അമേരിക്കൻ വനിതാ ഫുട്ബോൾ ലീഗായ NWSL ലെ ക്ലബ്ബായ റേസിംഗ് ലൂയിസ്‌വില്ലെ എഫ്‌സിയിലും ഡാനിഷ് ദേശീയ ടീമിലും സ്ട്രൈക്കറായി കളിക്കുന്ന ഒരു അഫ്ഗാൻ-ഡാനിഷ് ഫുട്ബോൾ കളിക്കാരിയാണ് നാദിയ നാദിം (ജനനം 2 ജനുവരി 1988). 2020-21 സീസണിൽ പാരീസ് സെന്റ് ജെർമെയ്നൊപ്പം ഫ്രഞ്ച് ലീഗ് കിരീടം നേടിയതോടെ നദീമിനെ എക്കാലത്തെയും മികച്ച അഫ്ഗാൻ വനിതാ ഫുട്ബോൾ കളിക്കാരിയായാണ് കണക്കാക്കപ്പെടുന്നത്. [2]

നാദിയ നദീം
നാദിയ നദീം ഓഗസ്റ്റ് 2017ൽ
Personal information
Full name നാദിയ നദീം
Date of birth (1988-01-02) 2 ജനുവരി 1988  (36 വയസ്സ്)[1]
Place of birth ഹെറാത്ത്, അഫ്ഗാനിസ്ഥാൻ
Height 1.75 മീ (5 അടി 9 ഇഞ്ച്)
Position(s) ഫോർവേഡ്
Club information
Current team
റേസിങ് ലൂയിസ് വില്ലെ എഫ്.സി
Number 10
Youth career
Gug Boldklub
Senior career*
Years Team Apps (Gls)
B52 Aalborg
2005–2006 Team Viborg
2006–2012 IK Skovbakken 91 (88)
2012–2015 Fortuna Hjørring 43 (31)
2014–2015 Sky Blue FC 24 (13)
2015–2016Fortuna Hjørring (loan) 15 (12)
2016–2017 Portland Thorns FC 37 (19)
2018 Manchester City 15 (6)
2019–2021 Paris Saint-Germain 27 (18)
2021– Racing Louisville FC
National team
2009– Denmark 99 (38)
*Club domestic league appearances and goals, correct as of 9 June 2021

ആദ്യകാല ജീവിതവും കരിയറും

തിരുത്തുക

അഫ്ഗാൻ നാഷണൽ ആർമി (ANA) ജനറലായിരുന്ന അവരുടെ പിതാവിനെ 2000 ൽ താലിബാൻ ഭീകരർ വധിക്കുന്നതുവരെ നദിം അഫ്ഗാനിസ്ഥാനിലാണ് വളർന്നത്. [3] അതിനുശേഷം അവരുടെ കുടുംബം ഡെൻമാർക്കിലേക്ക് പലായനം ചെയ്തു. അവിടെ അവർ B52 ആൽബോർഗിനും ടീം വിബോർഗിനും വേണ്ടി കളിച്ചുകൊണ്ട് ഫുട്ബോൾ ജീവിതം ആരംഭിച്ചു. [4] [5]

ക്ലബ് കരിയർ

തിരുത്തുക

കരിയറിന്റെ ആദ്യകാലം

തിരുത്തുക

ഡെൻമാർക്കിലേക്ക് പലായനം ചെയ്തതിനു ശേഷം, ബി 52 ആൽബോർഗിലും ടീം വിബോർഗിലുമായി (2005 മുതൽ 2006 വരെ) ഫുട്ബോൾ ജീവിതം ആരംഭിച്ച അവർ ഫോർച്യൂണ ഹെജറിംഗിലേക്ക് 2012ൽ മാറുന്നതിനു മാറുന്നതിനു മുൻപ് 2006 മുതൽ 2012 വരെ ഐകെ സ്കോവ്ബാക്കനുവേണ്ടിയാണ് കളിച്ചിരുന്നത്.[6] 2012 സെപ്റ്റംബറിൽ ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റം കുറിച്ച അവർ സ്കോട്ടിഷ് ചാമ്പ്യന്മാരായ ഗ്ലാസ്ഗോ സിറ്റിക്കെതിരായ 2–1ന് ജയിച്ച കളിയിൽ രണ്ട് ഗോളുകളും നേടി.

 
ക്ലിംഗൻബെർഗ് ലിൻഡ്സെ ഹൊറാനും എന്നിവർക്കൊപ്പം നദീം ഒരു ഗോൾ ആഘോഷത്തിൽ.

മാഞ്ചസ്റ്റർ സിറ്റി

തിരുത്തുക

2017 സെപ്റ്റംബർ 28 -ന് നാദിം എഫ്എ വമൺസ് സൂപ്പർ ലീഗ് ടീമായ മാഞ്ചസ്റ്റർ സിറ്റിയുമായി 2018 സീസണിൽ കരാർ ഒപ്പിട്ടു. 2018 ജനുവരിയിൽ ക്ലബ്ബിൽ ചേരുകയും ചെയ്തു. 7 ജനുവരി 2018 ന് റീഡിംഗിനെതിരെ മാഞ്ചസ്റ്റർ സിറ്റി 5–2ന് ജയിച്ച മൽസരത്തിൽ അവർ അരങ്ങേറ്റം കുറിച്ചു. കളിയുടെ ആദ്യ ആറു മിനിറ്റിനു ശേഷം അവർ ടീമിനായി ആദ്യ ഗോൾ നേടി. 26 മിനിറ്റിനു ശേഷം മാഞ്ചസ്റ്റർ സിറ്റി രണ്ടാമത്തെ ഗോൾ നേടിയപ്പോൾ അവർ അസിസ്റ്റ് ചെയ്യുകയും ചെയ്തു. [7] ടീമിനായുള്ള തന്റെ രണ്ടാം മത്സരത്തിൽ, കോണ്ടിനെന്റൽ ടയേഴ്സ് കപ്പിന്റെ സെമിഫൈനലിൽ ചെൽസിക്കെതിരെ 1-0ന് വിജയിച്ച മൽസരത്തിൽ വിജയ ഗോൾ നേടി. [8]

2018 ജൂലൈ 26 ന്, മാഞ്ചസ്റ്റർ സിറ്റിയുമൊത്തുള്ള യുഎസ് പര്യടനത്തിനിടെ നാദിയ ക്ലബിൽ നിന്നും പുറത്തേക്കുള്ള ട്രാൻസ്ഫറിനായി അഭ്യർത്ഥിച്ചെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. ക്ലബ്ബ് തന്റേതാണെന്ന തോന്നൽ ഒരിക്കലും അനുഭവപ്പെട്ടിട്ടില്ലാത്തതാണ് അവർ പുറത്തുപോകാൻ ആഗ്രഹിച്ചതിനു കാരണം. [9] 19 ഡിസംബർ 2018 ന് നാദിം ക്ലബ് വിടുകയാണെന്നും 2019 ജനുവരി 1 ന് അവരുടെ കരാർ അവസാനിപ്പിച്ച് മറ്റൊരു ക്ലബുമായി ഒപ്പിടാൻ അനുവദിക്കുകയാണെന്നും മാഞ്ചസ്റ്റർ സിറ്റി പ്രഖ്യാപിച്ചു. [10]

പാരീസ് സെന്റ്-ജെർമെയ്ൻ

തിരുത്തുക

2019 ജനുവരി 3-ന് നദീം പാരീസ് സെന്റ്-ജെർമെയ്‌നുമായി കരാർ ഒപ്പിട്ടു. [2]

വിജയകരമായ ആദ്യ സീസണിന് ശേഷം 2019 ജൂലൈ 9 ന് നദീം പാരീസ് സെന്റ് ജെർമെയ്നിനുമായുള്ള കരാർ നീട്ടി. [11] നാദിയയ്ക്ക് പിന്നീട് ക്യാപ്റ്റന്റെ ആംബാൻഡ് നൽകപ്പെടുകയും 2019–20 സീസണിൽ ടീമിന്റെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഈ സീസണിൽ 16 മത്സരങ്ങളിലായി നാദിയ ഇതുവരെ 13 ഗോളുകളും 13 അസിസ്റ്റുകളുംനേടിയിട്ടുണ്ട്.

സ്വകാര്യ ജീവിതം

തിരുത്തുക

കളിജീവിതത്തിനു ശേഷം സർജനായിത്തുടരുക എന്ന ലക്ഷ്യത്തോടെ ഫുട്ബോൾ സീസണിന്റെ സമയത്ത് വിദൂരവിദ്യാഭ്യാസരീതിയിൽ ആർഹസ് യൂണിവേഴ്സിറ്റിയിലെ മെഡിക്കൽ സ്കൂളിൽ പഠിച്ചു. [4] 2020 ൽ അവർ ശസ്ത്രക്രിയയിൽ സഹായിക്കുകയുണ്ടായി. [5]

നാദിയ ഒരു മുസ്ലീം മതവിശ്വാസിയാണ്, ഒമ്പത് ഭാഷകൾ അവർ സംസാരിക്കുന്നു. [12]

അഫ്ഗാൻ ഗായിക അരിയാന സയീദ് അവരുടെ അമ്മായിയാണ്.

2018 ൽ, ഫോർബ്സ് മാസിക തയാറാക്കിയ "അന്താരാഷ്ട്ര കായികരംഗത്തെ ഏറ്റവും ശക്തരായ വനിതകളുടെ" പട്ടികയിൽ അവർ ഇരുപതാം സ്ഥാനത്താണ്. [13]

  1. "Nadia Nadim: Veni Vidi Vici » Our Game Magazine". www.ourgamemag.com.
  2. 2.0 2.1 "Nadia Nadim da fuga aos talibãs ao Paris SG". Record (in പോർച്ചുഗീസ്). 4 January 2019. Retrieved 9 January 2019.
  3. Benn, Tansin; Pfister, Gertrud; Jawad, Haifaa (8 July 2010). Muslim women and sport. p. 67. ISBN 9780203880630.
  4. 4.0 4.1 "Nadia Nadim" (in ഡാനിഷ്). Danish Football Association. Archived from the original on 28 June 2013. Retrieved 14 July 2013.
  5. 5.0 5.1 McRae, Donald (2020-04-27). "PSG's Nadia Nadim: 'I know the value of helping a person when they have no hope'". The Guardian (in ഇംഗ്ലീഷ്). Retrieved 2021-03-11.
  6. "Nadia Nadim". UEFA.com. UEFA. 27 September 2012. Retrieved 14 July 2013.
  7. Andersen, Jens (7 January 2018). "Nadim på tavlen i debut for Manchester City". DR.dk. Retrieved 8 January 2018.
  8. "Nadia Nadim matchvinder mod Chelsea". Bold.dk. 15 January 2018. Retrieved 20 January 2018.
  9. "Nadia Nadim: Manchester City's Denmark striker hands in transfer request". BBC Sport. 26 July 2018. Retrieved 28 July 2018.
  10. "Nadia Nadim to depart City". 19 December 2018. Retrieved 19 December 2018.
  11. "Nadia Nadim extends with Paris SG". Record (in പോർച്ചുഗീസ്). 9 July 2019. Retrieved 9 July 2019.
  12. "The Afghan refugee and trainee surgeon who can speak nine languages – and has just signed for Manchester City" (in ഇംഗ്ലീഷ്). Manchester Evening News. Retrieved 28 September 2017.
  13. Alana Glass (27 March 2018). "The Most Powerful Women In International Sports 2018". Forbes.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നാദിയ_നദീം&oldid=4107580" എന്ന താളിൽനിന്ന് ശേഖരിച്ചത്