തിരുവനന്തപുരം കോർപ്പറേഷന്റെ മേയറായിരുന്നു നന്ദൻകോട്‌ കരുണാകരൻ.

ശാന്തി കവാടം എന്ന പേരിൽ ഇന്ന്‌ അറിയപ്പെടുന്ന ശ്മശാനം സ്വകാര്യ വ്യക്തിയുടെ കൈവശമിരുന്ന ഭൂമി കോർപ്പറേഷൻ ഏറ്റെടുത്തത്‌ ഇദ്ദേഹത്തിന്റെ നെതൃത്വത്തിലാണ്‌. ഇദ്ദേഹം മേയറായിരുന്ന മേയറായിരുന്ന 1972-73 കാലഘട്ടത്തിലാണ്‌[1] തൈക്കാട്‌ ശ്മശാനം ഉൾപ്പെടെ വികസന രംഗത്ത്‌ പല മാറ്റങ്ങളും വന്നു. രണ്ട്‌ തവണ കരുണാകരൻ തിരുവനന്തപുരം നഗരസഭയിൽ കൗൺസിലറായിരുന്നു. ഒരു തവണ മേയറും. സി പി ഐ ക്ക്‌ തലസ്ഥാന നഗരസഭയിൽ ആദ്യമായി മേയറെ കിട്ടുന്നത്‌ കരുണാകരണിലൂടെയായിരുന്നു. പിന്നീടു മാക്സ്വെല്ലും സി പി ഐ ടിക്കറ്റിൽ മൽസരിച്ച്‌ മേയറായി.

ട്രേഡ്‌ യൂണിയൻ രംഗത്തും പാർട്ടി പ്രവർത്തനത്തിലും കണിയാപുരം രാമചന്ദ്രനൊപ്പമാണ് പ്രവർത്തിച്ചിരുന്നത്‌. തൊഴിൽ നിയമങ്ങളെക്കുറിച്ച്‌ ആഴത്തിലുള്ള അറിവുണ്ടായിരുന്നതിനാൽ ട്രേഡ്‌ യൂണിയൻ രംഗത്തു ശോഭിക്കാൻ അദ്ദേഹത്തിനായി. മുൻ മന്ത്രി വദരാജൻ നായർക്കൊപ്പം ട്രേഡ്‌ യൂണിയൻ രംഗത്തു പ്രവർത്തിച്ച പരിചയവും കരുണാകരനുണ്ട്‌.

1962-ൽ അഭിഭാഷകനായി പ്രാക്ടീസ്‌ ആരംഭിച്ച ശേഷമാണ്‌ രാഷ്ട്രീയ പ്രവർത്തന രംഗത്തേക്കു കരുണാകരൻ എത്തുന്നത്‌. 90-കളുടെ മധ്യത്തോടെ സജീവ രാഷ്ട്രീയത്തിൽ നിന്നു മാറുമ്പോൾ സി പി ഐ ജില്ലാ എക്സിക്യൂട്ടീവ്‌ അംഗമായിരുന്നു. ദീർഘകാലം എ ഐ ടി യു സി ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. ആദ്യകാല ഹൈക്കോടതി ബെഞ്ച്‌ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്‌. ടൈറ്റാനിയം എംപ്ലോയീസ്‌ യൂണിയൻ, റബർ വർക്സ്‌ എംപ്ലോയീസ്‌ യൂണിയൻ, ഷോപ്സ്‌ ആൻഡ്‌ എസ്റ്റാബ്ലിഷ്മെന്റ്‌ എംപ്ലോയീസ്‌ യൂണിയൻ, ചെത്തു തൊഴിലാളി യൂണിയൻ, ഹാൻഡ്‌ ക്രാഫ്റ്റ്സ്‌ എംപ്ലോയീസ്‌ യൂണിയൻ തുടങ്ങി ഒട്ടേറെ യൂണിയനുകളുടെ അമരക്കാരനായിരുന്നു.

കുടുംബം

തിരുത്തുക

ആരോഗ്യ വകുപ്പ്‌ റിട്ടയർ ഡപ്യൂട്ടി ഡയറക്ടർ വിജയ നായരാണ്‌ ഭാര്യ.മക്കൾ ,ഡോ മനോജ്‌ ശങ്കർ,അഡ്വ.വിനോദ്‌ ശങ്കർ. 2013 നവംബർ 20നു അന്തരിച്ചു. [2]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-07-10. Retrieved 2015-06-11.
  2. 2013 നവംബർ 22 മലയാള മനോരമ ദിനപത്രം പേജ്‌ 4
"https://ml.wikipedia.org/w/index.php?title=നന്ദൻകോട്‌_കരുണാകരൻ&oldid=3634996" എന്ന താളിൽനിന്ന് ശേഖരിച്ചത്