നാരങ്ങാനം ദേശം പുരാതനകാലം മുതൽക്കേ പ്രസിദ്ധമാണ്. നാരങ്ങാനം പടയണി എന്നത് ഇന്ന് {മഠത്തുംപടി} ഭദ്രകാളി ക്ഷേത്രത്തിൽ ആണ്ടുത്സവത്തിന്റെ ഭാഗമായി നടന്നു വരുന്ന അനുഷ്ഠാനമാണ്.കുംഭത്തിലെ കാർത്തികയുടെ അന്ന് രാവിലെ വെളുത്തു തുള്ളലോടുകൂടിയാണ് പത്ത് ദിവസം നീണ്ടു നിൽക്കുന്ന പടയണി സമാപിക്കുന്നത്.പഞ്ച ഹൃഷികേശ ക്ഷേത്രങ്ങളിൽ ഏറ്റവും പടിഞ്ഞാറായി പ്രതിഷ്ഠ നടത്തപ്പെട്ടത് നാരങ്ങാനത്ത് ആണെന്ന് കരുതുന്നു. ആയിരം വർഷത്തിലധികം പഴക്കമുള്ള ക്ഷേത്രത്തിനോടു ചേർന്ന ഹൃഷികേശ മഠത്തിലാണ് നൂറ്റൊന്നുകലം തപ്പ് കൊട്ട്, തലേ ദിവസം നടക്കുന്ന കളരി എന്നിവ ഇപ്പോഴും നടക്കുന്നത്. പണ്ട് ആ മഠത്തിലാണ് നൂറ്റൊന്നുകലം വഴിപാട് നടന്നിരുന്നതെന്നും ഗുരുക്കൻമാർ പറയുന്നു.പണ്ട് മീന മാസത്തിൽ പുലയവംശം(സമുദായം) വളരെ ഭക്തിയോടെയും നിഷ്ഠയോടെയും കൊണ്ടാടിയിരുന്ന ഒരു അനുഷ്ഠാനമായിരുന്നു കരപ്പാട്ട് എന്ന പാട്ട് പടയണി. ഈ പാട്ട് പടയണി കഴിയുന്നതിനോടനുബന്ധിച്ച് വൈക്കോൽ കൊണ്ട് കാളയെ കെട്ടി മഠത്തുംപടിയിൽ ഇന്ന് ക്ഷേത്രമിരിക്കുന്നിടത്ത് കൊണ്ടു വന്നിരുന്നു. ക്ഷേത്രമിരിക്കുന്നിടം ഒരു ചെറിയ ഒഴിവുതറ/കാവ് ആയിരുന്നു. ആല്, കരിമ്പന, പാല,മാവ്, പ്ലാവ്, കിണർ, കൽത്തൊട്ടി മുതലായവ ഉള്ളിടത്തായിരുന്നു കൊയ്ത്ത് കഴിഞ്ഞ് മെതി അതിന് ശേഷം ഉള്ള അനുഷ്ഠാനം എന്നിവ നടന്നിരുന്നത്.നടുവത്ത് പാറമല നടയിൽ ഊരാളി പടയണി നടന്നു വരുന്നു. അതിപ്പോഴും മീനമാസത്തിൽ തന്നെയാണ് നടക്കുന്നത്. അതുപോലെ ഏകദേശം ആയിരം വർഷങ്ങൾക്ക് മുമ്പ് ഇവിടം ബ്രാഹ്മണർ നാലുവേദവും പഠിപ്പിച്ചിരുന്നതിനുള്ള അവശേഷിപ്പുകൾ നിലനിൽക്കുന്നു. പൂതക്കുഴി സ്കൂളിനോട് ചേർന്ന സ്ഥലത്ത് ഒരു മഹാ ക്ഷേത്രസങ്കേതമായിരുന്നു.ആ ക്ഷേത്രത്തിലായിരുന്നു സ്വത്തു വകകൾ സൂക്ഷിച്ചിരുന്നത്. ആ ക്ഷേത്രത്തിന്റെ കാവൽക്കാരായി അനേകം ഭടന്മാരുണ്ടായിരുന്നു.അത്തരത്തിലുള്ള ഭടന്മാർ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള ആറാട്ടിനും ഘോഷയാത്രയ്ക്കും ആയുധങ്ങളുമായി അകമ്പടി സേവിച്ചിരുന്നു.ഉത്സവത്തിന് വേല/പൂരം എന്നീ അർത്ഥം കൂടിയുണ്ട്. വേലയ്ക്ക് അകമ്പടി സേവിച്ചപ്പോൾ ഭടന്മാർ ഭടശ്രേണിയിൽ നടത്തിയിരുന്ന അഭ്യാസ പ്രകടനങ്ങളാണ് പിൽക്കാലത്ത് വേലകളിയായി പരിണമിച്ചത്.സമ്പത്ത് കുന്നുകൂടിയപ്പോൾ മറവപ്പടയുടെ ആക്രമണം തുടരെ ഉണ്ടാവുകയും ആ ആക്രമണങ്ങളിൽ പിടിച്ച് വിൽക്കാനാവാതെ വന്നപ്പോൾ നാടുവാഴിയും മറ്റും പാലായനം ചെയ്തു.ഇന്നും ക്ഷേത്ര അവശിഷ്ടങ്ങൾ ആലുങ്കൽ അടുത്ത് പൂതക്കുഴി സ്കൂളിനോട് ചേർന്ന വസ്തുവിൽ കാണാനാകും.ആലുങ്കൽ തേവരെന്നാണ് അതറിയപ്പെട്ടിരുന്നത്. ശൈവ -വൈഷ്ണവ സംഘടനമായും ചരിത്രനിരീക്ഷകർ അഭിപ്രായപ്പെടുന്നു.ആലുങ്കൽ തേവര് ശൈവ പൂജയായിരുന്നു എന്നും. ഹൃഷികേശക്ഷേത്രത്തിൽ വൈഷ്ണവ സങ്കലപ്ത്തിലുള്ള സന്യാസ രൂപിയുടെ പ്രതിഷ്ഠയുമാണ്.ഇത് കൂടാതെ കാലാന്തരത്തിൽ പല പാലായനങ്ങളും കുടിയേറ്റങ്ങളും കൈയേറ്റങ്ങളും നടക്കുകയും ഇന്ന് കാണുന്ന അവസ്ഥയിലേക്ക് വന്നു. അതിൽ ഏറ്റവും അവസാനം നടന്ന കുടിയേറ്റം ആയിരുന്നു പതിനെട്ടര കൂട്ടത്തിന്റെ പൊട്ടിപ്പുറപ്പാട് എന്നറിയപ്പെടുന്നത്. തൃശ്ശൂർ, കൊടുങ്ങല്ലൂർ, ഗുരുവായൂർ എന്നിവിടങ്ങളായി ചുറ്റപ്പെട്ട് കിടക്കുന്നതാണ് പതിനെട്ടരക്കാവുകൾ. ആ കാലുകളിലെ ഗ്രാമങ്ങളിൽ കാളികളാൽ ഭരിക്കപ്പെട്ട പതിനെട്ടരക്കൂട്ടങ്ങൾ പാലായനം ചെയ്ത് നാരങ്ങാനത്തും തെക്കൻ കേരളത്തിലെ പലയിടങ്ങളിലായി വാസമുറപ്പിക്കുകയും ചെയ്തു. അങ്ങനെ ഇവിടെ നിലയുറപ്പിച്ചിരുന്നവരുമായും , ആദിമനിവാസികളുമായി ഇഴുകിച്ചേർന്ന് അറുപത്തിനാല് വംശങ്ങളെയും പ്രതിനിധാനം ചെയ്ത് അവതരിപ്പിക്കപ്പെട്ട പടയണി കാലാന്തരത്തിൽ ശുഷ്കിച്ച് ഇന്ന് കാണുന്ന പടയണിയായി പരിവർത്തനപ്പെട്ടു.കോലം തുള്ളൽ ഗണക സമുദായം നടത്തിയിരുന്ന അനുഷ്ഠാനം ആയിരുന്നു. പൂവാംകുറുന്തൽ, വേലൻപാട്ട്,അടവി, കുറവരുകളി, ഊരാളി പടയണി, ഐവർകളി, ആണ്ടി ദണ്ഡിപ്പ്, ആണ്ടിയാട്ടം, കുരുതി, തട്ടിന്മേൽക്കളി, താവടി , തങ്ങളും പടേം,പരിശകളി,കമ്പ്കളി(കോലടി),അമ്മൻ കുടം കളി, കാവടിയാട്ടം, ഊരാളി പടയണി, കരപ്പാട്ട് പടയണി,കുതിരകളി അങ്ങനെ ഇവയെല്ലാം പണ്ട് ഗ്രാമ്യുത്സവത്തിന്റെ ഭാഗമായി നടന്നിരുന്നു.ഇവയുടെയും വിനോദ അനുഷ്ഠാന നാടകങ്ങളുടേയും പരിഷ്കരിച്ച രൂപമാണ് അറുപത്തിനാല് കലകളെ കോർത്തിണക്കിയെന്ന് പരക്കെ അറിയപ്പെടുന്ന ഇന്നത്തെ പടയണി.നാരങ്ങാനം പടയണി

"https://ml.wikipedia.org/w/index.php?title=നാരങ്ങാനം_പടയണി&oldid=3391485" എന്ന താളിൽനിന്ന് ശേഖരിച്ചത്