നാദ തനുമനിശം
ത്യാഗരാജസ്വാമികൾ ചിത്തരഞ്ജനിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് നാദ തനുമനിശം ശങ്കരം
വരികളും അർത്ഥവും
തിരുത്തുകവരികൾ | അർത്ഥം | |
---|---|---|
പല്ലവി | നാദ തനുമനിശം ശങ്കരം നമാമി മേ മനസാ ശിരസാ |
ആദിമധ്യാന്തമില്ലാത്ത നാദത്തിന്റെ ആൾരൂപമായ ശങ്കരനെ ഞാൻ മനസും ശരീരവും ഉപയോഗിച്ച് നമിക്കുന്നു. |
അനുപല്ലവി | മോദകര നിഗമോത്തമ സാമ വേദസാരം വാരം വാരം |
വേദങ്ങളിൽ ഉത്തമമായ സാമവേദത്തിന്റെ സാരമായ നാദത്തിന്റെ ആൾരൂപമായ ശങ്കരനെ ഞാൻ വീണ്ടും വീണ്ടും സർവ്വാത്മനാ നമിക്കുന്നു |
ചരണം | സദ്യോജാതാദി പഞ്ചവക്ത്രജ സ-രി-ഗ-മ-പ-ധ-നി വര സപ്തസ്വര വിദ്യാലോലം വിദളിത കാലം വിമലഹൃദയ ത്യാഗരാജപാലം |
തന്റെ അഞ്ചുമുഖങ്ങളിൽ നിന്നും ഉൽഭവിച്ച സരിഗമപധനി എന്ന സപ്തസ്വരങ്ങളുടെ ആസ്വാദകനായ, യമനെ നിഗ്രഹിച്ച, ശുദ്ധഹൃദയനായ, ത്യാഗരാജനെ സംരക്ഷിക്കുന്നവനായ, ആദിമദ്യാന്തമില്ലാത്ത നാദത്തിന്റെ ആൾരൂപമായ ശങ്കരനെ |