ഇന്ത്യയിലെ പ്രമുഖ മനുഷ്യാവകാശ അഭിഭാഷകയും പത്രപ്രവർത്തകയും ഫെമിനിസ്റ്റും എഴുത്തുകാരിയുമാണ്‌ നന്ദിത ഹക്സർ. നാഗാ പ്രദേശത്ത് മനുഷ്യാവകാശ ലംഘനം നടത്തി എന്ന് ആരോപിക്കപ്പെടുന്ന ഇന്ത്യൻ സൈന്യത്തിനെതിരെ എടുത്ത നിലപാടിലൂടെയും, ഇന്ത്യാ ഗവൺ‌മെന്റിന്റെ നിലപാടിൽ നിന്ന് വ്യത്യസ്തമായി ബർമ്മയിലെ ജനാധിപത്യ പോരാട്ടങ്ങളെ പിന്തുണച്ചതിലൂടെയും , ഇന്ത്യൻ പാർലമെന്റ് ആക്രമണകേസിൽ പ്രതിചേർക്കപ്പെട്ട് വിചാരണചെയ്യപ്പെടുകയും പിന്നീട് നിരപരാധിയാണെന്ന് വിധിച്ച് കോടതി വെറുതെ വിടുകയും ചെയ്ത എസ്.എ.ആർ. ഗീലാനിയുടെ അഭിഭാഷക എന്ന നിലയിലൊക്കെ ഹക്സർ വാർത്തയിൽ ഇടം നേടി. [1][2][3][4][5]

1955 ലാണ്‌ നന്ദിത ഹക്സറുടെ ജനനം. മിരിണ്ട ഹൗസ്, ഡൽഹി സ്കൂൾ ഓഫ് എകണോമിക്സ് എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം നേടി. സോഷ്യാളജിയായിരുന്നു പഠനവിഷയം. ഇക്കാലത്തു തന്നെ ഫെമിനിസ്റ്റ് പ്രസ്ഥാനവുമായും നക്സ്‌ലൈറ്റ് പ്രവർത്തനങ്ങളുമായും ബന്ധപ്പെട്ടു പ്രവർത്തിച്ചു.[4] കലാലയ പഠനശേഷം ഇന്ത്യൻ എക്സ്പ്രസ്സിൽ ചേർന്നു. 1974 ൽ ലണ്ടനിലേക്ക് പോയി. പിന്നീട് ഇന്ത്യയിലേക്ക് മടങ്ങി ജെ.എൻ.യുവിൽ തന്റെ തുടർ പഠനത്തിനായി ചേർന്നു.[4]

  1. http://timesofindia.indiatimes.com/India/We-want-life-term-for-Afzal/articleshow/2214689.cms
  2. http://news.bbc.co.uk/2/hi/7013975.stm
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-10-04. Retrieved 2010-09-15.
  4. 4.0 4.1 4.2 "ആർക്കൈവ് പകർപ്പ്". Archived from the original on 2014-01-08. Retrieved 2010-09-15.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2010-09-15.
"https://ml.wikipedia.org/w/index.php?title=നന്ദിത_ഹക്സർ&oldid=3805435" എന്ന താളിൽനിന്ന് ശേഖരിച്ചത്