നാലാം സുസ്ഥിര വികസന ലക്ഷ്യം

2015 സെപ്റ്റംബറിൽ ഐക്യരാഷ്ട്രസഭ സ്ഥാപിച്ച 17 സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഒന്നാണ് [1] സുസ്ഥിര വികസന ലക്ഷ്യം 4 ( SDG 4 അല്ലെങ്കിൽ ഗ്ലോബൽ ഗോൾ 4). ഗുണമേന്മയുള്ള വിദ്യാഭ്യാസത്തേ കുറിച്ചുള്ളതാണ് ഇത്. " എല്ലാവരെയും ഉൾക്കൊള്ളുന്നതും എല്ലാവർക്കും തുല്യവുമായ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുകയും എല്ലാവർക്കും ആജീവനാന്ത പഠന അവസരങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക" എന്നതാണ് SDG 4 ന്റെ പ്രധാന ആശയം [2]

നാലാം സുസ്ഥിര വികസന ലക്ഷ്യം
ദൗത്യ പ്രസ്താവന"Ensure inclusive and equitable quality education and promote lifelong learning opportunities for all"
വാണിജ്യപരം?No
പദ്ധതിയുടെ തരംNon-Profit
ഭൂസ്ഥാനംGlobal
സ്ഥാപകൻUnited Nations
സ്ഥാപിച്ച തീയതി2015
വെബ്‌സൈറ്റ്sdgs.un.org

എസ് ഡി ജി 4 ന് 11 സൂചകങ്ങളിലൂടെ അളക്കുന്ന പത്ത് ലക്ഷ്യങ്ങളുണ്ട്. ഏഴ് ഫലലക്ഷ്യങ്ങൾ ഇവയാണ്. സൗജന്യ പ്രാഥമിക -സെക്കൻഡറി വിദ്യാഭ്യാസം, ഗുണനിലവാരമുള്ള പ്രീ - പ്രൈമറി വിദ്യാഭ്യാസത്തിന് തുല്യ പ്രവേശനം , താങ്ങാനാവുന്ന സാങ്കേതിക , തൊഴിൽ , ഉന്നതവിദ്യാഭ്യാസം, സാമ്പത്തിക വിജയത്തിന് പ്രസക്തമായ കഴിവുകളുള്ള ആളുകളുടെ എണ്ണം വർദ്ധിപ്പിക്കുക , വിദ്യാഭ്യാസത്തിലെ എല്ലാ വിവേചനങ്ങളും ഇല്ലാതാക്കുക, സാർവത്രിക സാക്ഷരതയും സംഖ്യാശാസ്ത്രവും , സുസ്ഥിര വികസനത്തിനും ആഗോള പൗരത്വത്തിനുമുള്ള വിദ്യാഭ്യാസം എന്നിവയാണവ.

നടപ്പാക്കൽ ലക്ഷ്യങ്ങളുടെ മൂന്നു മാർഗ്ഗങ്ങൾ ഇനിപറയുന്നവയാണ്, എല്ലാവരെയും ഉൾക്കൊള്ളുന്നതും സുരക്ഷിതവുമായ സ്കൂളുകൾ നിർമ്മിക്കുകയും നവീകരിക്കുകയും ചെയ്യുക, വികസ്വര രാജ്യങ്ങൾക്കുള്ള ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ വികസിപ്പിക്കുക, വികസ്വര രാജ്യങ്ങളിൽ യോഗ്യതയുള്ള അധ്യാപകരുടെ വിതരണം വർദ്ധിപ്പിക്കുക.

  1. United Nations (2017) Resolution adopted by the General Assembly on 6 July 2017, Work of the Statistical Commission pertaining to the 2030 Agenda for Sustainable Development (A/RES/71/313)
  2. "Goal 4: Quality education". UNDP. Retrieved 13 April 2017.