നാച്ചുറൽ ചൈൽഡ്ബർത്ത്
മെഡിക്കൽ ഇടപെടൽ പ്രത്യേകിച്ച് അനസ്തെറ്റിക് മരുന്നുകളുടെ ഉപയോഗം, ചെറു ശസ്ത്രക്രിയയായ എപ്പിസോടോമികൾ, ഫോഴ്‌സ്‌പ്സ്, വെന്റൗസ് ഡെലിവറികൾ, സിസേറിയൻ എന്നിവ പോലുള്ള ശസ്ത്രക്രിയാ ഇടപെടലുകൾ കുറയ്ക്കുന്ന തരത്തിലുള്ള പ്രസവ രീതിയാണ് നാച്ചുറൽ ചൈൽഡ്ബർത്ത്. മെഡിക്കൽ ഇടപെടൽ ഉള്ളതും ഇല്ലാത്തതുമായ യോനി വഴിയുള്ള പ്രസവത്തെ സൂചിപ്പിക്കാൻ സാധാരണയായി സ്വാഭാവിക പ്രസവം എന്ന പദം ഉപയോഗിക്കുന്നു.
"നാച്ചുറൽ ചൈൽഡ്ബർത്ത്" എന്ന പദം ആദ്യമായി ഉപയോഗിക്കുന്നത് പ്രസവചികിത്സകനായ ഗ്രാന്റ്ലി ഡിക്ക്-റീഡ് ആണ്. 1933 ൽ പ്രസിദ്ധീകരിച്ച തന്റെ പുസ്തകത്തിൽ ആണ് അദ്ദേഹം ഈ വാക്ക് ആദ്യമായി ഉപയോഗിക്കുന്നത്.
ചരിത്രം
തിരുത്തുകചരിത്രപരമായി, മിക്ക സ്ത്രീകളും അടിയന്തര വൈദ്യസഹായമില്ലാതെ വീട്ടിൽ ആണ് പ്രസവിച്ചിരുന്നത്. ശസ്ത്രക്രിയയോ ഫാർമസ്യൂട്ടിക്കൽ ഇടപെടലോ ഇല്ലാതെയുള്ള പ്രസവങ്ങളിൽ മാതൃമരണ നിരക്ക് 100,000 ജനനങ്ങളിൽ 1,500 ആയി കണക്കാക്കപ്പെട്ടിരിക്കുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഏകദേശം 1900-ൽ, ആധുനിക മെഡിക്കൽ സാങ്കേതികവിദ്യകൾ അവതരിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും മുമ്പ്, 100,000 ജനനങ്ങളിൽ ഏകദേശം 700 (.7%) മാതൃമരണങ്ങൾ ഉണ്ടായിരുന്നു. [1]
വ്യാവസായിക വിപ്ലവത്തിന്റെ തുടക്കത്തിൽ, തിരക്കേറിയ താമസസ്ഥലങ്ങളും വൃത്തികെട്ട ജീവിത സാഹചര്യങ്ങളും കാരണം വീട്ടിൽ പ്രസവിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടായി. ഇത് നഗരങ്ങളിലെയും താഴ്ന്ന ക്ലാസിലെയും സ്ത്രീകളെ പ്രസവിക്കാൻ ആശുപത്രികളിലേക്ക് ചെല്ലാൻ പ്രേരിപ്പിച്ചു, അതേസമയം സമ്പന്നരും ഇടത്തരം സ്ത്രീകളും വീട്ടിൽ പ്രസവിക്കുന്നത് തുടർന്നു. [2] 1900 കളുടെ തുടക്കത്തിൽ ആശുപത്രികളുടെ ലഭ്യത വർദ്ധിച്ചു, അതോടെ കൂടുതൽ സ്ത്രീകൾ പ്രസവത്തിന് ആശുപത്രിയിൽ പോകാൻ തുടങ്ങി. യുണൈറ്റഡ് സ്റ്റേറ്റ്സിൽ, മധ്യവർഗക്കാർ പ്രസവത്തെ വൈദ്യവൽക്കരിക്കുന്നതിന് പ്രത്യേകിച്ചും സ്വീകാര്യരായിരുന്നു, ഇത് സുരക്ഷിതവും വേദനയില്ലാത്തതുമായ പ്രസവം വാഗ്ദാനം ചെയ്തു. [3] വേദനയില്ലാതെ പ്രസവിക്കാനുള്ള കഴിവ് ആദ്യകാല ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു. 1847-ൽ സ്കോട്ടിഷ് പ്രസവചികിത്സകനായ ജെയിംസ് യംഗ് സിംപ്സൺ പ്രസവസമയത്ത് ക്ലോറോഫോം അനസ്തെറ്റിക് ആയി അവതരിപ്പിച്ചതോടെയാണ് പ്രസവത്തിൽ മരുന്നുകളുടെ ഉപയോഗം ആരംഭിച്ചത്, എന്നാൽ അതിസമ്പന്നരും ശക്തരുമായ സ്ത്രീകൾക്ക് (വിക്ടോറിയ രാജ്ഞിയെ പോലെ) മാത്രമേ ഇതു ലഭ്യമായിരുന്നുള്ളൂ. 1800-കളുടെ അവസാനത്തിൽ, യുണൈറ്റഡ് സ്റ്റേറ്റ്സിലെയും യുണൈറ്റഡ് കിംഗ്ഡത്തിലെയും ഫെമിനിസ്റ്റുകൾ പ്രസവസമയത്ത് വേദന കുറയ്ക്കാൻ മരുന്നുകൾ ആവശ്യപ്പെടാൻ തുടങ്ങി. [4] എന്നിരുന്നാലും, 20-ആം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ, മിഡ്‌വൈഫുകളുടെ സഹായത്തോടെയുള്ള സ്വാഭാവിക പ്രസവം ഗ്രാമപ്രദേശങ്ങളിലും ചില നഗര കേന്ദ്രങ്ങളിലും സാധാരണമായിരുന്നു. [5]
നാച്ചുറൽ ചൈൽഡ്ബർത്ത് എന്ന ആശയം ഉയരുന്നത് പ്രസവചികിത്സകനായ ഗ്രാന്റ്ലി ഡിക്ക്-റീഡ് "നാച്ചുറൽ ചൈൾഡ്ബർത്ത്" എന്ന പദം 1933-ൽ പ്രസിദ്ധീകരിച്ച തന്റെ പുസ്തകത്തിൽ ആദ്യമായി ഉപയോഗിച്ചതോടെയാണ്. പുസ്തകത്തിൽ, ഡിക്ക്-റീഡ്, പ്രസവ ക്രമത്തെ തടസ്സപ്പെടുത്തുന്ന ഒരു ഇടപെടലിന്റെ അഭാവമായാണ് ഈ പദത്തെ നിർവചിച്ചത്. "പരിഷ്കൃതരായ" ബ്രിട്ടീഷ് സ്ത്രീകൾ ജനനത്തെ ഭയപ്പെടുന്നതിനാൽ ജനനനിരക്ക് കുറയുന്നുവെന്നും സ്ത്രീകൾ ജനനത്തെ ഭയപ്പെടുന്നില്ലെങ്കിൽ, പ്രസവം എളുപ്പമാകുമെന്നും ഭയം പിരിമുറുക്കം സൃഷ്ടിക്കുന്നതിനാൽ വേദനയ്ക്ക് കാരണമാകുമെന്നും പുസ്തകം വാദിച്ചു. 1942-ൽ, ഡിക്ക്-റീഡ് റിവലേഷൻ ഓഫ് ചൈൽഡ് ബർത്ത് പ്രസിദ്ധീകരിച്ചു (ഇത് പിന്നീട് Childbirth without Fear എന്ന് പുനർ നാമകരണം ചെയ്യപ്പെട്ടു), നാച്ചുറൽ ചൈൾഡ്ബർത്ത് അനുകൂലിക്കുന്ന ഇത് അന്താരാഷ്ട്ര ബെസ്റ്റ് സെല്ലറായി മാറി. 1940 കളുടെ അവസാനത്തിൽ, അദ്ദേഹം തന്റെ ആശയങ്ങൾ അമേരിക്കയിലേക്ക് കൊണ്ടുവന്നു, എന്നാൽ വ്യത്യസ്ത പേരുകളുള്ള സമാന ആശയങ്ങൾ അതിനകം തന്നെ പ്രചാരം നേടിയിരുന്നു. പ്രത്യുൽപാദനത്തിന്റെ ശാരീരികവും മാനസികവും സാമൂഹികവും ആത്മീയവുമായ വശങ്ങൾ സംയോജിപ്പിക്കുന്നത് മികച്ച സമഗ്രമായ പരിചരണം സൃഷ്ടിക്കുമെന്നതാണ് നാച്ചുറൽ ചൈൾഡ്ബർ പ്രസവത്തിന്റെ വാഗ്ദ്ധാനം. [6]
Marjorie Karmel 1959 ലെ തന്റെ പുസ്തകമായ thankyou, Dr. Lamaze (നന്ദി, ഡോ.ലാമേസ് എന്ന പുസ്‌തകത്തിൽ തന്റെ അനുഭവങ്ങളെക്കുറിച്ച് എഴുതിയതിന് ശേഷം ലാമേസ് രീതി യുണൈറ്റഡ് സ്‌റ്റേറ്റ്‌സിൽ പ്രചാരം നേടി. 1947-ൽ റോബർട്ട് എ. ബ്രാഡ്‌ലി, എം.ഡി. വികസിപ്പിച്ചെടുത്ത നാച്ചുറൽ ചൈൾഡ്ബർത്തിന്റെ ബ്രാഡ്‌ലി രീതി ("ഹസ്ബൻഡ്-കോച്ച്ഡ് ചൈൾഡ്ബർത്ത്" എന്നും അറിയപ്പെടുന്നു), 1965-ൽ ആദ്യമായി പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ഹസ്ബൻഡ്-കോച്ച്ഡ് ചൈൽഡ്‌ബർത്ത് എന്ന പുസ്തകം ജനപ്രിയമാക്കി.
1970-കളിൽ, നാച്ചുറൽ ചൈൽഡ്ബർത്ത് ഫെമിനിസവും ഉപഭോക്തൃത്വവുമായി ബന്ധപ്പെട്ട ഒരു പ്രസ്ഥാനമായി മാറി.[6] മൈക്കൽ ഓഡന്റും ഇന മേ ഗാസ്കിനെപ്പോലുള്ള മിഡ്‌വൈഫുമാരും ആശുപത്രിയിലെ പ്രസവത്തിന് ബദലായി പ്രസവ കേന്ദ്രങ്ങൾ, വാട്ടർ ബർത്ത്, ഹോംബർത്ത് എന്നിവ പ്രോത്സാഹിപ്പിച്ചു. ഫ്രെഡറിക് ലെബോയർ വാട്ടർ ബർത്തിനായി വാദിച്ചതായി തെറ്റായി വിശ്വസിക്കപ്പെടുന്നു, പക്ഷേ കുഞ്ഞിന്റെ ആരോഗ്യത്തിന് ഇത് ഗുണകരമല്ലെന്ന് തോന്നിയതിനാൽ അദ്ദേഹം യഥാർത്ഥത്തിൽ ബദൽ നിരസിക്കുകയാണ് ഉണ്ടായത്. [7] 1976-ൽ ഗാസ്‌കിൻ സ്പിരിച്വൽ മിഡ്‌വൈഫറി എന്ന പുസ്തകം എഴുതി, അത് മരുന്ന് ഇടപെടൽ ഇല്ലാത്ത ഹോം പ്രസവങ്ങളുടെ സൗന്ദര്യവും ശക്തിയും വിവരിച്ചു.
മനഃശാസ്ത്രപരമായ വശങ്ങൾ
തിരുത്തുകപല സ്ത്രീകളും നാച്ചുറൽ ചൈൽഡ്ബർത്ത് വഴിയുള്ള ശാക്തീകരണത്തെ പരിഗണിക്കുകയും ഇത് ജനന പ്രക്രിയയിൽ സ്ത്രീകൾക്ക് കൂടുതൽ നിയന്ത്രണം നൽകുന്നുവെന്നു വിശ്വസിക്കുകയും ചെയ്യുന്നു. [8] ജനിച്ചയുടനെ ഒരു അമ്മയും നവജാതശിശുവും തമ്മിലുള്ള ചർമ്മ-ചർമ്മ സമ്പർക്കം അമ്മയ്ക്കും കുഞ്ഞിനും പ്രയോജനകരമാണെന്ന് പഠനങ്ങൾ കാണിക്കുന്നു. ലോകാരോഗ്യ സംഘടന നടത്തിയ ഒരു അവലോകനത്തിൽ, ജനനശേഷം അമ്മമാരും കുഞ്ഞുങ്ങളും തമ്മിലുള്ള ചർമ്മ-ചർമ്മ സമ്പർക്കം കരച്ചിൽ കുറയ്ക്കുകയും അമ്മ-ശിശു ഇടപെടൽ മെച്ചപ്പെടുത്തുകയും അമ്മമാരെ വിജയകരമായി മുലയൂട്ടാൻ സഹായിക്കുകയും ചെയ്യുന്നു എന്ന് പറയുന്നു. നവജാതശിശുക്കൾ ജനിച്ച്, തുടർന്നുള്ള മണിക്കൂറുകളേക്കാൾ കൂടുതൽ ജാഗ്രത പുലർത്തുന്ന, ആദ്യത്തെ രണ്ട് മണിക്കൂറുകളിൽ അമ്മയുമായി ബന്ധം സ്ഥാപിക്കാൻ അനുവദിക്കണമെന്ന് അവർ ശുപാർശ ചെയ്യുന്നു. [9]
ഇടപെടലിനുള്ള ഇതരമാർഗങ്ങൾ
തിരുത്തുകഅമ്മയുടെ വേദന ലഘൂകരിക്കാൻ മെഡിക്കൽ ഇടപെടലുകൾക്ക് പകരം, നാച്ചുറൽ ചൈൽഡ്ബർത്ത് രീതിയിലുള്ള പ്രസവസമയത്ത് പലതരം നോൺ-ഇൻവേസിവ് രീതികൾ ഉപയോഗിക്കുന്നുണ്ട്. ഈ ടെക്‌നിക്കുകളിൽ പലതും "ഒരു മനസ്സ്-ശരീര ബന്ധത്തിന്റെ" പ്രാധാന്യം ഊന്നിപ്പറയുന്നു. ചെറുചൂടുള്ള വെള്ളത്തിലോ ജാക്കുസിയിലോ മുങ്ങുക, മസാജ്, റിലാക്സേഷൻ തെറാപ്പി, ഹിപ്നോസിസ്, ശ്വസന വ്യായാമങ്ങൾ, പ്രസവത്തിനുള്ള അക്യുപ്രഷർ, ട്രാൻസ്ക്യുട്ടേനിയസ് ഇലക്ട്രിക്കൽ നെർവ് സ്റ്റിമുലേഷൻ (TENS), വോക്കലൈസേഷൻ, വിഷ്വലൈസേഷൻ, മൈൻഡ്ഫുൾനെസ്, വാട്ടർ ബർത്ത് എന്നിവ ഈ സാങ്കേതിക വിദ്യകളിൽ ഉൾപ്പെടുന്നു.[10][11] മറ്റ് സമീപനങ്ങളിൽ ചലനം, നടത്തം, വ്യത്യസ്ത സ്ഥാനങ്ങൾ, വേദനയിൽ നിന്ന് ശ്രദ്ധ വ്യതിചലിപ്പിക്കുക, ശാന്തമായ സംഗീതം കേൾക്കുക, മറ്റ് രീതികൾ (ഉദാഹരണത്തിന്, ഒരു "ബർത്തിങ് ബോൾ" ഉപയോഗിക്കുന്നത്) എന്നിവ ഉൾപ്പെടുന്നു.[10] എന്നിരുന്നാലും, നാച്ചുറൽ ചൈൾഡ്ബർത്ത് രീതിയിലുള്ള പ്രസവത്തെ അനുകൂലിക്കുന്നവർ വേദന പ്രസവ പ്രക്രിയയുടെ സ്വാഭാവികവും അനിവാര്യവുമായ ഭാഗമാണെന്നും അത് നെഗറ്റീവ് ആയി കണക്കാക്കരുതെന്നും അഭിപ്രായപ്പെടുന്നു. പരിക്കിന്റെയും രോഗത്തിൻറെയും വേദനയിൽ നിന്ന് വ്യത്യസ്തമായി, പ്രസവ വേദന സ്ത്രീ ശരീരം അത് ഉദ്ദേശിച്ച രീതിയിൽ പ്രവർത്തിക്കുന്നു എന്നതിന്റെ അടയാളമാണെന്ന് അവർ വിശ്വസിക്കുന്നു.
നാച്ചുറൽ ചൈൽഡ്ബർത്ത് രീതിയിലുള്ള പ്രസവത്തിന് അനുകൂലമായ ജനന സ്ഥാനങ്ങളിൽ സ്ക്വാറ്റിംഗ്, ഹാൻഡ്സ് ആൻഡ് നീ അല്ലെങ്കിൽ വെള്ളത്തിൽ സസ്പെൻഷൻ ഉൾപ്പെടെയുള്ളവ ഉണ്ട്. ഇതിൽ നിന്ന് വിരുദ്ധമായ ലിത്തോട്ടമി പൊസിഷൻ (കാലുകൾ സ്റ്റൈറപ്പായി ആശുപത്രി കിടക്കയിൽ കിടക്കുന്ന രീതി) പ്രസവത്തെ മന്ദഗതിയിലാക്കുകയും സങ്കീർണ്ണമാക്കുകയും ചെയ്യുന്നുവെന്ന് ചിലർ അഭിപ്രായപ്പെടുന്നു. [12]
പ്രസവസമയത്ത് മുറിവ് കുറയ്ക്കുന്നതിനുള്ള രീതികളിൽ (എപ്പിസോടോമിക്ക് പകരം), എതിർ-മർദ്ദം ഉപയോഗിച്ച് പെരിനിയം നിയന്ത്രിക്കുക, [13] ചൂടുള്ള കംപ്രസ്സുകൾ, കുഞ്ഞിനെ പതുക്കെ പുറത്തേക്ക് തള്ളുക എന്നിവ ഉൾപ്പെടുന്നു.
തയ്യാറെടുപ്പുകൾ
തിരുത്തുകചില സ്ത്രീകൾ നാച്ചുറൽ ചൈൽഡ്ബർത്ത് രീതിയിലുള്ള പ്രസവത്തിനായി തയ്യാറെടുക്കാൻ ലാമേസ് അല്ലെങ്കിൽ ബ്രാഡ്ലി മെത്തേഡ് പോലുള്ള ജനന വിദ്യാഭ്യാസ ക്ലാസുകളിൽ പങ്കെടുക്കുന്നു. ഇതിൽ സ്ത്രീകളെ തയ്യാറാക്കാൻ സഹായിക്കുന്ന വിവരങ്ങളടങ്ങിയ നിരവധി പുസ്തകങ്ങളും ലഭ്യമാണ്. പ്രസവത്തിനു മുമ്പുള്ള പരിചരണ സേവനങ്ങളുടെ ഭാഗമായി ഒരു മിഡ്‌വൈഫ് അല്ലെങ്കിൽ ഡൗല നാച്ചുറൽ ചൈൾഡ്ബർത്ത് രീതിയിലുള്ള ജനനത്തിനുള്ള തയ്യാറെടുപ്പുകൾ നൽകിയേക്കാം. എന്നിരുന്നാലും, 2009-ൽ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നത്, ഇടപെടൽ രഹിത ഫലം ഉറപ്പാക്കാൻ തയ്യാറെടുപ്പ് മാത്രം പോരാ എന്നാണ്. [14]
വിമർശനങ്ങൾ
തിരുത്തുകസിസേറിയൻ ഒഴിവാക്കി സ്വാഭാവിക പ്രസവം ചെയ്യാൻ പ്രേരിപ്പിക്കുക വഴി പല തരത്തിലുള്ള അപകടങ്ങളും സംഭവിച്ചിട്ടുണ്ട്.[15][16]
പാശ്ചാത്യ രാജ്യങ്ങളിലെ 'നാച്ചുറൽ ചൈൽഡ്ബർത്ത് രീതിയിലുള്ള പ്രസവത്തിനായുള്ള' വാദം അതിശയോക്തിപരമാണെന്നും അത് സ്ത്രീകളെ ദോഷകരമായി ബാധിക്കുമെന്നും ചില പഠനങ്ങൾ വാദിക്കുന്നു.[17]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Van Lerberghe W, De Brouwere V. Of blind alleys and things that have worked: history’s lessons on reducing maternal mortality. In: De Brouwere V, Van Lerberghe W, eds. Safe motherhood strategies: a review of the evidence. Antwerp, ITG Press, 2001 (Studies in Health Services Organisation and Policy, 17:7–33). "Where nothing effective is done to avert maternal death, “natural” mortality is probably of the order of magnitude of 1,500/100,000...In the USA of 1900, for example, there were about 700 maternal deaths for 100,000 births"
- ↑ Cassidy, Tina (2006). Birth. New York: Atlantic Monthly Press. pp. 54–55. ISBN 0-87113-938-3.
- ↑ Thompson, C.J. (2005). "Consumer Risk Perceptions in a Community of Reflexive Doubt". Journal of Consumer Research. 32 (2): 235–248. doi:10.1086/432233.
- ↑ Susan Downe (30 May 2008). Normal Childbirth: Evidence and Debate. Elsevier Health Sciences. pp. 37–. ISBN 978-0-7020-3792-4.
- ↑ Copeland, CS (Nov–Dec 2012). "You've Come A Long Way, Baby: Birth outcomes and expanding birth options in New Orleans" (PDF). Healthcare Journal of New Orleans: 11–20.
- ↑ 6.0 6.1 Moscucci, O. (2003-03-01). "Holistic obstetrics: the origins of "natural childbirth" in Britain". Postgraduate Medical Journal (in ഇംഗ്ലീഷ്). 79 (929): 168–173. doi:10.1136/pmj.79.929.168. ISSN 0032-5473. PMC 1742649. PMID 12697920.
- ↑ "Frederick Leboyer dead: Obstetrician behind 'birth without violence' dies at 98". International Business Times UK (in ഇംഗ്ലീഷ്). 2017-05-31. Retrieved 2019-11-23.
- ↑ Having a Great Birth in Australia, David Vernon, Australian College of Midwives, 2005
- ↑ "RHL". extranet.who.int. Archived from the original on December 20, 2016. Retrieved 2019-05-14.
- ↑ 10.0 10.1 "Natural Childbirth (for Parents) - Nemours KidsHealth". kidshealth.org.
- ↑ "Natural Childbirth Techniques". American Pregnancy Association. 26 ഏപ്രിൽ 2021.
- ↑ Davis-Floyd, Robbie (2004). Birth as an American Rite of Passage. University of California Press. ISBN 0-520-22932-0.
- ↑ World Health Organization (1997). "Care in normal birth: A practical guide".
- ↑ Wiley Interscience
- ↑ "സ്വാഭാവിക പ്രസവം വാഗ്ദാനം ചെയ്ത് ചികിത്സ; കുട്ടി മരിച്ചു, 6.24 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി". Manoramanews (in ഇംഗ്ലീഷ്).
- ↑ ഡെസ്ക്, വെബ് (2 ഓഗസ്റ്റ് 2022). "സ്വാഭാവിക പ്രസവം വാഗ്ദാനം ചെയ്തെങ്കിലും കുഞ്ഞ് മരിച്ച സംഭവം: ആറേകാൽ ലക്ഷത്തോളം രൂപ നഷ്ടപരിഹാരം നൽകാൻ വിധി | Madhyamam". www.madhyamam.com.
{{cite news}}
: zero width space character in|title=
at position 31 (help) - ↑ Articles:
- Glaser, Elaine (5 March 2015). "The cult of natural childbirth has gone too far". The Guardian | Opinion. Retrieved 2 October 2017.
- Freeman, Hadley (29 May 2015). "The obsession with 'natural' birth is just another way to judge a woman". The Guardian | Comment is free. Retrieved 2 October 2017.
- Phipps, Alison (9 May 2014). "The drive for 'natural motherhood'". Scrubbing Up. BBC. Retrieved 2 October 2017.
കൂടുതൽ വായനയ്ക്ക്
തിരുത്തുക- ഡ്യൂറൻഡ്, മാർക്ക് എ. (1992). "The Safety of Home Birth: The Farm Study (വീട്ടിലെ ജനനത്തിൻ്റെ സുരക്ഷ: ഫാം പഠനം)" . അമേരിക്കൻ ജേണൽ ഓഫ് പബ്ലിക് ഹെൽത്ത്.
- സകല, സി., എം. കോറി, എച്ച്. ഗോയർ (2004). "Harms of Cesarean Versus Vaginal Birth (സിസേറിയന്റെ ദോഷങ്ങളും യോനിയിലൂടെയുള്ള ജനനവും". ന്യൂയോർക്ക്: ചൈൽഡ്ബർത്ത് കണക്ഷൻ. പൂർണ്ണ റിപ്പോർട്ട് ഇവിടെ ലഭ്യമാണ്
- സിംകിൻ, പി. (1992). Just another day in a woman's life? Nature and consistency of women's long term memories of their first birth experience (ഒരു സ്ത്രീയുടെ ജീവിതത്തിൽ മറ്റൊരു ദിവസം? സ്ത്രീകളുടെ ആദ്യ ജനന അനുഭവത്തിന്റെ ദീർഘകാല ഓർമ്മകളുടെ സ്വഭാവവും സ്ഥിരതയും)". ബർത്ത് 19:64-81.
- തോംസൺ, ക്രെയ്ഗ് (2005). "Consumer Risk Perceptions in a Community of Reflexive Doubt". ജേണൽ ഓഫ് കൺസ്യൂമർ റിസർച്ച്.