സ്ഥാപിതമായ ഒരു പരമ്പരാഗത മതമാണ് നാളികേര മതം.[1] ഈ മതത്തന്റെ സ്ഥാപകനായ ഗുയെൻ താൻഹ് നാമിന്റെ[2][3] അധ്യാപനങ്ങളും ബുദ്ധ, ക്രൈസ്തവ മതങ്ങളിലെ ചില വിശ്വാസങ്ങളാണ് ഇതിന്റെ അടിസ്ഥാനം. 1975ൽ ഈ മതത്തെ വിയറ്റനാമീസ് അധികൃതർ നിരോധിച്ചു. നാളികേര മതം ഏറ്റവും സജീവമായിരുന്ന കാലത്ത് 4000 അനുയായികളാണ് ഇതിന് ഉണ്ടായിരുന്നത്.
ആചാരം
തിരുത്തുകനാളികേരം മാത്രം ഉപയോഗിക്കുകയും നാളികേരത്തിന്റെ പാൽ മാത്രം കുടിക്കുകയും ചെയ്യണമെന്നാണ് നാളികേര മതത്തിൻ ശാസന.[4] നാളികേര മതത്തിലെ സന്യാസിമാർക്ക് ഒമ്പത് സ്ത്രീകളെ വരെ ഭാര്യമാരായി വിവാഹം ചെയ്യാൻ അനുമതിയുണ്ടായിരുന്നു.[5]
ചരിത്രം
തിരുത്തുകവിയറ്റ്നാമീസ് പണ്ഡിതനായ ഗുയെൻ താൻഹ് നാമാണ് 1963ൽ നാളികേര മതം സ്ഥാപിച്ചത്.[4] നാളികേര സന്യാസി[6][7], ഹിസ് കോക്കനട്ട്ഷിപ്പ്[8], കോൺകോഡിന്റെ പ്രവാചകൻ[8], അങ്കിൾ ഹായ് [8] (1909 – 1990[1]). അന്നീ അപരനാമങ്ങളിലും ഇദ്ദേഹം അറിയപ്പെടുന്നു. ഒരു ഫ്രഞ്ച് സർവ്വകലാശാലയിൽ നിന്ന് പഠനം പൂർത്തിയാക്കിയ ഇദ്ദേഹം[4] തെക്കൻ വിയറ്റ്‌നാമിലെ ബെൻ ട്രെ പ്രവിശ്യയിൽ [4] വെള്ളത്തിൽ പൊങ്ങികിടക്കുന്ന തരത്തിൽ ഒരു ആരാധനാലയം സ്ഥാപിച്ചു.[8] മൂന്ന് വർഷം താൻ നാളികേരം മാത്രമാണ് ഉപയോഗിച്ചതെന്നും[1] ആ കാലയളവിൽ കല്ലുകൊണ്ട് നിർമ്മിച്ച ചെറിയ തറയിൽ ധ്യാനത്തിൽ ഇരുന്നിട്ടുണ്ടെന്നും നാളികേര മതത്തിന്റെ പ്രവാചകൻ വാദിച്ചു.[5]. 1971ൽ തെക്കൻ വിയറ്റ്‌നാമിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടു.[4] വിചിത്രമായ സ്വഭാവത്തിന് ഉടമയായിരുന്നെങ്കിലും ഇദ്ദേഹത്തെ തെക്കൻ വിയറ്റനാം സർക്കാർ 'മതത്തിന്റെ മനുഷ്യൻ'(Man of Religion) എന്ന് വിളിക്കുകയും ആദരിക്കുകയും ചെയ്തു.[9] പരമ്പരാഗത ബുദ്ധ വസ്ത്രമായിരുന്നു ഇദ്ദേഹം സാധാരണയായി ധരിച്ചിരുന്നത്. കഴുത്തിൽ കുരിശ് ധരിക്കുകയും ചെയ്തിരുന്നു.[10]
ജനസംഖ്യ
തിരുത്തുകനാളികേര മതത്തിന്റെ ഏറ്റവും സുവർണ്ണ കാലത്ത് ലോകവ്യാപകമായി ഇതിന് 4000 അനുയായികളാണ് ഉണ്ടായിരുന്നത്. ഈ മതത്തിന്റെ ഏറ്റവും പ്രസിദ്ധനായ അനുയായി പ്രമുഖ അമേരിക്കൻ നോവലിസ്റ്റ് ജോൺ സ്‌റ്റെയിൻബെക്കിന്റെ മകനായിരുന്നു.[4]
നിരോധനം
തിരുത്തുകനാളികേര മതം ഒരു കപടമതമാണെന്ന് കണക്കാക്കി 1975ൽ വിയറ്റ്‌നാം അധികൃതർ മതത്തെ നിരോധിച്ചു.[4]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 Dodd, Jan (2003). The Rough guide to Vietnam (4 ed.). Rough Guides. p. 142. ISBN 9781843530954.
- ↑ Pillow, Tracy (2004). Bringing Our Angel Home. iUniverse. p. 106. ISBN 9781469714011.
- ↑ Ehrhart, William Daniel (1987). Going back: an ex-marine returns to Vietnam. McFarland. ISBN 9780899502786.
- ↑ 4.0 4.1 4.2 4.3 4.4 4.5 4.6 "Coconut religion". Vinhthong. Archived from the original on 2013-10-22. Retrieved May 25, 2013.
- ↑ 5.0 5.1 Hoskin, John; Howland, Carol (2006). Vietnam (4 ed.). New Holland Publishers. p. 115. ISBN 9781845375515.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Pillow, Tracy (2004). Bringing Our Angel Home. iUniverse. p. 106. ISBN 9781469714011.
- ↑ Ehrhart, William Daniel (1987). Going back: an ex-marine returns to Vietnam. McFarland. ISBN 9780899502786.
- ↑ 8.0 8.1 8.2 8.3 Vu Trinh (1974). "The Coconut Monk". Vietspring. Archived from the original on 2013-05-01. Retrieved 2016-08-25.
- ↑ Ellithorpe, Harold (1970). "South Vietnam: The Coconut Monk". Far Eastern Economic Review. p. 15.
- ↑ "THE OTHER SIDE OF EDEN: LIFE WITH JOHN STEINBECK". American Buddha. Archived from the original on 2013-06-24. Retrieved May 26, 2013.