ഓസ്ട്രേലിയയിലെ തലസ്ഥാനപ്രദേശത്തിന്റെ തെക്ക്-പടിഞ്ഞാറായി, ന്യൂ സൗത്ത് വെയിൽസിലെ കോസിയൂസ്കോ ദേശീയോദ്യാനവുമായി അതിർത്തി പങ്കിടുന്ന സംരക്ഷിതപ്രദേശമാണ് നമാദ്ഗി ദേശീയോദ്യാനം. ഇത് കാൻബെറയിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ തെക്കു-പടിഞ്ഞാറായി സ്ഥിതിചെയ്യുന്നു. ഓസ്ട്രേലിയൻ തലസ്ഥാന പ്രദേശത്തിന്റെ വിസ്തീർണ്ണത്തിന്റെ ഏകദേശം 46% ശതമാനം വരും. [3]

നമാദ്ഗി ദേശീയോദ്യാനം
Australian Capital Territory
നമാദ്ഗി ദേശീയോദ്യാനം is located in Australian Capital Territory
നമാദ്ഗി ദേശീയോദ്യാനം
നമാദ്ഗി ദേശീയോദ്യാനം
Nearest town or cityCanberra
നിർദ്ദേശാങ്കം35°31′37″S 148°56′46″E / 35.52694°S 148.94611°E / -35.52694; 148.94611
സ്ഥാപിതം1984[1]
വിസ്തീർണ്ണം777.80 km2 (300.3 sq mi)[2]
Managing authoritiesTerritory & Municipal Services
Websiteനമാദ്ഗി ദേശീയോദ്യാനം
See alsoAustralian Capital Territory
protected areas

പകിട്ടേറിയ ഗ്രാനൈറ്റ് പർവ്വതങ്ങളോടെയുള്ള ഓസ്ട്രേലിയൻ ആൽപ്സ് പർവ്വതനിരയുടെ വടക്കൻ ഭാഗത്തെ ഈ ദേശീയോദ്യാനം സംരക്ഷിക്കുന്നു. ഇതിലെ ആവാസവ്യവസ്ഥകൾ മഞ്ഞ് മൂടിയ വനങ്ങൾക്കിടയിലുള്ള പുല്ല് വളർന്നു നിൽക്കുന്ന സമതലങ്ങൾ മുതൽ ആൽപ്പൈൻ മൈതാനങ്ങൾ വരെയുള്ളവ ഉൾപ്പെടുന്നു. ഈസ്റ്റേൺ ഗ്രേ കങ്ഗാരുകൾ, വല്ലബികൾ, വോമ്ബാറ്റുകൾ, മാഗ്പികൾ, റോസെല്ലകൾ, റെവനുകൾ തുടങ്ങി സാധാരണ കാണപ്പെടുന്ന ജീവികൾ ഉൾപ്പെടുന്ന ഇവിടുത്തെ ജീവസമ്പത്ത് വ്യത്യസ്തമാണ്. കാൻബറയ്ക്ക് ആവശ്യമുള്ള ജലത്തിന്റെ ഏകദേശം 85% ദേശീയോദ്യാനത്തിലെ ജലസംഭരണമേഖല നൽകുന്നു.

ഈ ദേശീയോദ്യാനം ഐ. യു. സി. എന്നിന്റെ കാറ്റഗറി 2 ൽപ്പെടുന്ന സംരക്ഷിതപ്രദേശമായി വർഗ്ഗീകരിച്ചിരിക്കുന്നു. [2]

ചിത്രശാല

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-05-02. Retrieved 2017-06-11.
  2. 2.0 2.1 "Terrestrial Protected Areas in ACT (2014) (see 'DETAIL' tab)". CAPAD 2014. Australian Government - Department of the Environment. 2014. Retrieved 15 September 2015.
  3. "Namadgi National Park". Australian Alps National Parks. Commonwealth of Australia. Retrieved 29 January 2010.
"https://ml.wikipedia.org/w/index.php?title=നമാദ്ഗി_ദേശീയോദ്യാനം&oldid=3909208" എന്ന താളിൽനിന്ന് ശേഖരിച്ചത്