നഹർ വന്യജീവിസങ്കേതം
ഇന്ത്യയിലെ വില്ലേജുകള്‍
ഇന്ത്യൻ സംസ്ഥാനമായ ഹരിയാനയിലെ രേവാരി ജില്ലയിൽ സ്ഥിതിചെയ്യുന്ന വന്യജീവിസങ്കേതമാണ് നഹർ വന്യജീവിസങ്കേതം. 211.35 ഹെക്ടറാണ് ഈ വന്യജീവിസങ്കേതത്തിന്റെ വിസ്തൃതി. രേവാരിയിൽനിന്ന് 36.9 കിലോമീറ്റർ അകലെയാണ് ഈ വന്യജീവിസങ്കേതം സ്ഥിതിചെയ്യുന്നത്. കോസിൽ മഹേന്ദ്രഗാർഹ് റോഡിൽ കോസിലിൽനിന്ന് 5 കിലോമീറ്റർ അകലെയായി ഈ വന്യജീവിസങ്കേതം സ്ഥിതിചെയ്യുന്നു.
Nahar Wildlife Sanctuary | |
---|---|
Coordinates: 28°24′34″N 76°23′49″E / 28.409434°N 76.397007°E | |
Country | India |
• ഭരണസമിതി | Haryana Forest Department |
സമയമേഖല | UTC+5:30 (IST) |
ISO കോഡ് | HR-IN |
വെബ്സൈറ്റ് | www |
നഹർ വില്ലേജിൽ സ്ഥിതിചെയ്യുന്നതുകൊണ്ടാണിതിന് നഹർ വന്യജീവിസങ്കേതം എന്ന പേർ ലഭിച്ചത്. 1987 ജനുവരി 30 നാണ് ഈ വന്യജീവിസങ്കേതം ഹരിയാന സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.