പതിനഞ്ചാം നൂറ്റാണ്ടിൽ ഗുജറാത്തിൽ ജീവിച്ചിരുന്ന ഭക്തകവിയാണ് നരസിംഹ് മേത്ത(1414? – 1481?) . ഭക്തശിരോമണിയായ അദ്ദേഹം നിരവധി ഭക്തി ഗീതങ്ങൾ രചിച്ചിട്ടുണ്ട്. ഗുജറാത്തിയിലെ ആദി കവിയെന്നറിയപ്പെടുന്ന ഇദ്ദേഹം ഗുജറാത്തിലും ഉത്തര ഭാരതത്തിലും വളരെ ആദരിക്കപ്പെടുന്നു. വൈഷ്ണവ ജൻ തൊ എന്ന പ്രശസ്തമായ ഭജനം ഇദ്ദേഹത്തിന്റെ രചനയാണ്‌.

Narsinh Mehta
ജനനംപതിനഞ്ചാം നൂറ്റാണ്ടിന്റെ ആദ്യഭാഗം
മരണംപതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനഭാഗം
കുറിപ്പുകൾ
പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചുവെന്നല്ലാതെ പണ്ഡിതന്മാർക്കിടയിൽ തീയതികളിൽ അഭിപ്രായ സമന്വയമില്ല

ജീവിതരേഖ

തിരുത്തുക

സൗരാഷ്ട്രത്തിലെ ഭാവ്നഗർ ജില്ലയിലുള്ള തലജ ഗ്രാമത്തിലെ ഒരു നഗർ ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചതായി വിശ്വസിക്കപ്പെടുന്നു. വീട് ഉപേക്ഷിച്ച്, അടുത്തുള്ള വനത്തിലെ ശിവ ലിംഗത്തിൻ മുന്നിൽ നിരാഹാരനായി തപസ്സിരുന്ന അദ്ദേഹത്തിനു മുന്നിൽ ഏഴുദിവസത്തിനു ശേഷം ഭഗവാൻ ശിവൻ പ്രത്യക്ഷനാവുകയും അദ്ദേഹത്തിന്റെ ആവശ്യ പ്രകാരം വൃന്ദാവനത്തിൽ രാസലീലയാടുന്ന ശ്രീ കൃഷ്ണനെയും ഗോപികമാരെയും കാണിച്ചു കൊടുക്കുകയും ചെയ്തു. ഈ ദിവ്യദർശനത്തിൽ ആമഗ്നനായി ആനന്ദതുന്ദിലനായ അദ്ദേഹം കൈയിലിരുന്ന പന്തത്തിലെ തീ കൊണ്ട് കൈ പൊള്ളിയത് പോലും അറിഞ്ഞില്ല എന്നാൺ ഐതിഹ്യം. ശ്രീ കൃഷ്ണ പരമാത്മാവിന്റെ നിർദ്ദേശ പ്രകാരം അദ്ദേഹത്തിന്റെ അപദാനങ്ങളും രാസലീലയുടെ മാധുര്യവും കീർത്തിക്കുന്നതിൻ ജീവിതം സമർപ്പിച്ചു എന്നാൺ വിശ്വാസം. അദ്ദേഹം 22,000 ഭക്തി ഗീതങ്ങൾ രചിച്ചിട്ടുണ്ട്. ജുനാഗഡിൽ ഭാര്യ മനേക്‌ബായിയോടും രണ്ട് കുട്ടികളോടും കൂടി അതി ദരിദ്രമായ അവസ്ഥയിലായിരുന്നു കഴിഞ്ഞിരുന്നത്. ജാതി, വർണ്ണ, ലിംഗ ഭേദം കൂടാതെയുള്ള പെരുമാറ്റവും കീർത്തനങ്ങളിലെ രാസലീല വർണ്ണനയും നഗർ ബ്രാഹ്മണർക്കും മറ്റ് ഉയർന്ന സമുദായകാർക്കും ഉൾക്കൊള്ളുവാനാവാത്തതിനാൽ അവരുടെ ശക്തമായ എതിർപ്പുകളേയും അവഹേളനങ്ങളേയും നേരിടേണ്ടി വന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലെ അതിപ്രശസ്തങ്ങളായ ചില ഐതിഹ്യങ്ങളാൺ മാമേരു സംഭവം (മകളുടെ ഗർഭത്തിന്റെ ഏഴാം മാസം ഗുജറാത്തിലെ ആചാരമനുസരിച്ച് ശ്വശുരർക്ക് നൽകേണ്ട മാമൂലുകൾ നൽകാൻ ദാരിദ്യം അനുവദിക്കാത്തതിനാൽ ഭഗവാൻ സഹായിച്ചത്),ഹുണ്ടി സംഭവം (ദരിദ്ര ഭക്തന്റെ പണയാധാരം ഭഗവാൻ തന്നെ ഒഴിപ്പിച്ചത്), ഹാര സംഭവം(രാ മണ്ടലികൻ എന്ന രാജാവിന്റെ ആജ്ഞയനുസരിച്ച് നിരപരാധിത്വം തെളിയികാൻ ഭഗവാൻ തന്നെ മാല അണിയിക്കണമെന്ന നിബന്ധന പാലിച്ചത്),മുതലായവ.1458-1511 ലെ മഹമൂദ് ബേഗദയുടെയും മറ്റു മുസ്ലിങ്ങളുടെയും നിരന്തരമായുള്ള ആക്രമണങ്ങൾക്ക് ശേഷം ജുനാഗഡ് ഗുജറാത്ത് സുൽത്താൻ ഭരണത്തിൻ കീഴിലായി.ഇതിന്റെ പ്രത്യാഘാതങ്ങളിൽ നിന്നും രക്ഷനേടാനായി അദ്ദേഹത്തിൻ മംഗ്രോളിലേയ്ക്ക് പോകേണ്ടി വന്നു. അവിടെ വെച്ച് 66ാം വയസ്സിൽ പരമാത്മാവിൽ വിലയം പ്രാപിച്ചു.

"https://ml.wikipedia.org/w/index.php?title=നരസിംഹ്_മേത്ത&oldid=3909213" എന്ന താളിൽനിന്ന് ശേഖരിച്ചത്