നന്ദ് ലാൽ
മാസ്റ്റർ നന്ദ് ലാൽ ( ഹിന്ദി : मास्टर नंद लाल; 1 ജനുവരി 1887 - ഏപ്രിൽ 17, 1959) എന്നുമറിയപ്പെടുന്ന ജരൻവാലയിലെ നന്ദ്ലാൽ, ഇന്ത്യയുടെ സ്വാതന്ത്ര്യസമര സേനാനിയും രാഷ്ട്രീയ നേതാവുമായിരുന്നു. കിഴക്കൻ പഞ്ചാബിൽ നിന്നുള്ള ഇന്ത്യൻ ഭരണഘടനാ സമിതിയിലെ അംഗമായിരുന്നു നന്ദ് ലാൽ.
നന്ദ് ലാൽ | |
---|---|
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Maghiana, Jhang, Punjab, Pakistan | 1 ജനുവരി 1887
മരണം | 17 ഏപ്രിൽ 1959 | (പ്രായം 72)
ദേശീയത | Indian |
രാഷ്ട്രീയ കക്ഷി | Indian National Congress |
മാതാപിതാക്കൾ |
|
അൽമ മേറ്റർ | KGC Hindu High School, Jhang, Pakistan |
Master Nand Lal | |
---|---|
Assembly Member for East Punjab | |
ആദ്യകാലം
തിരുത്തുക1887 ലാണ് നന്ദ് ലാൽ ജനിച്ചത്. പിതാവ് ശ്രീ കല റാം, ശ്രീമതി രാമി ബായി എന്നിവരുടെ ഏക മകനായിരുന്നു. അദ്ദേഹത്തെക്കാൾ 6-7 വയസ്സ് ഇളയ സഹോദരിമാർ അദ്ദേഹത്തിനുണ്ടായിരുന്നു. 1899-ൽ പഞ്ചാബിലെ ഫസിൽക, ഫിറോസ്പൂർ ജില്ലകളിൽ ഒരു കലാസ്വാദക എഴുത്തുകാരനായി കലാം റാം ജോലിചെയ്തു. 1899-ൽ ലാലിന് 12 വയസ്സുള്ളപ്പോഴായിരുന്നു അന്ത്യം.
പിതാവിന്റെ മരണത്തിനുശേഷം നന്ദയുടെ അമ്മ ശ്രീമതി രാമ ബായിയുടെയും അവരുടെ മറ്റു രണ്ടുകുട്ടികളുടെയും സംരക്ഷണം നന്ദ് ലാലിനായി. 1904-ൽ പാകിസ്താനിലെ ഝാംഗിലെ കെജിസി ഹിന്ദു ഹൈസ്കൂളിൽ നിന്ന് 10-ാം ക്ലാസ് പരീക്ഷ പാസ്സായി. അതിനുശേഷം ലൈയാൽപൂറിലെ ഡപ്യൂട്ടി കമ്മീഷണറുടെ ഓഫീസിൽ ഗുമസ്തനായി നിയമിക്കപ്പെട്ടു. അമ്മാവൻ ഇതിനകം റവന്യൂ വകുപ്പിൽ ജോലിചെയ്യുകയായിരുന്നു. എന്നിരുന്നാലും, അഴിമതി നടക്കുന്നതിനാൽ നന്ദ് ഉടൻ തന്നെ രാജിവെച്ചു.. ഷാഹ്പൂരിൽ പരാതി എഴുതുന്ന എഴുത്തുകാരനാകാൻ അദ്ദേഹം തയ്യാറായി. അതിന്റെ പരീക്ഷ പാസ്സാകുകയും ഒരു പരാതി എഴുത്തുകാരനായി, ഭാൽവാൾ പട്ടണത്തിൽ തന്റെ ജോലി ആരംഭിച്ചു.
അവലംബം
തിരുത്തുക- Congress Hand-book by Indian National Congress. All India Congress Committee - 1946 - Page 10
- Debates: Official report by Punjab (India). Legislature. Legislative Assembly - 1960
- Unsung Torch Bearers: Punjab Congress Socialists in Freedom ...by K. L. Johar - 1991
- Parliament of India Who's who - 1950 - Page 76
- Devi Lal: A Critical Appraisal by Jugal Kishore Gupta - 1997- Page 93
- Young India by Mahatma Gandhi - 1930- Volume 12 - Page 296
- Indian Annual Register - Volume 1 -1939- Page 305
- Punjab Through the Ages -2007- Page 373
- Early Aryans to Swaraj by S.R. Bakshi, S.G - 2005- Page 385
- Dr. Satyapal, the hero of freedom movement in the Punjab by Shailja Goyal - 2004- Page 197
- Civil Disobedience Movement in the Punjab: 1930 - 34 - by D. R. Grover - 1987 Page 306
- Struggle for independence: Indian freedom fighters. Jawahar Lal Nehru by Shiri Ram Bakshi - 1992
- History Of Indian National Congress (1885–2002) by Deep Chand Bandhu - 2003- Page 114
- Evidence Taken Before the Disorders Inquiry Committee by India. Disorders Inquiry Committee - 1920