വയനാട്ടിലെ കുറുമർ, മുള്ളുവക്കുറുമർ കുറിച്യർ, ചെട്ടിമാർ, പതിയർ എന്നീ വിഭാഗങ്ങൾക്കിടയിൽ കാണപ്പെട്ടിരുന്ന പഴയകാല ആചാരം. നാട്ടിലിറങ്ങി വളർത്തുമൃഗങ്ങളേയും മനുഷ്യനേയും മറ്റും ആക്രമിക്കുന്ന നരി(കടുവ)കളെ വലയിൽക്കുടുക്കി കുന്തം കൊണ്ട് കുത്തിക്കൊല്ലുന്നതാണ് നരിക്കുത്ത്. [1]

നരിക്കുത്ത് ഒരുതരം അങ്കമായിട്ടാണ് കരുതപ്പെട്ടിരുന്നത്. ആക്രമണകാരിയായ കടുവയെ ഇരുമ്പ് കൊണ്ടുള്ള അഗ്രത്തോടുകൂടിയ നീളമുള്ള കുന്തം കൊണ്ട് കുത്തിക്കൊലപ്പെടുത്തണം. കൊല്ലപ്പെട്ട കടുവയെ പ്രത്യേകസ്ഥലത്ത് കെട്ടിത്തുക്കുന്നു. നരിക്കണ്ടി എന്നാണ് ഇത് അറിയപ്പെടുന്നത്. അംശം അധികാരിയെ വിവരമറിയിക്കുന്നു. അദ്ദേഹം സ്ഥലം സന്ദർശിച്ച് മഹസ്സർ തയ്യാറാക്കുന്നു.

കഥയും കാര്യവും

തിരുത്തുക

അന്ധവിശ്വാസം

തിരുത്തുക

നരിക്കുത്തും മലയാളവും

തിരുത്തുക
  1. http://static-editions.manoramaonline.com/EDaily_Data/MMDaily/Kannur/2016/12/04/F/MMDaily_Kannur_2016_12_04_F_SS_023/6_98_1624_2312.jpg%7Chttp://epaper.manoramaonline.com/edaily/flashclient/Client_Panel.aspx#currPage=24[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=നരിക്കുത്ത്&oldid=3635045" എന്ന താളിൽനിന്ന് ശേഖരിച്ചത്