നേപ്പാളി ചെറുകഥാകൃത്തും എഴുത്തുകാരനുമാണ് നന്ദാ ഹൻഖിം. 'സത്താ ഗ്രഹൺ' എന്ന ചെറുകഥാ സമാഹാരത്തിന്റെ രചനയ്ക്ക് 2014 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.[1]

നന്ദാ ഹൻഖിം
ജനനം
ദേശീയതഇന്ത്യൻ
തൊഴിൽഅദ്ധ്യാപകൻ, നേപ്പാളി സാഹിത്യകാരൻ

ജീവിതരേഖ

തിരുത്തുക

ഹീരാലാലിന്റെയും രാധാറായിയുടെയും മകനാണ്. ഡാർജലിംഗ്സർക്കാർ കലാലയത്തിൽ നിന്ന് ബിരുദം പൂർത്തിയാക്കി. ഉപന്യാസം, ചെറുകഥ, കവിത, നാടകം, കുട്ടികൾക്കുള്ള കഥകൾ എന്നീ മേഖലകളിലായി പതിന്നാറോളം രചനകൾ പ്രസിദ്ധീകരിച്ചു. 1964 ൽ പ്രസിദ്ധീകരിച്ച ലാസ് ആണ് ആദ്യ നോവൽ. കഹി അദ്യാരോ കഹി ഉജ്ജലോ(Kahi Adhyaro Kahi Ujjyalo -1988 ) എന്ന സിനിമക്ക് തിരക്കഥയെഴുതി.[2]

പുരസ്കാരങ്ങൾ

തിരുത്തുക
  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2014[3]
  • നേപ്പാളി സാഹിത്യസൻസ്താൻ പുരസ്കാർ
  • രത്നശ്രീ പുരസ്കാർ
  • റേഡിയോ നാട്യ പുരസ്കാർ(1993)
  1. http://www.mangalam.com/print-edition/india/263562
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-16. Retrieved 2014-12-29.
  3. http://sahitya-akademi.gov.in/sahitya-akademi/pdf/sahityaakademiawards2014-e.pdf
"https://ml.wikipedia.org/w/index.php?title=നന്ദാ_ഹൻഖിം&oldid=3634987" എന്ന താളിൽനിന്ന് ശേഖരിച്ചത്