നല്ലൂർ

കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം

കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ പെട്ട മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ ഒരു പ്രദേശമാണ് നല്ലൂർ. നല്ല ഊര് എന്ന പേരിൽ നിന്നാണ് നല്ലൂര് എന്ന പേരു വന്നതെന്ന് പറയപ്പെടുന്നു. മുഴക്കുന്ന് വില്ലേജിൽപ്പെട്ട ഒരു ദേശവും കൂടിയാണ് നല്ലൂർ. ചെറിയ കുന്നുകളും താഴ്വരകളും സമതലങ്ങളും ഇട കലർന്ന പ്രദേശം. ജനങ്ങളിൽ ഭൂരിഭാഗവും ഹിന്ദുമതവിശ്വാസികളാണ്. മുസ്ലീമുങ്ങളും കൂടുതലായുണ്ട്. ചുരുക്കം ക്രൈസ്തവമത വിശ്വസികളും ഉണ്ട്.

പൊതുസ്ഥാപനങ്ങൾ

തിരുത്തുക
  • നല്ലൂർ എൽ പി സ്കൂൾ
  • നല്ലൂർ അംഗൻവാടി
  • 2 ക്ലബ്ബുകൾ
  • വായനശാല
  • നല്ലൂർ ജുമാഅത്ത് പള്ളി
  • ഓട്ടമരം ജുമാഅത്ത് പള്ളി
  • നെയ്യമൃത് മഠം

നല്ലൂർ എൽ പി സ്കൂൾ

തിരുത്തുക

വളരെ പഴക്കമുള്ള ഒരു വിദ്യാലയമാണ് നല്ലൂർ എൽ പി സ്കൂൾ. മുഴക്കുന്നിൽ തന്നെയുള്ള ചാത്തോത്ത് തറവാട്ടിലെ ഞള്ളിക്കണ്ടി കോരൻ ഗുരുക്കൾ ആയിരത്തി തൊള്ളായിരത്തി ഇരുപത് കാലഘട്ടത്തിലാണ് വിദ്യാലയം സ്ഥാപിച്ചത്. ചെറിയ ഒരു ഷെഡ്ഡിലാണ് തുടക്കം. എടപ്പുണ്ണി മഠത്തിൽ കൃഷ്ണൻ നന്പീശൻറെ സഹായത്തോടെയാണ് സ്കൂൾ സ്ഥാപിച്ചത്. പിന്നീട് അതു കോരൻ ഗുരിക്കൾക്കു മാത്രമായി വിട്ടുകൊടുത്തു. അന്നത്തെ ഏക അദ്ധ്യാപകനാണ് കോരൻ ഗുരിക്കൾ. കുറച്ചു വർഷത്തിനു ശേഷമാണ് ഇന്നത്തെ മാനേജുമെൻറിൻറെ കൈകളിൽ എത്തിയത്. ഗോവിന്ദൻ മാസ്റ്റർ, അൻപാടി മാസ്റ്റർ, ബാലൻ മാസ്റ്റർ, പ്രഭാകരൻ മാസ്റ്റർ, രാജലക്ഷ്മി ടീച്ചർ, തുടങ്ങിയവർ അവിടെ നിന്ന് പിരിഞ്ഞ അദ്ധ്യാപകരാണ്.

"https://ml.wikipedia.org/w/index.php?title=നല്ലൂർ&oldid=3310932" എന്ന താളിൽനിന്ന് ശേഖരിച്ചത്