നാമ കുസുമമുലചേ പൂജിഞ്ചേ
ത്യാഗരാജസ്വാമികൾ ശ്രീരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് നാമ കുസുമ
വരികളും അർത്ഥവും
തിരുത്തുകവരികൾ | അർത്ഥം | |
---|---|---|
പല്ലവി | നാമ കുസുമമുലചേ പൂജിഞ്ചേ നര ജന്മമേ ജന്മമു മനസാ |
ഭഗവാന്റെ പേരുള്ള പൂക്കളാൽ അദ്ദേഹത്തെ ആരാധിക്കാൻ സാധിക്കുന്ന മനുഷ്യജന്മം തന്നെയാണ് യഥാർത്ഥ ജന്മം |
അനുപല്ലവി | ശ്രീമന്മാനസ കനക പീഠമുന ചെലഗ ജേസികൊനി വര ശിവ രാമ |
ഭഗവാനെ മനസ്സാകുന്ന സുവർണ്ണസിംഹാസനത്തിൽ പ്രതിഷ്ഠിച്ച് രാമന്റെ ശുഭകരമായ നാമങ്ങൾ ഉച്ചരിക്കാൻ കഴിയുന്ന ജന്മമാണ് |
ചരണം | നാദ സ്വരമനേ വര നവ രത്നപു വേദികപൈ സകല ലീലാ വിനോദുനി പരമാത്മുനി ശ്രീ രാമുനി പാദമുലനു ത്യാഗരാജ ഹൃദ്ഭൂഷണുനി |
പ്രപഞ്ചത്തെ മുഴുവൻ തന്റെ വിനോദങ്ങളാൽ അഭിരമിപ്പിക്കുന്ന നാദവും സ്വരവുമായ പവിത്ര നവരത്നങ്ങളാൽ അലംകൃതമായ ത്യാഗരാജന്റെ ഹൃദയത്താൽ അലങ്കരിച്ച് പൂക്കളുടെ പേരുകളാൽ രാമന്റെ പാദാരവിന്ദങ്ങൾ ആരാധിക്കാൻ കഴിയുന്ന മനുഷ്യജന്മം |