നന്മ നിറഞ്ഞവളേ സ്വസ്തി (പുസ്തകം)


സിസ്റ്റർ മേരിചാണ്ടി എഴുതിയ മലയാള പുസ്തകമാണ് നന്മ നിറഞ്ഞവളേ സ്വസ്തി. കൈരളി ബുക്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

പുസ്തകത്തിൽ

തിരുത്തുക

കന്യാസ്ത്രീ മഠങ്ങളിലും മനസ്സുകളിലും മറഞ്ഞുകിടക്കുന്ന യാഥാർഥ്യങ്ങളാണ് പുസ്തകത്തിൽ അവതരിപ്പിക്കപ്പെടുന്നതെന്ന് അതിന്റെ പ്രകാശനം നിർവഹിച്ച നോവലിസ്റ്റ്, സി.വി. ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടിട്ടുണ്ട്.[1] കത്തോലിക്കാ സഭയിൽ സ്ത്രീ-പുരുഷ അസമത്വത്തെക്കുറിച്ച് പരാതിപറയുന്ന ഗ്രന്ഥകാരി, അച്ചൻമാരുടെ ആഗ്രഹത്തിന് കന്യാസ്ത്രീകൾ വിധേയരാവണമെന്നത് ഒരു അലിഖിത നിയമമാണെന്നും, ബന്ധപ്പെട്ടവരോട് പരാതി പറഞ്ഞാൽ ഒറ്റപ്പെടുത്തലാവും ഫലമെന്നും ആരോപിക്കുന്നു. ഇരുപതാം വയസ്സിൽ തന്നെ ഒരു പുരോഹിതൻ പീഡിപ്പിക്കാൻ ശ്രമിച്ചു... തുടങ്ങി സിസ്റ്ററിന്റെ ഓർമ്മക്കുറിപ്പുകളാണ് പുസ്തകത്തിൽ. പതിമൂന്നാം വയസ്സിൽ കന്യാസ്ത്രീയാവാനുള്ള മോഹം കൊണ്ട് വീട് വിട്ടിറങ്ങി മഠത്തിൽ ചേർന്നു. എന്നാൽ സർവ്വ ആഡംബരങ്ങളും ഉപേക്ഷിച്ച് യേശുവിന്റെ മണവാട്ടിയായി മറ്റുള്ളവർക്ക് സേവനം ചെയ്യാനുള്ള ആഗ്രഹത്താൽ മഠത്തിലെത്തിയ തനിയ്ക്ക് അവിടെ നേരിടേണ്ടി വന്നത് തിക്താനുഭവങ്ങളാണെന്ന് സിസ്റ്റർ പുസ്തകത്തിൽ പറയുന്നു.

  1. മാതൃഭൂമി.കോം വാർത്ത Archived 2012-05-04 at the Wayback Machine.