നാരായണമംഗലത്ത് അഗ്നിശർമ്മൻ നമ്പൂതിരി

(നാരായണമംഗലത്ത് അഗ്നിശർമ്മൻ നമ്പൂതിരിപ്പാട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വേദവും തർക്കവും ഹിന്ദിയും അഭ്യസിച്ച് കടവല്ലൂർ അന്യോന്യത്തിൽ പങ്കെടുത്ത് കടന്നിരിക്കൽ എന്ന പദവി വളരെ ചെറുപ്രായത്തിൽ തന്നെ നേടിയിട്ടുള്ള വേദപണ്ഡിതനാണ് നാരായണമംഗലത്ത് അഗ്നിശർമ്മൻ നമ്പൂതിരി.[1] സംസ്‌കൃത കാവ്യനാടകാദികളിലും വ്യാകരണത്തിലും പ്രഗല്ഭനായ  അദ്ദേഹത്തിന് തൃശ്ശൂർ തെക്കേ മഠത്തിന്റെ ആചാര്യരത്‌ന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

ജിവിതരേഖ

തിരുത്തുക

1925ൽ എടപ്പാളിൽ ജനിച്ചു. കേരളത്തിലെ വിവിധ സർക്കാർ ഹൈസ്‌കൂളുകളിൽ ഹിന്ദി അദ്ധ്യാപകനായും ഗുരുവായൂർ ദേവസ്വം വേദപാഠശാലയിലെ പ്രധാന ആചാര്യനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അനവധി അതിരാത്രങ്ങളിലും വേദസമ്മേളനങ്ങളിലും പങ്കെടുത്തിട്ടുണ്ട്. 70 വർഷം കടവല്ലൂർ അന്യോന്യത്തിൽ മത്സരാർത്ഥിയായും പരീക്ഷകനായും പങ്കെടുത്തു. ഋഗ്വേദത്തിനു നല്കിയ സമഗ്രസംഭാവനയ്ക്കുള്ള അംഗീകാരമായി കാഞ്ചി സർവകലാശാല വേദരത്നം പട്ടം നല്കി.[2] രേവതി പട്ടത്താനം സദസ്സിൽ കോഴിക്കോട് സാമൂതിരി ഉണ്ണി അനുജൻ രാജാ പണക്കിഴിയും പുടവയും നൽകി ആദരിച്ചിട്ടുണ്ട്. പരമ്പരാഗത വേദപണ്ഡിതഗണത്തിൽ ഉൾപ്പെടുന്ന വ്യക്തിയാണ്. തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി ചിറ്റണ്ടയിലാണ് താമസിക്കുന്നത്. പുന്നത്തൂർ കോവിലകത്ത് രാധ തമ്പുരാട്ടിയാണ് ഭാര്യ.

പുരസ്കാരങ്ങൾ

തിരുത്തുക
  • യുനെസ്‌കോയുടെ ഗുരുദക്ഷിണ[3]
  • ഭാരതീയ വിദ്യാഭവന്റെ ഗാംഗേയപുരസ്കാരം
  • രേവതി പട്ടത്താനപുരസ്കാരം
  • കാഞ്ചി, ശൃംഗേരി
  • ബ്രഹ്മസ്വം മഠങ്ങളിൽനിന്നുള്ള പുരസ്‌കാരങ്ങൾ
  • വി കെ നാരായണഭട്ടതിരി സ്മൃതി പുരസ്കാരം
  • http://www.heraldofindia.com/article.php?month=12&year=2013
  1. "മാതൃഭൂമി". May 5, 2016. Archived from the original on 2019-12-21.
  2. http://www.mathrubhumi.com/kozhikode/malayalam-news/kozhikode-1.1486929[പ്രവർത്തിക്കാത്ത കണ്ണി]
  3. "മാതൃഭൂമി". 07 Nov 2014. Archived from the original on 2019-12-21. {{cite news}}: Check date values in: |date= (help)

4.https://www.facebook.com/groups/217011265303823/permalink/612952475709698/

5. http://www.heraldofindia.com/article.php?month=12&year=2013