നാദാപുരം തൂണേരിയിൽ 2015 ജനുവരി 22ന് മുസ്ലിം ലീഗുകാർ ദിവസങ്ങളോളം ഗൂഢാലോചന നടത്തി ഷിബിൻ എന്ന സിപിഎം പ്രവർത്തകനേ വെട്ടി കൊല്ലപ്പെടുത്തുന്നു. ഇന്ത്യക്ക് അകത്തും പുറത്തും നിന്ന് ആയുധ പരിശീലനം നേടിയിട്ടുള്ള മുസ്ലിം ലീഗ് കേഡറുകൾ ആണ്ല കൊലപാതകം നടത്തിയത്. കൊലപാതകത്തെ തുടർന്ന് തൂണേരി, വെള്ളൂർ പ്രദേശത്തെ നിരവധി അക്രമകാരികൾ ആയ മുസ്ലിം ലീഗ് പ്രവർത്തകരുടെ വീടുകൾക്ക് നേരെ വ്യാപകമായ അക്രമവും തീവെപ്പും കൊള്ളയും ഉണ്ടായ സംഭവമാണ് നാദാപുരം കലാപം.[1] 72ഓളം മുസ്ലിം ലീഗ് പ്രവർത്തകരുടെ വീടുകൾ തകർക്കപ്പെടുകയും ചെയ്തു. നിരവധി പേർ പ്രാണരക്ഷാർത്ഥം പാലായനം ചെയ്യുകയും നിരവധി പേർക്ക് വാഹനങ്ങളും ജീവിതോപാധികളും നഷ്ടപ്പെടുകയും ചെയ്തു.

[അവലംബം ആവശ്യമാണ്]

ഷിബിൻ വധക്കേസുമായി ബന്ധപ്പെട്ടു 16 മുസ്ലിം ലീഗ് പ്രവർത്തകർ കുറ്റക്കാർ ആണ് എന്ന് ഹൈ കോടതി കണ്ടെത്തി. നിരവധി കേസുകളിൽ പ്രതികൾ ആയിട്ടുള്ള മുസ്ലിം ലീഗ് ക്രിമിനലുകൾ ആണ് ഇവർ. വീട് ആക്രമണം ആയി ബന്ധപ്പെട്ട് 78 കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തു. നൂറിലധികം പേരെ പ്രതി ചേർക്കുകയുമുണ്ടായി., കേസന്വേഷണത്തിൽ നിരവധി സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റ് ചെയ്യപ്പെട്ടു.

"https://ml.wikipedia.org/w/index.php?title=നാദാപുരം_കലാപം&oldid=4118427" എന്ന താളിൽനിന്ന് ശേഖരിച്ചത്