പടിഞ്ഞാറൻ ആഫ്രിക്കയിലെ ഒരു ബഹുമുഖപ്രതിഭയായിരുന്ന രാജകുമാരിയായിരുന്നു നാന അസ്മാഅ് എന്നറിയപ്പെടുന്ന അസ്മാഅ് ബിൻത് ഷേഹു ഉസ്മാൻ ദാൻ ഫോദിയോ (1793-1864). കവി, അധ്യാപിക എന്നീ നിലകളിൽ പ്രസിദ്ധയായിരുന്ന അവരുടെ നാമം നൈജീരിയയിൽ ഇന്നും ആദരിക്കപ്പെട്ടുവരുന്നു. സൊകോട്ടോ ഖിലാഫത്തിന്റെ സ്ഥാപകനായിരുന്ന ഉസ്മാൻ ദാൻ ഫോദിയോയുടെ മകളായിരുന്ന അവർ[1], സ്ത്രീ വിദ്യാഭ്യാസത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമായി വിലയിരുത്തപ്പെടുന്നു. ആഫ്രിക്കയിലെ ആധുനിക ഫെമിനിസത്തിന്റെ മുൻഗാമിയായും അവരെ കരുതുന്നവരുണ്ട്.

അവലംബംതിരുത്തുക

  1. "Nana Asma'u". rlp.hds.harvard.edu (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 2020-03-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-05-26.
"https://ml.wikipedia.org/w/index.php?title=നാന_അസ്മാഅ്&oldid=3805501" എന്ന താളിൽനിന്ന് ശേഖരിച്ചത്