നാടൻ വാറ്റ്
സർക്കാർ അനുമതിയില്ലാതെ അനധികൃതമായി നിർമ്മിക്കുന്ന ഉയർന്ന ഗാഢതയുള്ള മദ്യമാണ് മൂൺഷൈൻ അല്ലെങ്കിൽ നാടൻ വാറ്റ്.[1] സാധാരണയായി നിയമവിരുദ്ധമായി നിർമ്മിക്കപ്പെടുന്നു. "പിടിക്കപെടാതിരിക്കുവാൻ രാത്രിയിൽ മദ്യം ഉണ്ടാക്കുന്നത്" എന്നതിൽ നിന്നാണ് മൂൺഷൈൻ (ചന്ദ്രന്റെ പ്രകാശത്തിൽ നിർമ്മിക്കുന്നത്) എന്ന പേര് ലഭിച്ചത്. സ്വന്തം നാടൻ വാറ്റിയെടുക്കുന്ന ഭൂരിഭാഗം ആളുകളും കർഷകരോ ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവരോ ആയതിനാൽ അവർക്ക് മിച്ചമുള്ള ഏത് വിളയും നാടൻ വാറ്റാക്കാൻ ഉപയോഗിക്കുന്നു. സംഘടിതരും അസംഘടിതരുമായ കുറ്റവാളികൾ ഉൾപ്പെട്ടിരുന്ന നിരോധന കാലഘട്ടത്തിൽ മൂൺഷൈൻ വളരെ പ്രചാരത്തിലായി. ഇന്നും അത് ഉണ്ടാക്കി ഉപയോഗിക്കുന്നുണ്ട്.
Type | ചാരായം |
---|---|
Alcohol by volume | കുറഞ്ഞത് 40% |
Proof (US) | കുറഞ്ഞത് 80° |
Colour | ഓഫ് വൈറ്റ് |
Ingredients | ധാന്യം, ശർക്കര |
Related products | ബോർബൺ വിസ്കി, കോൺ വിസ്കി, സ്കോച്ച് വിസ്കി, ഐറിഷ് വിസ്കി, റൈ വിസ്കി, ടെന്നസി വിസ്കി |
വാറ്റ് ഏതെങ്കിലും ധാന്യത്തിൽ നിന്നോ പഴങ്ങളിൽ നിന്നോ ഉണ്ടാക്കാം. പക്ഷേ സാധാരണയായി മുളപ്പിച്ച ധാന്യം ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. സമൃദ്ധമായതിനാലും പുളിപ്പിക്കാവുന്ന പഞ്ചസാരയുടെ നല്ല ഉറവിടമായതിനാലും നെല്ല് പലപ്പോഴും തിരഞ്ഞെടുക്കപ്പെടുന്നു.
സുരക്ഷ
തിരുത്തുകനാടൻ വാറ്റിൽ എഥനോളും മെഥനോളും ഉൾപ്പെടുന്നു. മെഥനോൾ മൂലം ഒപ്റ്റിക് നാഡി നശിപ്പിക്കുന്നതിലൂടെ സ്ഥിരമായ അന്ധതയ്ക്ക് കാരണമാകും. പ്രധാനമായും വാറ്റ് നിർമ്മാണത്തിൽ ഉപയോഗിക്കുന്ന വസ്തുക്കളിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന നാടൻ വാറ്റ് മലിനമാക്കാം. ഓട്ടോമോട്ടീവ് റേഡിയറുകൾ കണ്ടൻസറുകളായി ഉപയോഗിക്കുന്നത് അപകടകരമാണ്. കണ്ടൻസറുകളായി ഉപയോഗിക്കുന്ന റേഡിയറുകളിലും പ്ലംബിംഗിലേക്കുള്ള കണക്ഷനുകളിൽ ലെഡ് അടങ്ങിയിരിക്കാം. ഈ രീതികൾ ഉപയോഗിക്കുന്നത് പലപ്പോഴും അന്ധതയോ ലെഡ് വിഷബാധയോ ഉണ്ടാക്കുന്നു. വാറ്റ് ഉൽപാദനത്തിൽ മെഥനോൾ ആകസ്മികമായി ഉൽപ്പാദിപ്പിക്കപ്പെടുമ്പോഴോ മൂൺഷൈനിൽ മായം കലർത്താൻ ഉപയോഗിക്കുമ്പോഴോ മെഥനോൾ വിഷബാധ ഉണ്ടാകുന്നു.
നാടൻ വാത്തിന്റെ ഗുണനിലവാരത്തിനായുള്ള ഒരു നാട്ടുനടപ്പാണ് ഒരു ചെറിയ അളവിൽ നടൻ കത്തിക്കുക എന്നത്. സുരക്ഷിതമായ വാറ്റിയെടുക്കൽ ആണെങ്കിൽ നീല ജ്വാല കത്തുന്നു എന്നാൽ ഒരു മലിനമായ വാറ്റിയെടുക്കൽ മഞ്ഞ ജ്വാലയിൽ കത്തുന്നു എന്നതാണ് നാട്ടുനടപ്പ് സിദ്ധാന്തം.