നാമൊരാലനുവിനി
ത്യാഗരാജസ്വാമികൾ ആരഭിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് നാമൊരാലനുവിനി. നിന്ദാസ്തുതിക്ക് ഉദാഹരണമാണ് ഈ കൃതി.
വരികൾ
തിരുത്തുകപല്ലവി
തിരുത്തുകനാമൊരാലനുവിനി ഏമരാവലേന
പാമരാ മനുജുലലോ ഓ രാമ
അനുപല്ലവി
തിരുത്തുകതോമരാ നാരാചമുലൈ മനസുകു
തോചനാ ഭക്തപാപമോചനാ
ചരണം
തിരുത്തുകഇഭ രാജേന്ദ്രുഡു എക്കുവൈന
ലങ്കാമീചിനദേമിര
സഭലോ മാനമു പോവുസമയമുന
ആസതിയേമിച്ചേനുരാ ഓ രാമ
ഭാഗവതാഗ്രേസര രസികാവന
ജാഗരൂകുഡനി പേരേ
രാഗതാളായുത പ്രേമഭക്തജന
രക്ഷകാ ത്യാഗരാജാർച്ചിത
അർത്ഥം
തിരുത്തുകഭക്തരുടെയും സംഗീതപ്രേമികളുടെയും പാപങ്ങൾ മോചിപ്പിക്കുന്ന രാമഭഗവാനേ, ത്യാഗരാജനാൽ പൂജിക്കപ്പെടുന്നവനേ, എന്റെ പ്രാർത്ഥനകൾ കേട്ടിട്ടും ദുഷ്ടരുടെ ഇടയിൽ കഴിയുന്ന എന്നെ നീയെന്തേ ശ്രദ്ധിച്ചില്ല? അവയൊന്നും അങ്ങോട്ടേക്കെത്തുന്നില്ലേ? തന്നെ ആദ്യം രക്ഷിക്കാൻ ഗജേന്ദ്രൻ അങ്ങേയ്ക്കെന്ത് കൈക്കൂലിയാണ് നൽകിയത്? തന്റെ മാനം പോകുമ്പോൾ ഉടനെ രക്ഷിക്കാൻ അങ്ങെത്താൻ ദ്രൗപദി അങ്ങേയ്ക്കെന്താണ് തന്നത്?