നൗക്ലിയ
(നാക്ലിയ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സാണ് നൗക്ലിയ - Nauclea. ഈ കുടുംബത്തിൽ ഉൾപ്പെടുന്ന സസ്യങ്ങൾ നിത്യഹരിതമാണ്. അവ കുറ്റിച്ചെടികളായി കാണപ്പെടുന്നു. പാലിയോട്രോപ്പിക്കൽ പ്രദേശങ്ങളിലാണ് ഇവ സഹജമായി കാണപ്പെടുന്നത്. ഇവയുടെ ഫലങ്ങളിൽ നിന്നും ചെറു ദണ്ഡുകൾ വളർന്ന് കൂർത്ത അഗ്രമായി നിലനിൽക്കുന്നതാണ് ഇവയുടെ പ്രത്യേകത. പുരാതന ഗ്രീക്ക് വാക്കായ naus (കപ്പൽ) എന്ന വാക്കിൽ നിന്നും kleio (മൂടുക) എന്ന വാക്കിൽ നിന്നുമാണ് ഈ പേരിന്റെ ഉത്ഭവം.
Nauclea | |
---|---|
Nauclea orientalis | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | Asterids |
Order: | Gentianales |
Family: | Rubiaceae |
Subfamily: | Cinchonoideae |
Tribe: | Naucleeae |
Genus: | നാക്ലിയ L. |
Type species | |
Nauclea orientalis | |
Synonyms | |
|
ഇതിലെ നൗക്ലിയ ഡൈഡെറൈഷി എന്ന വിഭാഗം പടിഞ്ഞാറൻ ആഫ്രിക്കയിൽ വൻമരങ്ങളായി വളരുന്ന ഇനമാണ്. ഇവ അവിടെ വ്യാപകമായി നട്ടുവളർത്തപ്പെടുന്നു. ജലവുമായി പ്രവർത്തിച്ചാലും ഇവയുടെ തടിക്ക് നാശം സംഭവിക്കാത്തതിനാൽ തുറമുഖങ്ങളിൽ ഉപയോഗിക്കുന്നു.
സ്പീഷിസുകൾ
തിരുത്തുക- Nauclea diderrichii (De Wild.) Merr.
- Nauclea gageana (King)
- Nauclea gilletii (De Wild.) Merr.
- Nauclea officinalis (Pierre ex Pit.) Merr. & Chun
- Nauclea orientalis (L.) L. - Common names: Kanluang, Bangkal, Leichhardt Tree, Cheesewood, Yellow Cheesewood, Canary Cheesewood
- Nauclea parva (Havil.) Merr.
- Nauclea robinsonii Merr.
- Nauclea subdita (Korth.) Steud. - Common names: Bongkol, Bulubangkal
- Nauclea tenuiflora (Havil.) Merr.
- Nauclea vanderguchtii (De Wild.) E.M.A.Petit
- Nauclea xanthoxylon (A.Chev.) Aubrév.