നവോമി വാട്ട്സ്
നവോമി എല്ലെൻ വാട്ട്സ് (ജനനം: 28 സെപ്റ്റംബർ 1968) ഒരു ബ്രിട്ടീഷ് നടിയും ചലച്ചിത്ര നിർമ്മാതാവുമാണ്.[1] ഫോർ ലവ് എലോൺ (1986) എന്ന ഓസ്‌ട്രേലിയൻ നാടകീയ ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് അരങ്ങേറ്റം നടത്തിയ അവർ ഓസ്‌ട്രേലിയൻ ടെലിവിഷൻ പരമ്പരയായ ഹേ ഡാഡ്..! (1990), ബ്രൈഡ്‌സ് ഓഫ് ക്രൈസ്റ്റ് (1991), ഹോം ആൻഡ് എവേ (1991) എന്നീ ടെലിവിഷൻ പരമ്പരകളിലും ഫ്ലർട്ടിംഗ് (1991) എന്ന സിനിമയിലും തുടർന്ന് പ്രത്യക്ഷപ്പെട്ടിരുന്നു. അമേരിക്കയിലേക്ക് താമസം മാറിയശേഷം വാട്ട്സ് ഒരു അഭിനേത്രിയായി തുടരുന്നതിന് വർഷങ്ങളോളം കഷ്ടപ്പെടുകയും ടാങ്ക് ഗേൾ (1995), ചിൽഡ്രൻ ഓഫ് ദി കോൺ IV: ദി ഗാദറിംഗ് (1996), ഡേഞ്ചറസ് ബ്യൂട്ടി (1998)എന്നീ സിനിമകളിലും ടെലിവിഷൻ പരമ്പരയായ സ്ലീപ്പ്വാക്കേഴ്സിലും (1997–1998) വേഷങ്ങൾ നേടിയെടുക്കുകയും ചെയ്തു.
നവോമി വാട്ട്സ് | |
---|---|
ജനനം | Naomi Ellen Watts 28 സെപ്റ്റംബർ 1968 Shoreham, Kent, England |
ദേശീയത | British |
തൊഴിൽ |
|
സജീവ കാലം | 1986–present |
Works | Filmography |
പങ്കാളി(കൾ) | Liev Schreiber (2005–2016) |
കുട്ടികൾ | 2 |
മാതാപിതാക്ക(ൾ) |
|
ബന്ധുക്കൾ | Ben Watts (brother) |
പുരസ്കാരങ്ങൾ | Full list |
ഡേവിഡ് ലിഞ്ചിന്റെ മൾഹോളണ്ട് ഡ്രൈവ് (2001) എന്ന സൈക്കോളജിക്കൽ ത്രില്ലർ സിനിമയിലെ വേഷവും ദ റിംഗ് (2002) എന്ന ഹൊറർ റീമേക്ക് സിനിമയിലെ പീഡിതയായ ഒരു പത്രപ്രവർത്തകയുടെ വേഷവും അവതരിപ്പിച്ചതിനുശേഷം നവോമി വാട്ട്സ് അന്താരാഷ്ട്ര പ്രശസ്തിയിലേയ്ക്ക് ഉയർന്നു.
ആദ്യകാലം
തിരുത്തുകനവോമി എല്ലെൻ വാട്ട്സ് 1968 സെപ്റ്റംബർ 28 ന് ഇംഗ്ലണ്ടിലെ കെന്റിലെ ഷോർഹാമിൽ ജനിച്ചു.[2][3]
അവലംബം
തിരുത്തുക
- ↑ Pringle, Gill (30 March 2015). "Naomi Watts on 'While We're Young', her roots and being a mum". The Independent. Retrieved 30 April 2015.
The truth is that I've spent more time in America out of all three countries. I spent the first 14 years in England, just under 10 in Australia and then the rest in America. I've still got only one passport and that's British and my mum still lives between there and Australia. I feel very much a part of both countries.
- ↑ Contemporary Theatre, Film and Television: A Biographical Guide Featuring Performers, Directors, Writers, Producers, Designers, Managers, Choreographers, Technicians, Composers, Executives, Dancers. Gale/Cengage Learning. 2005. p. 340. ISBN 978-0-7876-9037-3.
- ↑ Johnston, Sheila (15 March 2008). "Naomi Watts on Funny Games". The Daily Telegraph. Retrieved 19 April 2013.