നാംവർ സിങ്
ഒരു ഹിന്ദി സാഹിത്യകാരനും സാഹിത്യവിമർശകനുമായിരുന്നു നാംവർ സിങ് (Namvar Singh), (28 ജൂലൈ 1926 – 19 ഫെബ്രുവരി 2019). ഹിന്ദിസാഹിത്യത്തിലെ ജീവിക്കുന്ന ഇതിഹാസമെന്ന് വാഴ്ത്തപ്പെട്ടിരുന്ന സിങ്ങിന് സാഹിത്യഅക്കാദമി പുരസ്കാരമുൾപ്പെടെ വിവിധ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.[1][2] ഹിന്ദിക്കു പുറമേ ഉർദ്ദുവിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്ന നാംവർ സിങ് ഒരു മികച്ച പ്രഭാഷകൻ കൂടിയായിരുന്നു.
നാംവർ സിങ് | |
---|---|
ജന്മനാമം | നാംവർ സിങ് |
ജനനം | ജിയാൻപൂർ, [ആസാംഗർ]], ഉത്തർപ്രദേശ്, ബ്രിട്ടീഷ് ഇന്ത്യ | 28 ജൂലൈ 1926
മരണം | 19 ഫെബ്രുവരി 2019 ഡൽഹി, ഇന്ത്യ | (പ്രായം 92)
തൊഴിൽ | ഹിന്ദി സാഹിത്യകാരനും സാഹിത്യ വിമർശകനും |
ഭാഷ | ഹിന്ദി |
പഠിച്ച വിദ്യാലയം | ബനാറസ് ഹിന്ദു സർവകലാശാല |
ശ്രദ്ധേയമായ രചന(കൾ) | ‘കവിതാ കേ നയേ പ്രതിമാൻ’,‘ഛായാവാദ്’, ’ദൂസരീ പരമ്പരാ കീ ഖോജ്’ |
അവാർഡുകൾ | 1971: Sahitya Akademi Award ശലാക സമ്മാൻ, സാഹിത്യഭൂഷൺ സമ്മാൻ, കൂവെമ്പു രാഷ്ട്രീയ പുരസ്കാർ |
ബന്ധുക്കൾ | കാശിനാഥ് സിങ് (സഹോദരൻ) |
ജീവിതരേഖ
തിരുത്തുക1926 ജൂലായ് 28-ന് ഉത്തർപ്രദേശിലെ വാരാണസിയിലാണ് നാംവർ സിങ്ങിന്റെ ജനനം. ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് നേടി. അവിടെത്തന്നെ അധ്യാപകനായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. കമ്മ്യൂണിസ്റ്റ് സഹയാത്രികമാണെന്നുള്ള ആരോപണത്തെത്തുടർന്ന് ജോലി നഷ്ടപ്പെട്ടു.[3]പിന്നീട് ഡൽഹി ജവാഹർലാൽ നെഹ്രു സർവകലാശാലയിൽ (ജെ.എൻ.യു.) അധ്യാപകനായി. അവിടത്തെ സെന്റർ ഫോർ ഇന്ത്യൻ ലാംഗ്വേജസിന്റെ ആദ്യ അധ്യക്ഷനായിരുന്നു. 1992-ൽ ജെ.എൻ.യു.വിൽനിന്നു വിരമിച്ചെങ്കിലും പ്രൊഫസർ എമിരിറ്റസ് ആയി തുടർന്നു. രാജാറാം മോഹൻ റോയ് ഫൗണ്ടേഷൻ അധ്യക്ഷനും വാർധയിലെ മഹാത്മാ ഗാന്ധി അന്താരാഷ്ട്രീയ ഹിന്ദി വിശ്വവിദ്യാലയ ചാൻസലറുമായി സേവനം ചെയ്തു. ഹിന്ദിയിൽ നിരവധി നിരൂപണഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. 1971-ൽ 'കവിതാ കേ നയേ പ്രതിമാൻ' എന്ന കൃതിക്ക് സാഹിത്യവിമർശനത്തിനുള്ള കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം നേടി.
’ജൻയുഗ്’, ’ആലോചന’ എന്നീ മാസികകളുടെ പത്രാധിപരും ഓൾ ഇന്ത്യ പ്രോഗ്രസീവ് റൈറ്റേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റും ആയിരുന്നു. ഉത്തർപ്രദേശിലെ ചന്ദൗലിയിൽ നിന്ന് 1959-ൽ സി.പി.ഐ. സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും തോറ്റു. സാഹിത്യകാരൻ കാശിനാഥ് സിങ് സഹോദരനാണ്.
കൃതികൾ
തിരുത്തുക- ‘കവിതാ കേ നയേ പ്രതിമാൻ’
- ‘ഛായാവാദ്’
- ’ദൂസരീ പരമ്പരാ കീ ഖോജ്’
പുരസ്കാരങ്ങൾ
തിരുത്തുക- കേന്ദ്ര സാഹിത്യഅക്കാദമി പുരസ്കാരം[4]
- ശലാക സമ്മാൻ
- സാഹിത്യഭൂഷൺ സമ്മാൻ
- കൂവെമ്പു രാഷ്ട്രീയ പുരസ്കാർ
അവലംബം
തിരുത്തുക- ↑ "Hindi author Namwar Singh bucks the trend".
- ↑ "Namvar Singh: What Will Marx Think?". OPEN Magazine.
- ↑ "From Red to Saffron, the Literary Journey of Namvar Singh". The Wire.
- ↑ "AKADEMI AWARDS (1955–2016)". Archived from the original on 2016-03-04. Retrieved 2019-02-21.