നമീബിയയിലെ വിദ്യാഭ്യാസം 10 വർഷത്തേയ്ക്ക് 6 വയസുമുതൽ 16 വയസുവരെ നിർബന്ധിതമാണ്.[1] നമീബിയയിൽ ഏതാണ്ട് 1500 സ്കൂളുകൾ ഉണ്ട്. അവയിൽ എതാണ്ട്, 100 സ്കൂളുകൾ സ്വകാര്യവിദ്യാലയങ്ങൾ ആണ്.[2] ഭരണഘടനയനുസരിച്ച് വിദ്യാഭാസം സൗജന്യമാണെങ്കിലും കുടുംബങ്ങൾക്ക് യൂണിഫോമിനും പഠനൊപകരണങ്ങൾക്കും പുസ്തകങ്ങൾക്കും താമസസൗകര്യത്തിനും സ്കൂളിന്റെ വികസനത്തിനും പണം നൽകേണ്ടതുണ്ട്.

വിദ്യാഭ്യാസ തന്ത്രങ്ങൾ

തിരുത്തുക

സ്വാതന്ത്ര്യത്തിനു മുമ്പ്

തിരുത്തുക

നമീബിയയുടെ സ്വാതന്ത്ര്യത്തിനു മുമ്പ് അവിടെ ഭരിച്ചിരുന്ന സർക്കാർ വർണ്ണവിവേചനത്തെ അനുകൂലിച്ചിരുന്നതിനാൽ ആ നയം പിന്തുടരുന്ന കാര്യങ്ങളാണു വിദ്യാഭ്യാാസരംഗത്തു നടപ്പിലാക്കിയിരുന്നത്. അതിനാൽ സാമൂഹയമായതും സാമ്പത്തിക്ലമായതുമായ വികസനം മുരടിക്കുകയാണുണ്ടായത്. അതിനാൽ രാജ്യം വംശീയമായ വിഭജനം നേരിട്ടു. രാജ്യസമ്പത്തിന്റെ വിതരണവും അതുവഴി വിദ്യാഭ്യാസ വികസനവും തകർന്നു.[3]

സ്വാതന്ത്ര്യത്തിനുശേഷം

തിരുത്തുക

സ്വാതന്ത്ര്യത്തിനുശേഷം വന്ന പുതിയ സർക്കാർ വിദ്യാഭ്യാസ ഭരണത്തിനായി ഒരു പൊതു സംവിധാനം ഏർപ്പെടുത്തി. ഇപ്പോൾ, നമീബിയ അതിന്റെ ബജറ്റിന്റെ 20% ആണ് വിദ്യാഭ്യാസത്തിനായി ചിലവിടുന്നത്. ഇത് നമീബിയയുടെ ജി ഡി പിയുടെ 6 മുതൽ 7 ശതമാനം വരും. ഇത്തരത്തിൽ ഇത്രവലിയ തുക വിദ്യാഭ്യാസത്തിനായി ചിലവിടുന്ന ലോകത്തെ 3-4 രാജ്യങ്ങളിലൊന്നാണ് നമിബിയ. നമീബിയ ക്വാളിഫിക്കേഷൻസ് അതോറിറ്റിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അക്രഡിറ്റേഷൻ നൽകുന്നത്. ഈ സ്ഥാപനം യോഗ്യതാനിർണ്ണയം നടത്തുന്നു. അതുവഴി നമീബിയയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും വിദേശത്തു പഠിച്ചു തിരിച്ചുവന്ന വിദ്യാർത്ഥികൾക്കും അവരുടെ യോഗ്യതകൾ പരിശോധിച്ച് അംഗീകാരം നൽകുന്നു.[4]

നമീബിയയിലെ എല്ലാ സർക്കാർ സ്കൂളുകളിലെയും പ്രാഥമികവിദ്യാഭ്യാസം 2013 മുതൽ സൗജന്യമാണ്,[5] 2016 മുതൽ സെക്കണ്ടറി വിദ്യാഭ്യാസവും സൗജന്യമാക്കിയിട്ടുണ്ട്.[6] തൃതീയ വിദ്യാഭ്യാസത്തിനു ഫീസുണ്ട്. കുട്ടികളെ ഉപദ്രവകരമായ രീതിയിൽ ശിക്ഷിക്കുന്നത് കുറ്റകരമാണ്.[7]

വിദ്യാഭ്യാസഘട്ടങ്ങൾ

തിരുത്തുക

പ്രി-പ്രൈമറി വിദ്യാഭ്യാസം

തിരുത്തുക

പ്രാഥമികവിദ്യാഭ്യാസം

തിരുത്തുക

സെക്കണ്ടറി വിദ്യാഭ്യാസം

തിരുത്തുക

തൃതീയ വിദ്യാഭ്യാസം

തിരുത്തുക

സർവ്വകലാശാലകളും കോളജുകളും

തിരുത്തുക

തൊഴിലധിഷ്ടിത വിദ്യാഭ്യാസം

തിരുത്തുക
 
Namibian plumbing students

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക

1997ൽ പ്രാഥമിക വിദ്യാലയങ്ങളിൽ ഏതാണ്ട് മുഴുവൻ കുട്ടികളും ചേർന്നു. ബാലവേലക്കാരായ6 മുതൽ 16 വയസുവരെയുള്ള കുട്ടികളിൽ 80% കുട്ടികളും അവർ വേല ചെയ്തുകൊണ്ടിരിക്കുമ്പോൾ തന്നെ സ്കൂളുകളിൽ ചേർന്ന് പഠിച്ചുകൊണ്ടിരിക്കുന്നു. 1998ലെ കണക്കുപ്രകാരം, 400,325 കുട്ടികൽ പ്രാഥമിക സ്കൂളുകളിൽ പഠിച്ചിരുന്നു. 115,237 കുട്ടികളായിരുന്നു സെക്കണ്ടറി സ്കൂളുകളിൽ പഠിച്ചിരുന്നത്. 32.1 ആണ് നമീബിയയിലെ അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം. വിദ്യാഭ്യാസത്തിനായി ജി ഡി പിയുടെ 8% ചിലവഴിക്കുന്ന രാജ്യമാണ് നമീബിയ.[8]

2011ൽ നമിബിയയിലെ വിദ്യാഭ്യാസമെഖലയിൽ ഏതാണ്ട് 600,000 കുട്ടികളാണുണ്ടായിരുന്നത്. അതിൽ, 174,000 പേരാണ് സീനിയർ സെക്കണ്ടറി സ്കൂളുകളിൽ പഠിക്കുന്നത്. 10,000ൽത്താഴെ കുട്ടികളേ പ്രീ-പ്രൈമറിയിൽ പോകുന്നുള്ളു.[9] അദ്ധ്യാപകരാകട്ടെ ആവശ്യത്തിനു വിദ്യാഭ്യാസമില്ലാത്തവരാണ് ഇവിടെയുള്ളത്. അവർക്ക് പ്രത്യേക ട്രൈനിങ് ഒന്നും ലഭിക്കുന്നില്ല. സ്കൂളുകൾ പ്രതീക്ഷയിൽനിന്നും വളഎത്താണ നിലവാരമാണു കാണിക്കുന്നത്. അതിനാൽ, കൊഴിഞ്ഞുപോക്കിന്റെ അളവ് കൂടുതലാണ്. വെറും 12% ത്തിൽ താഴെ കുട്ടികളേ ഉന്നത വിദ്യാഭ്യാസത്തിനു പോകുന്നുള്ളു. ആവ്ശ്യമായ തൊഴിൽ പരിശീലനസ്കൂളുകളോ സാങ്കേതിക സ്ഥാപനങ്ങളോ സർവ്വകലാശാലകളോ ഈ രാജ്യത്ത് ഇല്ലാത്തതാണ് കാരണം.[10]

  1. "Namibia". United States Department of Labor. Archived from the original on 2008-09-05. Retrieved 2008-08-04. This article incorporates text from this source which is in the public domain.
  2. Fischer,G. "The Namibian Educational System" (PDF). Friedrich Ebert Stiftung Windhoek, Namibia. Archived from the original (PDF) on 2011-07-26. Retrieved 2010-09-27.
  3. "Namibia Africa: Strategic Objectives: Quality Primary Education". United States Agency for International Development. 2008-08-26. Archived from the original on 2008-08-16. Retrieved 2008-08-04. This article incorporates text from this source which is in the public domain.
  4. "NQA:: History". Namibia Qualifications Authority. Archived from the original on 24 August 2012. Retrieved 1 November 2012.
  5. "Free Primary Education from 2013". Government of Namibia. 20 December 2012. Archived from the original on 2017-01-17. Retrieved 2017-10-29.
  6. "Free secondary education in 2016 – Hanse-Himarwa". New Era. 10 November 2015. Archived from the original on 2018-07-08. Retrieved 2017-10-29. {{cite news}}: More than one of |work= and |newspaper= specified (help)More than one of |work= ഒപ്പം |newspaper= specified (സഹായം)
  7. Menges, Werner (6 September 2016). "School beatings ruled illegal". The Namibian. p. 3. {{cite news}}: More than one of |work= and |newspaper= specified (help)More than one of |work= ഒപ്പം |newspaper= specified (സഹായം)
  8. "Namibia – Education". Encyclopedia of Nations.
  9. Sasman, Catherine (28 June 2011). "Education under spotlight". The Namibian. Archived from the original on 2012-05-31. Retrieved 2017-10-29. {{cite news}}: More than one of |work= and |newspaper= specified (help)More than one of |work= ഒപ്പം |newspaper= specified (സഹായം)
  10. Sasman, Catherine (28 June 2011). "Quality, shortages, and concerns of teachers". The Namibian. Archived from the original on 2012-05-31. Retrieved 2017-10-29. {{cite news}}: More than one of |work= and |newspaper= specified (help)More than one of |work= ഒപ്പം |newspaper= specified (സഹായം)