ജവഹർ നവോദയ വിദ്യാലയ

(നവോദയ വിദ്യാലയ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്നതുമായ വിദ്യാർഥികൾക്കു ഉന്നത ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനുളള ഭാരത സർക്കാരിന്റെ പദ്ധതി പ്രകാരമുള്ള വിദ്യാലയങ്ങളാണ് ജെ.എൻ.വി എന്ന ചുരുക്ക നാമത്തിൽ അറിയപ്പെടുന്ന ജവഹർ നവോദയ വിദ്യാലയങ്ങൾ. കേന്ദ്ര മാനവ വിഭവ ശേഷി വികസന മന്ത്രാലയത്തിൻറെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ നവോദയ വിദ്യാലയ സമിതിയുടെ കീഴിലാണ് ഇവ പ്രവർത്തിക്കുന്നത്.

ജവഹർ നവോദയ വിദ്യാലയ
വിലാസം
All over India

ഇന്ത്യ
വിവരങ്ങൾ
TypePublic
ആപ്‌തവാക്യംPragyanam Brahma
ആരംഭം1985
ഗ്രേഡുകൾClass 6 - 12
കാമ്പസ് വലുപ്പം5-ഏക്കർ (20,000 m2)
Campus typeRural
AffiliationC.B.S.E.
വെബ്സൈറ്റ്

തമിഴ്നാട് ഒഴികെ ഭാരതത്തിലുടനീളം ജെ.എൻ.വികൾ പ്രവർത്തിച്ചു വരുന്നു. 2010 ലെ കണക്കുകൾ പ്രകാരം ഇൻഡ്യയിൽ ഏതാണ്ട് 593 ജെ.എൻ.വികൾ ഉണ്ട്. ഇത്തരം വിദ്യാലയങ്ങളിലെ പ്രവേശനം ജില്ലാതലത്തിൽ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസഥാനത്തിലാണ് നടത്താറുള്ളത്.

ചരിത്രം

തിരുത്തുക

1985 ലാണ് ആദ്യത്തെ നവോദയ ആരംഭിക്കുന്നത്. പി.വി നരസിംഹറാവുവിന്റെ ആശയമാണു നവോദയ. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണു നവോദയ വിദ്യാലയങ്ങളുടെ തുടക്കം. തുടക്കത്തിൽ നവോദയ വിദ്യാലയം എന്ന പേരായിരുന്നു. പിന്നീടു ജവഹർലാൽ നെഹ്രു വിന്റെ 100 ആം ജന്മദിന വാർഷികത്തിൽ ജവഹർ നവോദയ വിദ്യാലയ എന്ന പേരു സ്വീകരിച്ചു.

=ഉദ്ദേശ്യങ്ങൾ

തിരുത്തുക
  • നൂതന വിദ്യാഭ്യാസം ഗ്രാമത്തിലെ വിദ്യാർത്ഥികൾക്കു ലഭ്യമാക്കുക.
  • ത്രിഭാഷ പാഠ്യ പദ്ധതി ജവഹർ നവോദയ വിദ്യാലയങ്ങളിലെ എല്ലാ വിദ്യാർത്ഥികളിലും സായുക്തമാക്കുക.
  • അതതു ജില്ലകളിലെ മറ്റു വിദ്യാർതികൾക്കു പ്രയോജനമാകും വിധം സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുക.

ഭാരതത്തിൽ മൊത്തം 8 മേഖലകളാണു ഉള്ളത്.ഭൊപ്പാൽ,ചണ്ഡിഖഡ്,ഹൈദരാബാദ്,ജയ്പൂർ,പറ്റ്ന,ലക്നൗ,പുനെ,ഷില്ലൊങ്.

  • ഭോപ്പാൽ(94): മദ്ധ്യപ്രദേശ്(48),ഛത്തീസ്ഗഡ്(16),ഒറീസ(30).
  • ചണ്ഡീഖഡ്(45):പഞാബ്(18),ഹിമാചൽ പ്രദേശ്(12),ജമ്മു കാശ്മിർ(14),ചാണ്ഡീഖഡ്(1).
  • ഹൈദരാബാദ്(70):കേരളം(14),കർണടകം(27),പോണ്ടിച്ചേരി(4),അൻഡമാൻ നിക്കൊബാർ(2),ലക്ഷദ്വീപ്(1),ആന്ധ്രാപ്രദേശ്(22).
  • ജയ്പൂർ(82):രാജസ്ഥാൻ(32),ഹരിയാന(20),ഡൽഹി(31).
  • ലക്നൗ(82):ഉത്തർപ്രദേശ്(69),ഉത്തരാഞ്ചൽ(13).
  • പറ്റ്ന(69):ബിഹാർ(32),ഝാർഖണ്ഡ്(22),പശ്ചിമ ബംഗാൾ(15).
  • പൂണെ():മഹാരാഷ്ട്ര(32),ഗുജറാത്ത്(23),ഗോവ(2),ദാമൻ ദിയു(2),ദാദ്ര നാഗർ ഹവേലി(1).
  • ഷില്ലൊങ്():മണിപ്പൂർ(9),മിസോറം(8),സിക്കിം(4),ത്രിപുര(4),അരുണാചൽ പ്രദേശ്(16),മേഘാലയ(7),നാഗാലാൻഡ്(11),ആസ്സാം(24)

[1]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-09-13. Retrieved 2013-11-09.
"https://ml.wikipedia.org/w/index.php?title=ജവഹർ_നവോദയ_വിദ്യാലയ&oldid=3995079" എന്ന താളിൽനിന്ന് ശേഖരിച്ചത്