അക്ഷരങ്ങൾ ഉപയോഗിച്ച് ഏട് നമ്പർ രേഖപ്പെടുത്താൻ താളിയോലകളിലും ചെപ്പേടുകളിലും ഉപയോഗിച്ചിരുന്ന ഒരു സംഖ്യാസമ്പ്രദായമാണ് നന്നാദി.[1] 1, 2 എന്നീ സംഖ്യകളെ സൂചിപ്പിക്കാൻ ന, ന്ന എന്നീ സൂചകങ്ങൾ ഉപയോഗിക്കുന്നതിനാലാണ് ഈ പേര് വന്നത്.

തിരുവല്ല ചെപ്പേടിൽ നിന്നുള്ള ഭാഗം. 31 എന്ന ഏട് സൂചിപ്പിച്ചിരിക്കുന്നു

നന്നാദിയിലെ സംഖ്യകൾ താഴെക്കാണുന്ന സൂത്രവാക്യത്തെ അടിസ്ഥാനമാക്കിയതാണ്

ന-ന്നാ-ന്യ-ഷ്ക-ഝ്ര-ഹാ-ഗ്ര-പ്ര-ദ്രേ-മ

ഥ-ലി(ല)-പ്ത-ബ-ത്ര(ത്രു)-ത്രി-ച-ണ-ഞ

ആദ്യവരിയിലെ അക്ഷരങ്ങൾക്ക് യഥാക്രമം 1 മുതൽ 10 വരെയും രണ്ടാം വരിയിലെ അക്ഷരങ്ങൾക്ക് 20, 30 എന്നിങ്ങനെ 100 വരെയുമുള്ള മൂല്യമാണ് ഉള്ളത്.[2]

സംഖ്യകൾ തിരുത്തുക

സംഖ്യ സൂചകം സംഖ്യ സൂചകം സംഖ്യ സൂചകം സംഖ്യ സൂചകം
1 11
21
31
2 ന്ന 12
ന്ന
22
ന്ന
32
ന്ന
3 ന്യ 13
ന്യ
23
ന്യ
33
ന്യ
4 ഷ്ക്ര 14
ഷ്ക്ര
24
ഷ്ക്ര
34
ഷ്ക്ര
5 ഝ്ര 15
ഝ്ര
25
ഝ്ര
35
ഝ്ര
6 16
26
36
7 ഗ്ര 17
ഗ്ര
27
ഗ്ര
37
ഗ്ര
8 പ്ര 18
പ്ര
28
പ്ര
38
പ്ര
9 ദ്രെ 19
ദ്രെ
29
ദ്രെ
39
ദ്രെ
10 20 30 40 പ്ത

അവലംബം തിരുത്തുക

  1. സാം, എൻ (2010). കേരളത്തിലെ പ്രാചീനലിപിമാതൃകകൾ. തിരുവനന്തപുരം: കേരള സംസ്ഥാന ആർക്കൈവ്സ്. p. 72.
  2. മംഗലം, എസ് ജെ (1997). പ്രാചീനഭാരതീയലിപിശാസ്ത്രവും മലയാളലിപിയുടെ വികാസവും. p. 99.
"https://ml.wikipedia.org/w/index.php?title=നന്നാദി&oldid=3515890" എന്ന താളിൽനിന്ന് ശേഖരിച്ചത്