നബാരുൺ ഭട്ടാചാര്യ

ഇന്ത്യന്‍ എഴുത്തുകാരന്‍

ബംഗാളി നോവലിസ്റ്റും പത്രാധിപരുമായിരുന്നു നബാരുൺ ഭട്ടാചാര്യ (23 ജൂൺ 1948 – 31 ജൂലൈ 2014). 1994 ൽ പ്രസിദ്ധീകരിച്ച ഹെർബർട്ട് പ്രശസ്ത കൃതിയാണ്.

നബാരുൺ ഭട്ടാചാര്യ
ജനനം(1948-06-23)23 ജൂൺ 1948
ബഹരാംപൂർ, പശ്ചിമ ബംഗാൾ
മരണം31 ജൂലൈ 2014(2014-07-31) (പ്രായം 66)
കൊൽക്കത്ത, ഇന്ത്യ
തൊഴിൽപത്രാധിപർ, സാഹിത്യകാരൻ
ഭാഷബംഗാളി
ശ്രദ്ധേയമായ രചന(കൾ)ഹെർബർട്ട് (1994)
അവാർഡുകൾബംഗാളി സാഹിത്യ അക്കാദമി പുരസ്കാരം
ബന്ധുക്കൾബിജോൻ ഭട്ടാചാര്യ (അച്ഛൻ)
മഹാശ്വേത ദേവി (അമ്മ)

ജീവിതരേഖ

തിരുത്തുക

‘ഇപ്റ്റ’യുടെ സ്ഥാപകരിൽ ഒരാളും പ്രശസ്ത നാടകകൃത്തുമായ ബിജോൻ ഭട്ടാചാര്യയുടെയും മഹാശ്വേത ദേവിയുടെയും മകനായി ബഹരാംപൂരിൽ ജനിച്ചു.[1] കൽക്കട്ട സർവകലാശാലയിൽ നിന്ന് ഭൂമിശാസ്ത്രത്തിൽ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടി. ഏഷ്യയിലെയും യൂറോപ്പിലെയും സാഹിത്യരചനകളുടെ പരിഭാഷയ്ക്ക് ഊന്നൽ കൊടുക്കുന്ന 'ഭാഷാബന്ധൻ' എന്ന പ്രസിദ്ധീകരണം ഏറെ നാൾ നടത്തി.

മാജിക്കൽ റിയലിസത്തിന്റെ മേമ്പൊടിയോടെ നബാരുൺ സൃഷ്ടിച്ച 'ഫ്യാതാരു' എന്ന പ്രത്യേകതരം കഥാപാത്രങ്ങൾ വായനക്കാരെ ഏറെ ആകർഷിച്ചു.[2] നബാരുണിന്റെ പുസ്തകത്തെ ആസ്പദമാക്കി സുമൻ മുഖോപാദ്ധ്യായ സംവിധാനം ചെയ്ത 'കാങ്ങാൽ മാൽഷാത്' (പാവപ്പെട്ടവന്റെ യുദ്ധവിലാപം) എന്ന സിനിമ മമതാ ബാനർജിയെ വിമർശിക്കുന്നെന്നു പറഞ്ഞ് ബംഗാൾ സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചിരുന്നു.[3] .

2014 ജൂലൈ 31 ന് മൂത്രാശയ അർബുദബാധിതനായി മരണപ്പെട്ടു..[4]

  • കാങ്ങാൽ മാൽഷാത് (2003)
  • ഹെർബർട്ട് (1994)
  • ലുബ്ധക് 2006
  • 'എയ് മൃത്യു ഉപത്യോക ആമാർ ദേശ് നാ'(ഈ മരണത്തിന്റെ താഴ്‌വര എന്റെ നാടല്ല കവിതാസമാഹാരം), 2004
  • ഫ്യാതാരുർ കുംഭിപാക്

പുരസ്കാരങ്ങൾ

തിരുത്തുക
  • ബംഗാളി സാഹിത്യ അക്കാദമി പുരസ്കാരം
  1. Kartik Chandra Dutt (ed.) (1999). Who's who of Indian Writers, 1999: A-M. Sahitya Akademi. p. 164. ISBN 81-260-0873-3. {{cite book}}: |author= has generic name (help)
  2. "മഹാശ്വേതാ ദേവിയുടെ മകൻ ബാരുൺ ഭട്ടാചാര്യ". www.mathrubhumi.com. Archived from the original on 2014-08-02. Retrieved 2 ഓഗസ്റ്റ് 2014.
  3. "മമതയെ വിമർശിക്കുന്ന സിനിമയ്ക്ക് ബംഗാളിൽ നിരോധനം". www.janmabhumidaily.com. Archived from the original on 2019-12-20. Retrieved 1 ഓഗസ്റ്റ് 2014.
  4. "Radical Bengali writer Nabarun Bhattacharya dies at 66 - IBNLive". Ibnlive.in.com. Archived from the original on 2014-08-10. Retrieved 2014-07-31.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നബാരുൺ_ഭട്ടാചാര്യ&oldid=4092789" എന്ന താളിൽനിന്ന് ശേഖരിച്ചത്