പശ്ചിമ ബംഗാളിലെ ബീർഭം ജില്ലയിൽ നാനൂർ പോലീസ് സ്റ്റേഷനു കീഴിലുള്ള സുചിപൂർ എന്ന സ്ഥലത്ത് പതിനൊന്ന് ഭവനരഹിതരായ തൊഴിലാളികളെ സി.പി.ഐ. (എം) പ്രവർത്തകർ കൊലപ്പെടുത്തിയ സംഭവമാണ് നാനൂർ കൂട്ടക്കൊല എന്നറിയപ്പെടുന്നത്.[1]

പശ്ചാത്തലം

തിരുത്തുക

ബീർഭം ജില്ലയിൽ തെക്കു കിഴക്കേ മൂലയിലാണ് നാനൂർ സ്ഥിതി ചെയ്യുന്നത്. മയൂരാക്ഷി നദിയുടേയും, അജയ് നദിയുടേയും ഇടക്കുള്ള ഒരു പ്രദേശം കൂടിയാണ് നാനൂർ. മാർച്ച് മുതൽ മെയ് വരെയുള്ള സമയങ്ങളിൽ കടുത്ത വരൾച്ചയും, പിന്നീട് കനത്ത മൺസൂണും ലഭിക്കുന്ന പ്രദേശമാണിത്. 24 ചെറിയ ഗ്രാമങ്ങളാണ് നാനൂരിലുള്ളത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനങ്ങളാണ് കൂടുതലും. മുസ്ലിമുകളും, പിന്നോക്കക്കാരായ ഗോത്രവർഗ്ഗക്കാരുമാണ് ജനസംഖ്യയിലധികവും.

കൂട്ടക്കൊല

തിരുത്തുക

2000 ജൂലൈ 27 നാണ് സി.പി.ഐ.(എം) ജില്ലാ കമ്മിറ്റി അംഗമായ നിത്യാ ചാറ്റർജിയുടെ നേതൃത്വത്തിൽ ഒരു സംഘം പ്രവർത്തകർ തൊഴിലാളികളുടെ നേരെ ആക്രമണം അഴിച്ചു വിട്ടത്. ഒരു കൃഷിയിടത്തിൽ വിളവെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നമാണ് ഈ ആക്രമണത്തിലേക്കു നയിച്ചത്. പതിനൊന്ന് കർഷകർ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പശ്ചിമ ബംഗാളിന്റെ രാഷ്ട്രീയ ചരിത്രത്തിൽ അടുത്തിടെയുണ്ടായി ദുരന്തങ്ങളിലൊന്നാണ് നാനൂർ കൂട്ടക്കൊല. സായുധരായ സി.പി.ഐ.(എം) പ്രവർത്തകർ തന്റെ കൺമുന്നിൽ കർഷകരെ ആക്രമിക്കുകയായിരുന്നുവെന്ന് സംഭവത്തിന്റെ പ്രധാന ദൃക്സാക്ഷിയും തൃണമൂൽ പ്രവർത്തകനുമായ അബ്ദുൾ ഖാലിക് സാക്ഷ്യപ്പെടുത്തുന്നു.[2] കൊല്ലപ്പെട്ടവർ എല്ലാവരും തന്നെ തൃണമൂൽ കോൺഗ്രസ്സ് പാർട്ടിയുടെ അനുഭാവികളായിരുന്നു.[3]

കൊല്ലപ്പെട്ടവർ എല്ലാം തന്നെ കവർച്ചക്കാരായ ആളുകളായിരുന്നുവെന്ന് പിറ്റേദിവസം സി.പി.ഐ.(എം) വിശദീകരിക്കുകയുണ്ടായി. മാധ്യമങ്ങളുൾപ്പടെയുള്ളവർ തെളിവുകളുമായി രംഗത്തെത്തിയപ്പോൾ കൊല്ലപ്പെട്ടവർ ഭൂരഹിതരായ കർഷകരാണെന്നും, ഭൂമി സംബന്ധമായ ഒരു തർക്കത്തിനിടെയാണ് ഇവർ കൊല്ലപ്പെട്ടതെന്നും സി.പി.ഐ.(എം) നിലപാടു മാറ്റി. കൊല്ലപ്പെട്ടവർ സായുധരായ കവർച്ചക്കാരായിരുന്നുവെന്ന് നാനൂരിൽ നിന്നുമുള്ള പാർലിമെന്റംഗവും, ലോക്സഭാ സ്പീക്കറുമായ സോമനാഥ് ചാറ്റർജി ആരോപിച്ചത് വിവാദമായി മാറി.[4]

2005 മേയ് 12 ന് പ്രധാന ദൃക്സാക്ഷിയായിരുന്ന അബ്ദൾ ഖാലിക്കുൾപ്പടെയുള്ള ചിലരെ ഒരു അക്രമി സംഘം ആക്രമിക്കുകയുണ്ടായി. അബ്ദുൾ ഖാലികിന് ഈ ആക്രമണത്തിൽ പരുക്കേൽക്കുകയും ചെയ്തു. അക്രമികളിൽ നാലുപേരെ പിറ്റേ ദിവസം പോലീസ് അറസ്റ്റു ചെയ്തു. ഭരണകക്ഷിയായ സി.പി.ഐ.(എം)മ്മുമായി ബന്ധമുള്ളവരാണ് ഈ അക്രമികളെന്ന് പ്രാദേശികവാസികൾ ആരോപിച്ചിരുന്നുവെങ്കിലും, അവർക്ക് എന്തെങ്കിലും രാഷ്ട്രീയ ബന്ധമുള്ളതായി പോലീസ് സ്ഥിരീകരിച്ചില്ല.[5]

കേസ്, വിചാരണ

തിരുത്തുക

2005 ൽ കേസിന്റെ വിചാരണ തുടങ്ങുന്നതിനു മുമ്പ് നാനൂർ പ്രദേശത്ത് ചിലർ ഭീതിദമായ അന്തരീക്ഷം സൃഷ്ടിക്കുകയും, സാക്ഷികളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. നാനൂരിൽ പോലീസ് ക്യാംപുകൾ ഉണ്ടെങ്കിലും ആ പ്രദേശം ഇപ്പോഴും സി.പി.ഐ.(എം)മ്മിന്റെ വരുതിയിലാണെന്ന് സ്ഥലം സന്ദർശിച്ച തൃണമൂൽ പ്രവർത്തകർ ആരോപിക്കുകയുണ്ടായി.

നാനൂർ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണ വൈകിക്കുന്നതിന്റെ പേരിൽ കൊൽക്കട്ട ഹൈക്കോടതി പശ്ചിമ ബംഗാൾ സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു.[6][7]

അഞ്ചുകൊല്ലം കേസിന്റെ വിചാരണ നീണ്ടു നിന്നു. 44 സി.പി.ഐ.(എം) പ്രവർത്തകരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചുകൊണ്ട് സെഷൻ കോടതി 2010 ൽ വിധി പ്രഖ്യാപിച്ചു.[8]

  1. "സി.പി.ഐ.(എം).ബ്രിങ്സ് ടെറർ ചാർജസ് എഗെയിൻസ്റ്റ് ത്രിണമൂൽ". ദ സ്റ്റേറ്റ്സ്മാൻ. 2000-04-22. Archived from the original on 2013-02-22. Retrieved 2014-07-17.{{cite news}}: CS1 maint: bot: original URL status unknown (link)
  2. "സി.പി.എം. 4 & 40 ഹെൽഡ് ഗിൽറ്റി ഓൺ നാനൂർ മസ്സാക്കർ". ദ ടെലിഗ്രാഫ്. 2010-11-11. Retrieved 2014-07-18.
  3. "നാനൂർ മസ്സാക്കർ, ലൈഫ് ടേം ഫോർ 44 സി.പി.എം. മെൻ". ദ ഇന്ത്യൻ എക്സ്പ്രസ്സ്. 2010-11-12. Archived from the original on 2014-07-17. Retrieved 2014-07-18.{{cite news}}: CS1 maint: bot: original URL status unknown (link)
  4. "അറ്റാക്ക് ഇൻ നാനൂർ". ദ സ്റ്റേറ്റ്സ്മാൻ. Archived from the original on 2014-07-17. Retrieved 2014-07-17.{{cite news}}: CS1 maint: bot: original URL status unknown (link)
  5. "സി.പി.ഐ.(എം) ഗൂൺസ് അറ്റാക്ക് ഓൺ നാനൂർ വിറ്റ്നസ്സസ്സ്". 2000-05-12. Archived from the original on 2013-01-12. Retrieved 2014-07-17.{{cite news}}: CS1 maint: bot: original URL status unknown (link)
  6. "കോർട്ട് റാപ് ഫോർ നാനൂർ ഡിലേ". ദ ടെലിഗ്രാഫ്. 2004-01-17. Archived from the original on 2014-07-18. Retrieved 2014-07-17.{{cite news}}: CS1 maint: bot: original URL status unknown (link)
  7. "സി.പി.എം 44 ഗിവൻ ലൈഫ് ടേം ഇൻ നാനൂർ കില്ലിങ്". ദ ടെലിഗ്രാഫ്. 2010-11-12. Archived from the original on 2014-07-18. Retrieved 2014-07-17.{{cite news}}: CS1 maint: bot: original URL status unknown (link)
  8. "നാനൂർ മസ്സാക്കർ ലൈഫ് ടേം ഫോർ 44 സി.പി.ഐ.(എം) മെൻ". ഇന്ത്യൻ എക്സ്പ്രസ്സ്. 2010-11-12. Archived from the original on 2014-07-18. Retrieved 2014-07-17.{{cite news}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=നാനൂർ_കൂട്ടക്കൊല&oldid=3968822" എന്ന താളിൽനിന്ന് ശേഖരിച്ചത്