നാകോ തടാകം ഹിമാചൽ പ്രദേശിലെ കിന്നാവൂർ ജില്ലയിലെ പുഹ് എന്ന സ്ഥലത്താണ്. നാകോ ഗ്രാമത്തിന്റെ അതിർത്തിയിലാണ് ഈ തടാകം. ഇത് സമുദ്രനിരപ്പിൽനിന്നും 3662 മീ. (12,014 അടി)‌ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഈ തടാകത്തിനു ചുറ്റുമായി വില്ലോ മരങ്ങളും പോപ്പ്ലാർ മരങ്ങളും കാണാം. ഈ തടാകത്തിനടുത്തായി നാല് ബുദ്ധക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്നു. ഈ സ്ഥലത്തിനടുത്തായി കാണുന്ന കാൽപ്പദത്തിന്റെ രൂപം ബുദ്ധമതത്തിലെ പുണ്യവാനായ പദ്മസംഭവന്റേതാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇതിന് അനേകം മൈലുകൾക്കകലെ താഷിഗാങ് എന്ന ഒരു ഗ്രാമം ഉണ്ട്. ഈ ഗ്രാമത്തിന് ചുറ്റുപാടുമായി അനേകം ഗുഹകൾ കാണാം. ഇവിടെ ഗുരുവായ പദ്മസംഭവൻ ധ്യാനിക്കുകയും തന്റെ ശിഷ്യന്മാരുമായി സംവദിക്കുകയും ചെയ്തതായി വിശ്വസിക്കപ്പെടുന്നു. ഈ പ്രദേശത്തിനടുത്തായി മഞ്ഞ്വെള്ളമൊഴുകുന്ന വെള്ളച്ചാട്ടമുണ്ട്. ഐതിഹ്യം പറയുന്നത് ദേവകളുടെ സ്വർഗ്ഗീയസ്ഥാനമാണിതെന്നാണ്. ഈ താഴ്വരയിലെ ആളുകളുടെ ഒരു പുണ്യസ്ഥലമാണിത്. വിദൂരപ്രദേശങ്ങളായ ലഡാക്കിൽ നിന്നും സ്പിതി താഴ്വരയിൽ നിന്നു പോലും വിശ്വാസികൾ ഇവിടെ സന്ദർശിക്കാറുണ്ട്.[1]

Nako Lake
സ്ഥാനംKinnaur district
നിർദ്ദേശാങ്കങ്ങൾ31°52′47″N 78°37′39″E / 31.879639°N 78.627632°E / 31.879639; 78.627632
TypeHigh altitude lake
Basin countriesIndia
ഉപരിതല ഉയരം3,662 m (12,010 ft)
അവലംബംHimachal Pradesh Tourism Dep.
നാകോ തടാകം ഇന്ത്യൻ ഹിമാലയൻ പർവത പ്രതിബിംബം
  1. "himachaltourism.gov.in". Archived from the original on 2010-03-24. Retrieved 2016-05-03.


"https://ml.wikipedia.org/w/index.php?title=നാകോ_തടാകം&oldid=4145770" എന്ന താളിൽനിന്ന് ശേഖരിച്ചത്